For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: കാണികള്‍ക്കു നോ എന്‍ട്രി, ആദ്യ രണ്ടു ടെസ്റ്റുകളും ഒഴിഞ്ഞ സ്‌റ്റേഡിയത്തില്‍

ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തിലാണ് ടെസ്റ്റ്

ചെന്നൈ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകളും കാണികളെ പ്രവേശിപ്പിക്കാതെ അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനിച്ചു. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയമാണ് ടെസ്റ്റുകള്‍ക്കു ആതിഥേയത്വം വഹിക്കുന്നത്. തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷനാണ് വാര്‍ത്താക്കുറിപ്പിലൂടെ കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കില്ലെന്നു ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഫെബ്രുവരി അഞ്ചു മുതല്‍ 17 വരെയാണ് ആദ്യ രണ്ടു ടെസ്റ്റുകള്‍ ചെന്നൈയില്‍ നടക്കുന്നത്.

1

കൊവിഡ് വ്യാപനം തടയുന്നതിനു വേണ്ടി കളിക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി ഒരു റിസ്‌ക്കും ഏറ്റെടുക്കേണ്ടതില്ലെന്നു ബിസിസിഐ തീരുമാനിച്ചിരിക്കുകയാണ്. താരങ്ങള്‍, മാച്ച് ഒഫീഷ്യല്‍സ് എന്നിവര്‍ക്കു പഴുതടച്ച ക്വാറന്റീന്‍ നിബന്ധനകളുണ്ടാവും. മാത്രമല്ല ബയോ ബബ്‌ളില്‍ പ്രവേശിക്കുന്നതിനു മുമ്പ് പല റൗണ്ടുകളായി കൊവിഡ് ടെസ്റ്റുകള്‍ക്കും ഇവര്‍ വിധേയരാവും.

ബിസിസിഐയുടെ നിര്‍ദേശത്തെ തുടര്‍ന്നു സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി ഫെബ്രുവരി അഞ്ചു മുതല്‍ 17 വരെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് മല്‍സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തിലായിരിക്കും. കാണികള്‍, ക്ഷണിതാക്കള്‍, സബ് കമ്മിറ്റി മെമ്പര്‍മാര്‍ തുടങ്ങി ആര്‍ക്കും സ്റ്റേഡിയത്തില്‍ പ്രവേശിക്കാനാവില്ലെന്നു തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ആര്‍എസ് രാമസ്വാമി വാര്‍ത്താക്കുറിപ്പില്‍ വിശദമാക്കി.

ഓസ്‌ട്രേലിയക്കെതിരേ നടന്ന ഗവാസ്‌കര്‍ ബോര്‍ഡര്‍ ട്രോഫി 2-1നു സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ മറ്റൊരു വമ്പന്‍മാരായ ഇംഗ്ലണ്ടുമായി കൊമ്പുകോര്‍ക്കുന്നത്. ഓസീസിനെതിരായ ആദ്യ ടെസ്റ്റില്‍ ദയനീയ തോല്‍വിയേറ്റു വാങ്ങിയ ശേഷമായിരുന്നു ഇന്ത്യ ഗംഭീര തിരിച്ചുവരവ് നടത്തി പരമ്പരയില്‍ ചരിത്രവിജയം കൊയ്തത്. ഇതോടെ ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യ തലപ്പത്തേക്കു കയറുകയും ചെയ്തിരുന്നു. ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അവസാനത്തെ പരമ്പര കൂടിയാണ് ഇംഗ്ലണ്ടിനെതിരേ വരാനിരിക്കുന്നത്.

ആദ്യ രണ്ടു ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ ഈയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഓസീസിനെതിരായ ആദ്യ ടെസ്റ്റിനു ശേഷം നാട്ടിലേക്കു മടങ്ങിയ ക്യാപ്റ്റന്‍ വിരാട് കോലി നായകസ്ഥാനത്തു മടങ്ങിയെത്തിയിട്ടുണ്ട്. ഹാര്‍ദിക് പാണ്ഡ്യ, ഇഷാന്ത് ശര്‍മ എന്നിവരെയും ടീമിലേക്കു തിരികെ വിളിച്ചു. എന്നാല്‍ പരിക്കേറ്റു വിശ്രമിക്കുന്ന സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ടീമിലില്ല.

ഇന്ത്യന്‍ ടെസ്റ്റ് ടീം
വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പുജാര, റിഷഭ് പന്ത്, വൃധിമാന്‍ സാഹ, ഹാര്‍ദിക് പാണ്ഡ്യ, കെഎല്‍ രാഹുല്‍, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ്, ശര്‍ദ്ദുല്‍ താക്കൂര്‍, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍.

Story first published: Friday, January 22, 2021, 17:33 [IST]
Other articles published on Jan 22, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+