IPL 2020: റസ്സലും ഹാര്‍ദിക്കുമെല്ലാം നനഞ്ഞ പടക്കമാവും! കസറുക ആരാവുമെന്ന് റമീസ് രാജ പറയുന്നു

ഐപിഎല്ലിന്റെ 13ാം സീസണിനെക്കുറിച്ച് ക്രിക്കറ്റ് പ്രേമികളെ നിരാശപ്പെടുത്തുന്ന പ്രവചനം നടത്തിയിരിക്കുകയാണ് പാകിസ്താന്റെ മുന്‍ താരവും പ്രശസ്ത കമന്റേറ്ററുമായ റമീസ് രാജ. ഹാര്‍ദിക് പാണ്ഡ്യ, ആന്ദ്രെ റസ്സല്‍, കിരോണ്‍ പൊള്ളാര്‍ഡ് എന്നിവരെപ്പോലുള്ള വമ്പനടിക്കാര്‍ യുഎഉയില്‍ നനഞ്ഞ പടക്കമായി മാറിയേക്കുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ക്രിക്ക് കാസ്‌റ്റെന്ന യൂട്യൂബ് ചാനലില്‍ സവേര പാഷയുമായി സംസാരിക്കവെയാണ് രാജ ഇക്കാര്യം പറഞ്ഞത്.
ഈ മാസം 19 മുതല്‍ നവംബര്‍ 10 വരെയാണ് യുഎഇയിലെ മൂന്നു വേദികളിലായി ഐപിഎല്‍ അരങ്ങേറുന്നത്. ഷാര്‍ജ, ദുബായ്, അബുദാബി എന്നീവിടങ്ങളിലാണ് മല്‍സരങ്ങള്‍. 19ന് അബുദാബിയില്‍ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ഉദ്ഘാടന മല്‍സരം.

സ്പിന്നര്‍മാര്‍ കസറും
വമ്പനടിക്കാരായ ബാറ്റ്‌സ്മാന്‍മാരേക്കാള്‍ സ്പിന്നര്‍മാരായിരിക്കും ഐപിഎല്ലില്‍ കസറുകയെന്നു രാജ അഭിപ്രായപ്പെട്ടു. യുഎഇയിലെ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ സ്പിന്നര്‍മാരും ഏറ്റവും മികച്ച സ്പിന്‍ ബൗളിങ് ആക്രമണ നിരയുള്ള ടീമുകളുമായിരിക്കും മികച്ച പ്രകടനം നടത്തുക.
ഹാര്‍ദിക്, റസ്സല്‍, കിരോണ്‍ പൊള്ളാര്‍ഡ്, ക്രിസ് ലിന്‍ എന്നിവരെപ്പോലെ തകര്‍ത്തടിക്കുന്ന താരങ്ങള്‍ക്കു ഇത്തവണ മാജിക്ക് ആവര്‍ത്തിക്കുക ഏറെ ബുദ്ധിമുട്ടായിരിക്കുമെന്നും രാജ വിശദമാക്കി.

വ്യത്യസ്ത കോമ്പിനേഷനുകള്‍
ഒരേ കോമ്പിനേഷനില്‍ തന്നെ കളിക്കാന്‍ ഫ്രാഞ്ചൈസികള്‍ ശ്രമിക്കരുതെന്നും വ്യത്യസ്ത കോമ്പിനേഷനുകള്‍ പരീക്ഷിക്കണമെന്നും രാജ ആവശ്യപ്പെട്ടു.
ഈ സീസണിലെ ഐപിഎല്ലിലെ ടീം സെലക്ഷന്‍ മുന്‍ സീസണുകളിലേതു പോലെയാവരുത്. അല്‍പ്പം വ്യത്യാസമുള്ളതായിരിക്കണം. ഫാസ്റ്റ് ബൗളര്‍മാര്‍ക്കു വളരെ ബുദ്ധിമുട്ടേറിയ സാഹചര്യമായിരിക്കും യുഎഇയിലേത്. അതുകൊണ്ടു തന്നെ ഇവരില്‍ നിന്നും പല വാരിയേഷനുകളും നിങ്ങള്‍ക്കു കാണാന്‍ കഴിയുമെന്നും രാജ പറയുന്നു.

കാണികളില്ലാതെ മല്‍സരങ്ങള്‍
കാണികളില്ലാതെ ഒഴിഞ്ഞ സ്റ്റേഡിയത്തില്‍ ഐപിഎല്‍ കളിക്കുന്നത് ടൂര്‍ണമെന്റിന്റെ ഹരം കുറയ്ക്കുമെന്ന് രാജ ചൂണ്ടിക്കാട്ടി. കാണികളില്ലെന്നതു മാത്രമല്ല ബയോ ബബ്‌ളില്‍ കഴിയണമെന്നത് താരങ്ങള്‍ക്കും വലിയ വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു.
ബയേ ബബ്‌ളില്‍, അടച്ചിട്ട സ്റ്റേഡിയത്തില്‍ കളിക്കുമ്പോള്‍ താരങ്ങള്‍ ജയിലില്‍ അടയ്ക്കപ്പെട്ടതു പോലെയായിരിക്കും. ഇതിനകത്തു നിന്നു ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും വേണമെന്നത് വലിയ വെല്ലുവിളി തന്നെയാണ്. ഇത് ബുദ്ധിമുട്ടേറിയ കാര്യം തന്നെയായിരിക്കും. കാണികളുടെ ആരവങ്ങളില്ലാതെ ഐപിഎല്‍ ഒരിക്കലും പൂര്‍ണമാവില്ലെന്നും രാജ അഭിപ്രായപ്പെട്ടു.
ഹോംഗ്രൗണ്ടില്‍ നിറഞ്ഞു കവിഞ്ഞ കാണികള്‍ക്കു മുന്നില്‍ കളിക്കുന്നതിന്റെ മുന്‍തൂക്കം ഇത്തവണ ഫ്രാഞ്ചൈസികള്‍ക്കു ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications