സച്ചിന്‍ ബിസിസിഐയുടെ പൊന്മുട്ടയിടുന്ന താറാവ്
മുംബൈ: ദീപസ്തംഭം മഹാശ്ചര്യം തനിക്കും കിട്ടണം പണം എന്ന ചൊല്ലിന് എന്തൊക്കെ അര്‍ത്ഥങ്ങളുണ്ട് എന്ന ഗവേഷണത്തിലാണ് ഇന്ത്യയിലെ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്. ഐ സി എല്ലിനെ അടച്ചുപൂട്ടിച്ച് ഐ പി എല്‍ ക്രിക്കറ്റില്‍ മദ്യവും പെണ്ണുങ്ങളെയും വിളമ്പി ഹിറ്റാക്കി പണം വാരിയ ബി സി സി ഐയില്‍ നിന്നും ഇതല്ലാതെ വേറെന്തെങ്കിലും പ്രതീക്ഷിക്കുന്നതിലും അര്‍ത്ഥമില്ല.
സച്ചിന്റെ ഇരുന്നൂറാം ടെസ്റ്റാണ് ഇപ്പോള്‍ പ്രധാന വാര്‍ത്ത. ഇരുന്നൂറാം ടെസ്റ്റിനെക്കുറിച്ച് ചിന്തിക്കുന്നില്ല എന്ന് സച്ചിന്‍ തന്നെ പറഞ്ഞാലും അത് ക്രിക്കറ്റ് ആരാധകര്‍ക്ക് എത്രമാത്രം പ്രധാനപ്പെട്ടതാണ് എന്ന് ബി സി സി ഐക്ക് അറിയാം. അത് ദക്ഷിണാഫ്രിക്കയില്‍ വച്ച് നടത്തി അതിന്റെ വരുമാനം കളയേണ്ട കാര്യമില്ല എന്ന കച്ചവടമാണ് എടുപിടി എന്നൊരു ടെസ്റ്റ് പരമ്പരയ്ക്കായി വെസ്റ്റ് ഇന്‍ഡീസിനെ വിളിക്കാനുള്ള കാരണം.
സച്ചിന്റെ ഇരുന്നൂറാം ടെസ്റ്റ് കാണാന്‍ ആഗ്രഹിക്കാത്ത ആരാധകരുണ്ടാകുമോ? പോരെങ്കില്‍ ഈ ടെസ്‌റ്റോടെ സച്ചിന്‍ വിടപറയുമെന്ന് അഭ്യൂഹങ്ങളുമുണ്ട്. മുംബൈയില്‍ ഈ കളി വെച്ചാല്‍ ബി സി സി ഐയുടെ ലാഭം പറയാനുമില്ല. പൊന്മുട്ടയിടുന്ന താറാവിനെ കൊന്നുതിന്ന അത്യാഗ്രഹിയുടേത് പഴംകഥ. ഓരോ പൊന്മുട്ടയും സമയം നോക്കി കൈക്കലാക്കുന്ന ന്യൂ ജനറേഷന്‍ തട്ടിപ്പുരീതിയാണ് ബി സി സി യുടേത്.

സച്ചിന്‍ തെണ്ടുല്‍ക്കര്‍
ഇന്ത്യയിലെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് ഐക്കണാണ് ഈ മുബൈ താരം. സച്ചിനെ എങ്ങനെ മാര്‍ക്കറ്റ് ചെയ്യണമെന്ന് ബി സി സി ഐക്ക് നന്നായി അറിയാം.

200 ടെസ്റ്റുകള്‍
സച്ചിന്റെ ഇരുന്നൂറാം ടെസ്റ്റ് എന്നത് ആഘോഷിക്കേണ്ടുന്ന നാഴികക്കല്ലാണ് എന്നതില്‍ തെല്ലുമില്ല സംശയം.

വിരമിക്കുമോ?
ഈ ടെസ്‌റ്റോടെ സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കും എന്നും അഭ്യൂഹങ്ങള്‍ ഉണ്ട്. എന്നാല്‍ സച്ചിന്‍ ഇതേക്കുറിച്ചൊന്നും വിട്ടുപറഞ്ഞിട്ടില്ല.

ദക്ഷിണാഫ്രിക്കയില്‍ വേണ്ട
സച്ചിന്റെ ഇരുന്നൂറാം ടെസ്റ്റ് ദക്ഷിണാഫ്രിക്കയിലാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ധൃതിയില്‍ ബി സി സി ഐ തട്ടിക്കൂട്ടിയ പരിപാടിയാണ് വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ ഇന്ത്യന്‍ പര്യടനം.

മുംബൈയില്‍
ഇരുന്നൂറാം ടെസ്റ്റ് സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളിക്കാനുള്ള ഭാഗ്യമാണ് സച്ചിന് കിട്ടുന്നത്. ദൈവത്തോളം വളര്‍ന്ന ഇതിഹാസ താരത്തിന്റെ കരിയറിലെ മറ്റൊരു നാഴികക്കല്ല് അടുത്തുകാണാനുള്ള ഭാഗ്യമാണ് ആരാധകര്‍ക്ക്.

നാഴികക്കല്ല്
ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച റെക്കോര്‍ഡും സച്ചിന് സ്വന്തമാണ്. ഇതുവരെ സച്ചിന്‍ 198 ടെസ്റ്റ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു

റെക്കോര്‍ഡുകളുടെ തോഴന്‍
റെക്കോര്‍ഡുകള്‍ സച്ചിന് പുത്തരിയല്ല. ഏറ്റവും കൂടുതല്‍ കളികള്‍. സെഞ്ചുറി, മാന്‍ ഓഫ് ദ മാച്ച് എന്നിങ്ങനെ ക്രിക്കറ്റിലെ മിക്കവാറും റെക്കോര്‍ഡുകളെല്ലാം സച്ചിന്റെ പേരിലാണ്.

സെഞ്ചുറികളുടെ സെഞ്ചുറി
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നൂറ് സെഞ്ചുറികള്‍ തികയ്ക്കുന്ന ഏക ബാറ്റ്‌സ്മാനാണ് സച്ചിന്‍.

ദൈവത്തോടൊപ്പം
ക്രിക്കറ്റ് ഞങ്ങള്‍ക്ക് മതമാണ്, സച്ചിന്‍ ദൈവവും - ലോകകപ്പ് മത്സരങ്ങള്‍ക്കിടെ ഗ്യാലറിയില്‍ ഉയര്‍ന്ന ഈ പോസ്റ്റര്‍ മാത്രം മതി സച്ചിന്‍ എന്ന ക്രിക്കറ്റര്‍ ഇന്ത്യയിലുണ്ടാക്കിയ സ്വാധനം മനസ്സിലാക്കാന്‍.

ക്രിക്കറ്റിന്റെ അംബാസിഡര്‍
ക്രിക്കറ്റ് എന്ന കളി ഇതുവരെ സൃഷ്ടിച്ച ഏറ്റവും പ്രശസ്തനായ കളിക്കാരനാണ് സച്ചിന്‍. ഇത്രയും ആഘോഷിക്കപ്പെട്ട മറ്റൊരു പേര് ക്രിക്കറ്റിന്റെ ചരിത്രത്തിലില്ല.

എവര്‍ഗ്രീന്‍
1989 ല്‍ പാകിസ്ഥാനെതിരെ അരങ്ങേറിയ അതേ ചുറുചുറുക്കും റണ്ണിന് വേണ്ടിയുള്ള ദാഹവും സച്ചിനില്‍ ഇപ്പോഴും കാണാം. സച്ചിനെ സച്ചിനാക്കുന്ന പ്രധാന ഘടകവും കളിയോടുള്ള ഈ സമീപനം തന്നെയാണ്.

കളിയുള്ള കാലത്തോളം
40 വയസ്സ് പൂര്‍ത്തിയായിക്കഴിഞ്ഞു സച്ചിന്. എന്നാലും ക്രിക്കറ്റ് ഉള്ള കാലത്തോളം സച്ചിന്‍ ക്രിസീലുണ്ടാകണം എന്നാഗ്രഹിക്കുന്നവരില്‍ ആരാധകര്‍ മാത്രമല്ല, കൂടെ കളിക്കുന്നവരും കമന്ററി പറയുന്നവരും എന്തിന് അംപയര്‍മാര്‍ വരെ പെടും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications