Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പെപ്‌സി ഐപിഎല്‍ സ്‌പോണ്‍സറാകുന്നു

IPL
സോഫ്റ്റ് ഡ്രിങ്ക് കമ്പനിയായ പെപ്‌സി ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍മാരാകുന്നു. 396 കോടി രൂപയ്ക്കാണ് അഞ്ചുവര്‍ഷത്തെ കരാറുറപ്പിച്ചതെന്ന് ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുകഌഅറിയിച്ചു. 316 കോടി രൂപ ഓഫര്‍ ചെയ്ത മൊബൈല്‍ സേവനദാതാക്കളായ എയര്‍സെല്ലിനെ പെപ്‌സി രണ്ടാം സ്ഥാനത്തേക്ക് തള്ളുകയായിരുന്നു.

കഴിഞ്ഞ അഞ്ചു വര്‍ഷമായി റിയല്‍ എസ്റ്റേറ്റ് ഭീമന്മാരായ ഡിഎല്‍എഫായിരുന്നു ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍മാര്‍. 2008ല്‍ 200കോടി രൂപയ്ക്കാണ് ഡിഎല്‍എഫ് അവകാശം സ്വന്തമാക്കിയത്.

കഴിഞ്ഞ 20 വര്‍ഷമായി ഞങ്ങള്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. ഐപിഎല്‍ പോലുള്ള ഒരു മത്സരത്തിന്റെ ടൈറ്റില്‍ ബ്രാന്‍ഡായി മാറാന്‍ കഴിയുന്നത് ഏറെ മെച്ചമുണ്ടാക്കുമെന്നാണ് കമ്പനി കരുതുന്നത്-പെപ്‌സികോ ബിവറേജ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ദീപിക വാര്യര്‍ അറിയിച്ചു.

ഇതോടെ ഐപിഎല്‍ ലോഗോയുടെ പേരിനൊപ്പം പെപ്‌സിയുടെ പേരും ചേര്‍ക്കും. കൂടാതെ മത്സരത്തിനിടയിലും ടൈറ്റില്‍ സ്‌പോണ്‍സര്‍മാര്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും ബിസിസിഐ കേന്ദ്രങ്ങള്‍ അറിയിച്ചു.

Story first published: Wednesday, November 21, 2012, 16:28 [IST]
Other articles published on Nov 21, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+