സച്ചിന്റെ ആദ്യസെഞ്ചുറിക്ക് വയസ് 23
മുംബൈ: സെഞ്ചുറികളുടെ രാജകുമാരന്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ ആദ്യത്തെ അന്താരാഷ്ട്ര സെഞ്ചുറിക്ക് ആഗസ്ത് 14ന് 23 വയസ്സ് തികയുന്നു. 1990 ല്‍ ഇംഗ്ലണ്ടിനെതിരെ ഓള്‍ഡ് ട്രഫോര്‍ഡിലായിരുന്നു 17 കാരന്‍ സച്ചിന്റെ കന്നി സെഞ്ചുറി.
വരാനിരിക്കുന്ന സെഞ്ചുറിപ്പെരുമഴയുടെ സൂചനകള്‍ നല്‍കി കൗമാരകാലത്ത് സച്ചിന്‍ കളിച്ച ഈ ഇന്നിംഗ്‌സ് കരിയര്‍ ബെസ്റ്റുകളില്‍ ഒന്നായാണ് കരുതപ്പെടുന്നത്. 109 ന് നാല് എന്ന നിലയിലായിരുന്നു സച്ചിന്‍ അന്ന് ക്രീസിലെത്തിയത്. തോല്‍വിയുറപ്പിച്ച കളിയില്‍ പുറത്താകാതെ 119 റണ്‍സെടുത്ത സച്ചിന്‍ ഇന്ത്യയ്ക്ക് നേടിക്കൊടുത്തത് വിജയത്തോളം പോന്ന സമനില.
ഇന്ത്യയുടെ ബാറ്റിംഗ് നിര തകര്‍ന്നടിയുമ്പോഴായിരുന്നു സച്ചിന്റെ ആദ്യസെഞ്ചുറി എന്നത് ഒരു അത്ഭുതമല്ല. പിന്നീട് ഏറെക്കാലം ക്രിക്കറ്റ് ആരാധകര്‍ ഇന്ത്യന്‍ ബാറ്റിംഗ് സമം സച്ചിന്‍ എന്ന് വായിച്ചുതുടങ്ങിയതിന്റെ തുടക്കം മാത്രമായിരുന്നു അത്. നവ്‌ജ്യോത് സിംഗ് സിദ്ദു (0), രവി ശാസ്ത്രി (12), മഞ്ജരേക്കര്‍ (50), വെംഗ്‌സര്‍ക്കര്‍ (32) എന്നിങ്ങനെയായിരുന്നു സച്ചിന്‍ സെഞ്ചുറി തികച്ച കളിയില്‍ മറ്റുള്ളവരുടെ പ്രകടനം.
17 വയസ്സും 112 ദിവസവുമായിരുന്നു സെഞ്ചുറി തികയ്ക്കുമ്പോള്‍ സച്ചിന് പ്രായം. ലോകറെക്കോര്‍ഡുകാരന്‍ മുഷ്താഖ് അഹമ്മദിനെക്കാള്‍ വെറും ഒരു മാസത്തിന്റെ മൂപ്പ്. 23 കൊല്ലം നീണ്ട കരിയറില്‍ തുടര്‍ന്നിങ്ങോട്ട് സെഞ്ചുറികളുടെ പ്രവാഹമായിരുന്നു. ടെസ്റ്റിലും ഏകദിനത്തിലുമായി സച്ചിന്‍ അടിച്ചുകൂട്ടിയ സെഞ്ചുറികളുടെ എണ്ണം മാത്രം വരും മറ്റൊരു സെഞ്ചുറി. സച്ചിന്റെ മികച്ച ടെസ്റ്റ് സെഞ്ചുറികള്‍ നോക്കൂ.

ഇംഗ്ലണ്ടിനെതിരായ 119
17 വയസ്സും 112 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു സച്ചിന്‍ ഇംഗ്ലണ്ടിനെതിരെ ഈ ഇന്നിംഗ്‌സ് കളിച്ചത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ 111
1992 ലായിരുന്നു ഫാസ്റ്റ ബൗളിംഗിന് പേരുകേട്ട ദക്ഷിണാഫ്രിക്കന്‍ നിരയ്‌ക്കെതിരെ സച്ചിന്റെ ഈ ബാറ്റിംഗ് വിരുന്ന്

ഇംഗ്ലണ്ടിനെതിരായ 165
1993 ല്‍ ഇംഗ്ലണ്ടിനെതിരെ സച്ചിന്‍ എണ്ണം പറഞ്ഞ ഒരു സെഞ്ചുറി കൂടി നേടി. ഇന്ത്യന്‍ മണ്ണില്‍ സച്ചിന്റെ കന്നി സെഞ്ചുറി കൂടിയായിരുന്നു ഇത്.

വീണ്ടും ദക്ഷിണാഫ്രിക്ക, സച്ചിന്‍ 169
ക്ഷിണാഫ്രിക്കയിലെ കേപ്ടൗണാണ് സച്ചിന്റെ ഈ മാന്ത്രിക ഇന്നിംഗ്‌സിന് കളമൊരുക്കിയത്.

155 നോട്ടൗട്ട്, ഓസ്‌ട്രേലിയ
ചെന്നൈയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ സച്ചിന്‍ 1998 ല്‍ കളിച്ച ഈ ഇന്നിംഗ്‌സ് കളിപ്രേമികള്‍ ഒരു കാലത്തും മറക്കില്ല.

136, പാകിസ്ഥാന്‍
സച്ചിന്റെ കരിയറിലെ ഏറ്റവും ഉജ്ജ്വലമായ ഇന്നിംഗ്‌സ്. 1999ലായിരുന്നു ഇത്.

ഇംഗ്ലണ്ടിനെതിരെ 193
ലീഡ്‌സിലായിരുന്നു സച്ചിന്റെ ഈ മനോഹര ഇന്നിംഗ്‌സ്. ഏഴ് റണ്‍സിനാണ് സച്ചിന് അന്ന് ഇരട്ടസെഞ്ചുറി നഷ്ടമായത്.

241 നോട്ടൗട്ട്, ഓസ്‌ട്രേലിയ
ഓസ്്‌ട്രേലിയന്‍ മണ്ണിലെ സച്ചിന്റെ ഉയര്‍ന്ന സ്‌കോര്‍. 2004 ല്‍ സിഡ്‌നിയിലായിരുന്നു ഈ ഇന്നിംഗ്‌സ്.

പാകിസ്ഥാന്‍, 194
ചരിത്രം വഴിമാറിയ ഈ പരമ്പരയില്‍ മുള്‍ത്താനില്‍ സച്ചിന്‍ അടിച്ചെടുത്തത് 194 റണ്‍സ്.

ഇംഗ്ലണ്ട്, 103 നോട്ടൗട്ട്
2008 ല്‍ ചെന്നൈയിലായിരുന്നു ഇന്ത്യയെ കളി ജയിപ്പിച്ച ഈ സച്ചിന്‍ ഇന്നിംഗ്‌സ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications