Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊച്ചിയിലെ പിച്ചിനെതിരെ സേവാഗ്

കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയത്തിനെതിരെ വിമര്‍ശനവുമായി പ്രമുഖ ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ് രംഗത്ത്. സ്‌റ്റേഡിയം ട്വിന്റി20 മത്സരങ്ങള്‍ക്ക് ചേര്‍ന്നതല്ലെന്ന് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ക്യാപ്റ്റന്‍ കൂടിയായ സേവാഗ് പറയുന്നത്.

Sehwag

ക്രിക്കറ്റ് ആരാധകര്‍ ട്വെന്റി 20 മത്സരങ്ങള്‍ കാണാന്‍ വരുന്നത് ബൌണ്ടറികളും സിക്‌സറുകളും ആസ്വദിക്കാനാണ്. അല്ലാതെ വെറും 120 റണ്‍സ് എടുക്കുന്നത് കാണാനല്ല. ബൗളര്‍മാര്‍ക്കും ബാറ്റ്‌സ്മാന്‍മാര്‍ക്കും ചേരുന്ന പിച്ച് തയ്യാറാക്കണം. എങ്കില്‍ 20 ഓവറില്‍ 170നും 180നും ഇടയില്‍ റണ്‍സ് എടുക്കാനാകും. അപ്പോള്‍ ആള്‍ക്കാര്‍ ക്രിക്കറ്റ് ആസ്വദിക്കുകയും ചെയ്യും- സെവാഗ് പറഞ്ഞു.ടീമില്‍ നല്ല ബൗളര്‍മാരുണ്ടെങില്‍ 160നും 170നും ഇടയില്‍ എതിരാളികളുടെ സ്‌കോര്‍ നിര്‍ത്താനാകും. പക്ഷേ ട്വെന്റി 20യില്‍ ബൗളിംഗാണോ ബാറ്റിംഗാണോ മികച്ചത് എന്നതില്‍ കാര്യമില്ല. ഈ മത്സരത്തില്‍ മികച്ച ബാറ്റിംഗ് ട്രാക്കാണ് താരങ്ങള്‍ പ്രതീക്ഷിക്കുകയെന്നും സേവാഗ് ചൂണ്ടിക്കാട്ടി.കൊച്ചിയ്‌ക്കെതിരെയുള്ള മത്സരത്തില്‍ ബൗളര്‍ ശ്രീശാന്തിനെ കരുതലോടെയാണ് നേരിട്ടത്.

ഒരറ്റത്ത് ശ്രീശാന്ത് വിക്കറ്റ് എടുക്കുന്നത് കണ്ടപ്പോള്‍ അതീവശ്രദ്ധയോടെയാണ് കളിച്ചത്. എനിക്ക് കളിക്കാനാകുന്ന പന്തുകള്‍ ശ്രീശാന്ത് എറിയുമെന്ന് ഞാന്‍ എന്നോടുതന്നെ പറയുകയായിരുന്നു ചെയ്തിരുന്നത്-അദ്ദേഹം പറഞ്ഞു. കൊച്ചി ടസ്‌ക്കേഴ്‌സും ഡല്‍ഹി ഡെയര്‍ ഡെവിള്‍സും തമ്മില്‍ ശനിയാഴ്ച നടന്ന മത്സരത്തില്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് തിളങ്ങാനാകാത്ത സാഹചര്യത്തില്‍ സംസാരിക്കുകയായിരുന്നു സെവാഗ്. മത്സരത്തില്‍ സെവാഗ് മാത്രമാണ് മികച്ച സ്‌കോര്‍ കണ്ടെത്തിയത്. 47 പന്തുകളില്‍ നിന്ന് 80 റണ്‍സാണ് സെവാഗ് നേടിയത്.

Story first published: Saturday, May 19, 2012, 16:47 [IST]
Other articles published on May 19, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+