Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വീരു വിളയാടി; കൊച്ചി കൊമ്പുകുത്തി

കൊച്ചി: വീരുവിന്റെ വിളയാട്ടത്തില്‍ കൊച്ചി ടസ്‌ക്കേഴ്‌സിന്റെ മൂന്നാം തോല്‍വി. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 38 റണ്ണിനായിരുന്നു ഡല്‍ഹി ഡെവിള്‍സിന്റെ വിജയം. ടോസ് നേടി ആദ്യ ബാറ്റിംഗ് തിരഞ്ഞെടുത്ത ഡെവിള്‍സ് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്ണടിച്ചു. കൊച്ചി 18.5 ഓവറില്‍ 119 റണ്ണിന് ആള്‍ഔട്ടായി.

Daredevils outclass Tuskers by 38 runs

ഈ പരാജയത്തോടെ കൊച്ചി ടസ്‌ക്കേഴ്‌സ് കേരള ഐ.പി. എല്ലില്‍ ഒമ്പതാം സ്ഥാനത്തേക്ക് താണു. ഇന്നിംഗ്‌സിന്റെ മുക്കാല്‍ പങ്കിലേറെ ക്രീസില്‍ നിന്ന് 47 പന്തില്‍ എട്ട് ഫോറും അഞ്ച് സിക്‌സുമടക്കം 80 റണ്ണടിച്ച വിരേന്ദര്‍ സെവാഗിന്റെ നായക പ്രഭാവമാണ് ദില്ലിയുടെ ചെകുത്താന്‍മാര്‍ക്ക് മാന്യമായ സ്‌കോര്‍ നല്‍കിയത്. പക്ഷേ മറുപടിക്കിറങ്ങിയ കൊച്ചി നിരയില്‍ ഒരു സേവാഗാവാന്‍ ആരുമുണ്ടായില്ല. തോല്‍വിയുടെ കാരണവും അതുതന്നെയായിരുന്നു.

സ്‌കോര്‍ 100 കടക്കാനായത് രവീന്ദ്ര ജഡേജയുടെയും (31), ബ്രാഡ് ഹോഡ്ജിന്റെയും (27), മഹേലയുടെയും (18) പൊരുതല്‍ കൊണ്ടാണ്. ദില്ലിയ്ക്ക വേണ്ടി മോര്‍നെ മോര്‍ക്കലും റിയോള്‍ഫ് വാന്‍ഡര്‍ മെര്‍ഫും മൂന്ന് വിക്കറ്റ് വീതം സ്വന്തമാക്കി. ഇര്‍ഫാന്‍ പഠാനും അജിത് അഗാര്‍ക്കറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വീരുവാണ് മാന്‍ ഒഫ് ദ മാച്ച്.

ഡെക്കാനെതിരായ അതേ ബൗളിംഗ് പുറത്തെടുത്ത കൊച്ചി ആദ്യ ഓവറുകളില്‍ ഡെവിള്‍സിനെ വരിഞ്ഞുകെട്ടി. ശ്രീശാന്തിന്റെ രണ്ടാമത്തെ ഓവര്‍ ഡല്‍ഹിയുടെ മുന്‍നിരയെ തകര്‍ക്കുന്നതായിരുന്നു. അതിമനോഹരമായ പന്തില്‍ ഡേവിഡ് വാര്‍ണറുടെ(3) ഓഫ് സ്റ്റംമ്പ് തെറിപ്പിച്ച ശ്രീ അതേ ഓവറില്‍ തന്നെ നമന്‍ ഓജയെയും(പൂജ്യം) വിക്കറ്റിന് മുന്നില്‍ കുടുക്കി ഇരട്ട പ്രഹരം ഏല്‍പ്പിച്ചു. രണ്ടാം ഓവറില്‍ നാലു റണ്‍സിന് രണ്ടു വിക്കറ്റ് എന്ന നിലയില്‍ പതറിയ സന്ദര്‍ശകരെ പിന്നീട് സേവാഗ് ഒറ്റയ്ക്കു ചുമലിലേറ്റുകയായിരുന്നു. ഈ വിജയത്തോടെ എട്ട് കളികളില്‍നിന്ന് ആറുപോയിന്റ് സ്വന്തമാക്കിയ ഡല്‍ഹി ഏഴാമതേക്ക് ഉയര്‍ന്നു.

Story first published: Wednesday, December 7, 2011, 14:41 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+