വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ട്രിപ്പിള്‍ കിരീടം കൊണ്ട് ബയേണ്‍ ചരിത്രമെഴുതി

By Aswathi

ബര്‍ലിന്‍: ഒരൊറ്റ സീസണില്‍ ബുണ്ടസ് ലീഗിലും ചാംപ്യന്‍സ് ലീഗിലും ജര്‍മ്മന്‍ കപ്പിലും കിരീടം ചൂടി ട്രിപ്പിള്‍ തികച്ച്‌ ചരിത്രം കുറിച്ചിരിക്കുകയാണ് ബയേണ്‍ മ്യൂണിക്ക്. നേരത്തെ ബുണ്ടസ് ലീഗിലും യുവേഫ ചാംപ്യന്‍സ് ലീഗിലും കിരീടം ചൂടിയ ബയേണിന് മൂന്നാമത്തെ നേട്ടമായ ജര്‍മ്മന്‍ കപ്പില്‍ വിജയം സമ്മാനിച്ചത് മരിയോ ഗോമസാണ്. ഒരൊറ്റ സീസണില്‍ കിരീടഹാട്രിക് തികയ്ക്കുന്ന ആദ്യ ജര്‍മ്മന്‍ ക്ലബ്ബെന്ന ഖ്യാതി നേടിക്കൊണ്ടാണ് ബയേണ്‍ സ്റ്റുഡ്ഗാര്‍ഡിനെ തോല്‍പ്പിച്ചത്.

മരിയോ ഗോമസിന്റെ ഇരട്ട ഗോളില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വിഎസ്ബി സ്റ്റുഡ്ഗാര്‍ഡിനെ പരാജയപ്പെടുത്തിയാണ് തങ്ങളുടെ പതിനാറാം കിരീടവും ആദ്യ ട്രിപ്പിള്‍ നേട്ടവും ബയേണ്‍ സ്വന്തമാക്കുന്നത്. 48,61 മിനിട്ടുകളില്‍ ഗോമസ് നേടിയ ഗോളുകളാണ് ബയേണിന്റെ ലീഡ് ഉയര്‍ത്തിയതെങ്കിലും തോമസ് മുള്ളറുടെ പെനാല്‍റ്റിയിലൂടെയാണ് ആദ്യ അക്കൗണ്ട് തുറന്നത്. ഓസ്ട്രിയന്‍ താരം മാര്‍ട്ടിന്‍ ഹാര്‍നിക്കിന്റെ വകയാണ് സ്റ്റുഡ്ഗാര്‍ഡിന്റെ രണ്ടു ഗോളുകള്‍.

Bayern Munich

കഴിഞ്ഞ ആഴ്ച സ്വന്തം നാട്ടുകാരനായ ബൊറൂസിയ ഡോട്ട്മുണ്ടിനെ 2-1ന് പരാജയപ്പെടുത്തിയാണ് ബയേണ്‍ മ്യൂണിക് ചാംപ്യന്‍സ് ലീഗ് കിരീടം കൈക്കലാക്കിയത്. വെംബ്ലിയില്‍ നടന്ന മത്സരത്തില്‍ ബൊറൂസിയെ പരാജയപ്പെടുത്തി ചാംപ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കുമ്പോള്‍ അത് ബയേണിന്റെ അഞ്ചാമത്തെ നേട്ടമായിരുന്നു.

ബയേണിന് വേണ്ടി പരിശീലകന്‍ ജൂപ്പ്ഹീനക്‌സിന്റെ അവസാന മത്സരം കൂടിയായിരുന്നു ജര്‍മ്മന്‍ കപ്പിന്റെ ഫൈനല്‍.

Story first published: Sunday, June 2, 2013, 15:55 [IST]
Other articles published on Jun 2, 2013
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X