ബാറ്റിസ്റ്റയെ പുറത്താക്കിയിട്ടില്ലെന്നും അസോസിയേഷന് തീരുമാനമനുസരിച്ച് അദ്ദേഹം കരാറില്‍ നിന്നു മാറിനില്ക്കാന് തയ്യാറാവുകയായിരുന്നുവെന്നും അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് അറിയിച്ചു. റൊമാനിയയുമായി അടുത്ത മാസം നടക്കാനുള്ള സൗഹൃദം മല്‍സരവും റദ്ദാക്കിയിട്ടുണ്ട്.
ബ്രസീലില്‍ നടക്കുന്ന 2014 ലോകകപ്പ് വരെ ബാറ്റിസ്റ്റയുടെ കരാര്‍ നിലവിലുണ്ടായിരുന്നു.
ബാറ്റിസ്റ്റയുടെ പിന്‍ഗാമിയായി അലെജാന്‍ഡ്രോ സബെല്ലാ, ജെറാര്‍ഡോ മാര്‍ട്ടിനോ, കാര്‍ലോസ് ബിയാന്കി എന്നിവരുടെ പേരുകളാണ് പ്രധാനമായും പറഞ്ഞു കേള്‍ക്കുന്നത്. പക്ഷേ, പുതിയ പരിശീലകനെ നിയമിക്കുന്ന കാര്യത്തില്‍ യാതൊരു തിടുക്കവുമില്ലെന്ന നിലപാടാണ് അസോസിയേഷനുള്ളത്.