For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഡല്‍ഹിയില്‍ സച്ചിന്‍ വിരമിക്കുമോ?

Sachin
ദില്ലി: ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലമത്തേയും അവസാനത്തെയും ടെസ്റ്റ് നാളെ ദില്ലിയില്‍ തുടങ്ങാനിരിക്കേ സച്ചിന്റെ ആരാധകര്‍ ആശങ്കയിലാണ്. ഏകദിനവും ട്വന്റി - 20 യും നിര്‍ത്തിയ സച്ചിന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുമോ എന്ന സംശയമാണ് ആരാധകരെ ആശങ്കയിലാക്കുന്നത്. സംശയത്തിന് പോലും ഇട നല്‍കാതെ അപ്രതീക്ഷിതമായാണ് കഴിഞ്ഞ ഡിസംബറില്‍ സച്ചിന്‍ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. അതുപോലെ ഒരു പ്രഖ്യാപനം സച്ചിനില്‍ നിന്നും ഇനിയും ഉണ്ടാകരുതേ എന്ന പ്രാര്‍ത്ഥനയിലാണ് ക്രിക്കറ്റ് ദൈവത്തിന്റെ ആരാധകര്‍.

ആരാധകരുടെ ആശങ്കയ്ക്ക് കാരണങ്ങള്‍ പലതാണ്. ഇന്ത്യയുടെ എക്കാലത്തെയും കരുത്തരായ എതിരാളികളാണ് ഓസ്‌ട്രേലിയ. പഴയ പ്രതാപമൊന്നും ഇല്ലെങ്കിലും ഓസ്‌ട്രേലിയയെ ഏകപക്ഷീയമായ മൂന്ന് ടെസ്റ്റുകളിലാണ് ഇന്ത്യ തോല്‍പിച്ചു നിര്‍ത്തിയിരിക്കുന്നത്. നാളെ തുടങ്ങുന്ന ടെസ്റ്റ് കൂടി ജയിച്ചാല്‍ പമ്പര 4-0ന് ഇന്ത്യയ്ക്ക് സ്വന്തമാകും. സച്ചിനെപ്പോലെ ഒരു ഇതിഹാസ താരത്തിന് നല്‍കാന്‍ ഇതിലും വലിയൊരു യാത്രയയപ്പ് സമ്മാനം അടുത്തിടെയൊന്നും ടീം ഇന്ത്യയ്ക്ക് ലഭിക്കില്ല എന്നുറപ്പാണ്. സ്വരം ഏറ്റവും നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്താനാകും സച്ചിനും താല്‍പര്യം.

എട്ടുമാസം കഴിഞ്ഞാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആ പരമ്പരയ്ക്ക കാത്തിരിക്കാനുള്ള ബാല്യം ഇനി സച്ചിനുണ്ടോ എന്ന് സംശയിക്കുന്നവരുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി എടുത്തുപറയത്തക്ക പ്രകടനങ്ങളൊന്നും സച്ചിനില്‍ നിന്നും ഉണ്ടായിട്ടില്ല. ഓസ്‌ട്രേലിയയ്‌ക്കെതിരെ രണ്ടാം ടെസ്റ്റില്‍ നേടിയ 81 റണ്‍സ് മാത്രമായിരുന്നു തമ്മില്‍ ഭേദം, അതാകട്ടെ സച്ചിന്‍ എന്ന കളിക്കാരന്റെ അളവുകോല്‍ വച്ച് നോക്കിയാല്‍ എടുത്തുപറയേണ്ടതൊന്നും അല്ല താനും. എട്ടുമാസം അകലെയുള്ള ഒരു പരമ്പരയ്ക്കായി ഫോമൗട്ടില്‍ നില്‍ക്കുന്ന ഇക്കാലത്ത് സച്ചിന്‍ കാത്തിരിക്കാന്‍ സാധ്യത കുറവാണെന്നാണ് സച്ചിനെ അടുത്തറിയുന്നവര്‍ പറയുന്നത്.

മുരളി വിജയും ശിഖര്‍ ധവാനും ചേതേശ്വര്‍ പൂജാരയും വിരാട് കോലിയും മറ്റും മികച്ച ഫോമിലാണ് ഇപ്പോള്‍. രണ്ടു പതിറ്റാണ്ടോളം ഇന്ത്യന്‍ ടീമിനെ ഒറ്റയ്ക്ക് താങ്ങിനിര്‍ത്തിയ സച്ചിന് യുവതാരങ്ങളെ ചുമതല ഏല്‍പ്പിച്ച് പടിയിറങ്ങാന്‍ പറ്റിയ സമയമാണിത്. കൂടെ കളിച്ചിരുന്ന ദ്രാവിഡും ലക്ഷ്മണും ഗാംഗുലിയുമൊക്കെ കളിനിര്‍ത്തിയിട്ടും കാലമേറെയായി.

ആരാധകരുടെ മനസ്സിലെ സച്ചിന് പ്രായമില്ല, ലോകമുള്ള കാലത്തോളം സച്ചിന്‍ ബാറ്റുവീശുന്നത് കാണണമെന്നാണ് അവരുടെ ആഗ്രഹം. എന്നാല്‍ അതിശയോക്തികള്‍ മാറ്റിനിര്‍ത്തിയാല്‍ സച്ചിനും ഒരു മനുഷ്യനാണ്. ഒരുസാധാരണ മനുഷ്യന്‍. പ്രായത്തിന്റെ ആലസ്യവും ഫോമില്ലായ്മയും മറികടന്ന് സച്ചിന്‍ വീണ്ടും ക്രീസ് വാഴാനെത്തുമോ? എത്തണേയെന്നാണ ലോകമെമ്പാടുമുള്ള കളിപ്രേമികളുടെ പ്രാര്‍ത്ഥന.

Story first published: Thursday, March 21, 2013, 16:27 [IST]
Other articles published on Mar 21, 2013
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+