മൊഹാലിയില്‍ മഴ കളിയ്ക്കുമോ?
മൊഹാലി: ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യ-പാകിസ്താന്‍ സെമി ഫൈനല്‍ മത്സരം നടക്കുന്ന മൊഹൈലിയില്‍ മഴ മാറി മാനം തെളിഞ്ഞു. ചൊവ്വാഴ്ച രാത്രി കനത്ത മഴയും ഇടിമിന്നലുമുണ്ടായത് കളിക്കന്പക്കാരെ ആശങ്കയിലാക്കിയിരുന്നു. 9.4 മില്ലീമീറ്റര്‍ മഴയാണ് ചൊവ്വാവ്ച വൈകീട്ട് മൊഹാലിയില്‍ രേഖപ്പെടുത്തിയത്..

ചൊവ്വാഴ്ച ഉച്ചവരെ തെളിഞ്ഞകാലാവസ്ഥയായിരുന്നു. എന്നാല്‍ ഉച്ചതിരിഞ്ഞതോടെ മഴകനക്കുകയായിരുന്നു. മഴ മത്സരത്തെ ബാധിക്കി്‌ലലെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. എന്നാലും മൂടിക്കെട്ടിയിരിക്കുന്ന അന്തരീക്ഷ ആരാധകരെ അങ്കലാപ്പിലാക്കുകയാണ്. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം മൂടിക്കെട്ടിയ ആകാശമായിരിക്കുമെന്നും സന്ധ്യയ്ക്കു ശേഷം നേരിയ മഴ ഉണ്ടായേക്കാമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിച്ചിട്ടുണ്ട്. സമീപ സംസ്ഥാനങ്ങളായ ജമ്മു കാഷ്മീരിലും രാജസ്ഥാനിലും മണ്‍സൂണ്‍ ആരംഭിച്ചതിന്റെ ഭാഗമായാണ് മൊഹാലിയില്‍ ചൊവ്വാഴ്ച മഴയുണ്ടായതെന്നാണ് നിഗമനം. മുപ്പത് ഡിഗ്രി സെല്‍ഷ്യസിനും മുപ്പത്തിരണ്ടിനും ഇടയിലായിരിക്കും മൊഹാലിയിലെ ബുധനാഴ്ചത്തെ താപനിലയെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്.
ഇതിനിടെ ചൊവ്വാഴ്ച രാത്രി വൈകിയും മഴ തുടര്‍ന്നതിനാല്‍ ബുധനാഴ്ച മത്സരം നടത്തുന്ന കാര്യത്തില്‍ രാവിലെ മാച്ച് ഒഫീഷ്യലുകള്‍ മൈതാനം പരിശോധിച്ചതിനു ശേഷമേ അന്തിമ തീരുമാനമെടുക്കൂവെന്നും മത്സരം ബുധനാഴ്ച നടത്താനായില്ലെങ്കില്‍ വ്യാഴാഴ്ച്ച നടത്തുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
ഇന്ത്യ-പാക് മത്സരത്തിന് ക്രിക്കറ്റ് മത്സരം എന്നതിനപ്പുറം ഇന്തോ പാക് ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയപ്രാധാന്യവുമുണ്ട്. കളിക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ ക്ഷണം സ്വീകരിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയും കളിണാന്‍ എത്തുന്നുണ്ട്. ഇവര്‍ തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചകളും നടത്തും. ഇവരെക്കൂടാതെ ബിസിനസ്, രാഷ്ട്രീയ, ചലച്ചിത്രരംഗങ്ങളില്‍ നിന്നുള്ള പ്രമുഖരും മൊഹാലിയില്‍ ഇന്ത്യ-പാക് സെമിഫൈനല്‍ കാണാന്‍ എത്തുന്നുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications