മെസ്സിയുടെ ഒപ്പുള്ള ടിഷര്‍ട്ടിനായി ധോണി

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകന്‍ മഹേന്ദ്ര സിങ് ധോണിയും മെസ്സിയുടെ ആരാധകനാണ്. വെറും ആരാധനയല്ല, കൊല്‍ക്കത്തയില്‍ എത്തിയിരിക്കുന്ന മെസ്സിയില്‍ നിന്നും ഒരു ഓട്ടോഗ്രാഫ് സ്വന്തമാക്കണമെന്ന ആഗ്രഹത്തിലാണ് ധോണി. മെസ്സി ഒപ്പിട്ട ഒരു ടിഷേര്‍ട്ട് സ്വന്തമാക്കണം, അതാണ് ധോണിയുടെ സ്വപ്നം.
കൊല്‍ക്കത്തയില്‍ സൗഹൃദമത്സരത്തില്‍ പങ്കെടുക്കാനെത്തിയ മെസ്സിയുടെ കയ്യൊപ്പ് പതിച്ച ടിഷര്‍ട്ട് തനിക്ക് എത്തിച്ചുതരണമെന്ന് ധോണി സംഘാടകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ക്രിക്കറ്റ് പരമ്പര നടക്കുന്നതിനാല്‍ ധോണി ഇപ്പോള്‍ ഇംഗ്ലണ്ടിലാണ്. തന്റെ അസാന്നിധ്യം കൊണ്ടുമാത്രം മെസ്സിയുടെ ഓട്ടോഗ്രാഫ് നഷ്ടപ്പെടരുതെന്ന് കരുതിയാണ് ധോണി സംഭവം സംഘടിപ്പിക്കാന്‍ സംഘാടകരെ ചട്ടം കെട്ടിയിരിക്കുന്നത്.
ഇതിന് മുന്പ് ഏപ്രിലില്‍ പ്രമുഖ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ നടത്തിയ ഒരു സര്‍വ്വേയില്‍ മെസ്സിയേക്കാള്‍ സ്വാധീനശക്തിയുള്ള വ്യക്തിത്വം ധോണിയുടേതാണെന്ന് കണ്ടെത്തിയിരുന്നു
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications