സച്ചിനെക്കുറിച്ച് അഫ്രീദി പറയുന്നത് തമാശ: ഗാംഗുലി

അഫ്രീദിക്ക് സ്ഥലകാലബോധം നഷ്ടപ്പെട്ടിരിക്കുകയാണെന്നും സച്ചിനെക്കുറിച്ചുള്ള ഇത്തരം വാദങ്ങള്‍ക്ക് യാതൊരു കഴമ്പുമില്ലെന്നും ഗാംഗുലി പറഞ്ഞു.
തന്റെ പന്തുകളെ നേരിടാന്‍ സച്ചിന് ഭയമായിരുന്നു എന്ന് അക്തര്‍ തന്റെ അത്മകഥയില്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനെ പിന്തുണച്ചായിരുന്നു അഫ്രീദിയുടെ വെളിപ്പെടുത്തല്‍.
അക്തറിനെ നേരിടുമ്പോള്‍ സച്ചിന്റെ കാലുകള്‍ വിറയ്ക്കുന്നത് താന്‍ കണ്ടിട്ടുണ്ടെന്ന് അഫ്രീദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഗാംഗുലി.
ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ടു ഏകദിനങ്ങള്‍ക്കുള്ള ടീമില്‍ നിന്നും സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗിനെ ഒഴിവാക്കിയതില്‍ ഒരു അത്ഭുതവുമില്ലെന്നും ഗാംഗുലി പറഞ്ഞു. 2011 അവസാനം ആസ്ത്രീലിയക്കെതിരേ നടക്കുന്ന നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ ഹര്‍ഭജന്‍ മടങ്ങിയെത്തുമെന്നും ഗാംഗുലി പ്രതീക്ഷ പ്രകടിപ്പിച്ചു.
Story first published: Tuesday, May 8, 2012, 18:21 [IST]
Other articles published on May 8, 2012
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications