For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിശ്വക്രിക്കറ്റിന്റെ സുവര്‍ണസിംഹാസനത്തില്‍ ഇന്ത്യ

By Ajith Babu

മുംബൈ: ഇത് കാലം കാത്തുവെച്ചിരുന്ന നിമിഷം. 121 കോടി ജനതയുടെ ആശയും അഭിലാഷവും പ്രാര്‍ഥനകളും സഫലീകരിച്ച് എംഎസ് ധോണിയും സംഘവും വിശ്വക്രിക്കറ്റിന്റെ സുവര്‍ണസിംഹാസനത്തില്‍. ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും സേവാഗും അന്തിമ പോരാട്ടത്തില്‍ ഇടറിയിട്ടും മുന്നില്‍ നിന്ന് നയിച്ച നായകന്റെ മികവില്‍ ഇന്ത്യ ലോകത്തിന്റെ നെറുകയിലെത്തിയത്.

India are the new World Champions!

ശനിയാഴ്ച രാത്രി ലോകകപ്പ് ക്രിക്കറ്റിന്റെ കലാശക്കളിയില്‍ ശ്രീലങ്കയെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചാണ് 28 വര്‍ഷത്തെ കാത്തിരിപ്പിന് ഇന്ത്യ വിരാമമിട്ടത്. കിരീടധാരണത്തിലൂടെ ക്രിക്കറ്റിലെ ദൈവം കരിയര്‍ പൂര്‍ണതയിലെത്തി. മഹേന്ദ്ര സിങ് ധോണി കിരീടം ഏറ്റുവാങ്ങുമ്പോള്‍ ഇന്ത്യ ഒരേ മനസ്സോടെ ആഘോഷിച്ചു. സെഞ്ചുറിയേക്കാള്‍ തിളക്കമുള്ള 97 റണ്ണിലൂടെ ഗൗതം ഗംഭീറും തന്റെ പ്രതിഭ മുഴുവന്‍ കലാശക്കളിയ്ക്ക് വേണ്ടി കരുതിവെച്ച നായകന്‍ ധോണി(91)യുമാണ് ഇന്ത്യയുടെ വിജയശില്‍പ്പികള്‍.

ആദ്യം ബാറ്റ്‌ചെയ്ത ശ്രീലങ്ക 50 ഓവറില്‍ ആറിന് 274 റണ്ണെടുത്തപ്പോള്‍ ഇന്ത്യ 48.2 ഓവറില്‍ നാല്് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്ണുമായി ഇന്ത്യ അനശ്വരവിജയം നേടിയത്. ധോണിയാണ് കളിയിലെ കേമന്‍. റണ്ണും വിക്കറ്റും ഒരു പോലെ സ്വന്തമാക്കിയ യുവരാജ് സിങ്ങാണ മാന്‍ ഓഫ് ദി സീരിസ്. 21 വിക്കറ്റുമായി ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബൗളറുടെ കിരീടം പാക് നായകന്‍ അഫ്രീദിക്കൊപ്പം ഇന്ത്യയുടെ സഹീര്‍ഖാന്‍ സ്വന്തമാക്കി.

വാങ്കഡെയിലെ പിച്ചില്‍ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 275 റണ്‍സിന്റെ ദുഷ്‌കരമായൊരു ലക്ഷ്യമാണ് ശ്രീലങ്ക ഇന്ത്യക്ക് നല്‍കിയത്. മഹേല ജയവര്‍ധനയുടെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് (പുറത്താവാതെ 103) ലങ്കക്ക് പൊരുതാവുന്ന സ്‌കോര്‍ നല്‍കിയത്. എന്നാല്‍ തുടക്കത്തില്‍ തന്നെ സെവാഗും സച്ചിനും പുറത്തായത് ഇന്ത്യയുടെ ഹൃദയത്തില്‍ തീകോരിയിട്ടു. ഇന്ത്യ ഏറ്റവുമധികം ഭയന്നിരുന്ന സ്വര്‍ണമുടിക്കാരന്‍ മലിംയുടെ രണ്ടാം പന്തിലാണ് സേവാഗ് വിക്കറ്റിന് മുന്നില്‍ കുടുങ്ങിയത്. ഏഴാം ഓവറില്‍ സച്ചിനെയും വീഴ്ത്തിയതോടെ വാങ്കഡെ സ്‌റ്റേഡിയം ഭയാനകമായ നിശബ്ദതയിലമര്‍ന്നു. മുന്നണിപോരാളികള്‍ വീണെങ്കിലും മരതദ്വീപുകാരുടെ മുന്നില്‍ മത്സരം അടിയറവെയ്ക്കാന്‍ നീലപ്പട തയാറായില്ല. തങ്ങളുടെ പ്രിയപ്പെട്ട സച്ചിന് നല്‍കിയ വാക്ക് പാലിയ്ക്കാന്‍ പിന്നാലെയെത്തിയവര്‍ക്ക് ജയിച്ചേ മതിയാകുമായിരുന്നുള്ളൂ. ലോകകപ്പില്‍ ആദ്യമായി ഫോമിലേക്കുയര്‍ന്ന ധോണി ലക്ഷ്യബോധമുള്ള കപ്പിത്താനായി ഇന്ത്യന്‍ നൗകയെ വിജയതീരത്തേക്ക് നയിച്ചു. ഗംഭീറും ഗംഭീരമായി ബാറ്റേന്തിയതോടെ ഇന്ത്യയ്ക്ക് തോല്‍ക്കാന്‍ കഴിയില്ലെന്നായി. ഈ ടീം ലോകകപ്പ് നേടുമെന്ന് പ്രവചിച്ച മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിങിനെ വാക്കുകളെ ശരിവെയ്ക്കുന്ന തരത്തിലായിരുന്നു പിന്നീട് ഇന്ത്യ കളിച്ചത്. കരുതലോടെ മുന്നേറിയ ഇന്ത്യ വിക്കറ്റുകള്‍ കളയാതെയും സ്കോറിങ് വേഗത കുറയാതെയും മുന്നോട്ടുപോയി.

നാലാം വിക്കറ്റില്‍ ധോണിയും ഗംഭീറും നേടിയ 109 റണ്‍സ് ഇന്ത്യന്‍ വിജയത്തിന് അടിത്തറയായത്. ഏറെ റിസ്‌ക്കെടുത്തുള്ള ഗംഭീറിന്റെ ഷോട്ടുകളാണ് ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്ക് ആത്മവിശ്വാസം നല്‍കി്. എന്നാല്‍ ഫൈനലില്‍ ഒരു സെഞ്ചുറിയെന്ന അമൂല്യ നേട്ടം 3 റണ്‍ അകലെവെച്ച് അനാവശ്യഷോട്ടിലൂടെ ഗംഭീര്‍ കളഞ്ഞുകുളിച്ചു. ഒടുവില്‍ നായകന്റെ സിക്‌സറിലൂടെ തന്നെ ലോകക്രിക്കറ്റില്‍ ഇന്ത്യയുടെ പട്ടാഭിഷേകം പൂര്‍ത്തിയായി. 1983ല്‍ ലോഡ്‌സില്‍ 'കപിലിന്റെ ചെകുത്താന്‍മാര്‍ പ്രുഡന്‍ഷ്യല്‍ കപ്പ് നേടിയശേഷം ഏകദിന ക്രിക്കറ്റില്‍ വീണ്ടും ഇന്ത്യന്‍ വസന്തം.

Story first published: Saturday, May 19, 2012, 16:51 [IST]
Other articles published on May 19, 2012
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+