Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വഴിത്തിരിവായത് ഒരു ഫോണ്‍ കോള്‍!! എല്ലാം മാറ്റിമറിച്ചു... വിഹാരിയുടെ വെളിപ്പെടുത്തല്‍

ലണ്ടന്‍: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിന് പുതിയൊരു താരോദയത്തെക്കൂടി ലഭിച്ചിരിക്കുന്നു. മധ്യനിര ബാറ്റ്‌സ്മാന്‍ ഹനുമാ വിഹാരിയാണ് അരങ്ങേറ്റ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ തന്നെ അര്‍ധസെഞ്ച്വറിയുമായി വരവറിയിച്ചത്. ഇംഗ്ലണ്ടിനെതിരേ നടന്നു കൊണ്ടിരിക്കുന്ന അവസാന ടെസ്റ്റില്‍ വിഹാരി ഇന്ത്യക്കു വേണ്ടി 56 റണ്‍സോടെ തിളങ്ങിയിരുന്നു.

ടെസ്റ്റില്‍ ഇന്ത്യന്‍ മധ്യനിരയ്ക്കു കൂടുതല്‍ കരുത്തേകാന്‍ വിഹാരിക്കു കഴിയുമെന്നാണ് ആദ്യ ഇന്നിങ്‌സിലെ പ്രകടനം തെളിയിക്കുന്നത്. കരിയറിലെ ആദ്യ ടെസ്റ്റിലെ പ്രകടനത്തെക്കുറിച്ച് താരം മനസ്സ്തുറക്കുന്നു.

ദ്രാവിഡിനെ ഫോണില്‍ വിളിച്ചു

ദ്രാവിഡിനെ ഫോണില്‍ വിളിച്ചു

ആദ്യ ടെസ്റ്റായതിനാല്‍ കടുത്ത സമ്മര്‍ദ്ദമാണ് തനിക്കുണ്ടായിരുന്നതെന്നു വിഹാരി വെളിപ്പെടുത്തി. എന്നാല്‍ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനുമായ രാഹുല്‍ ദ്രാവിഡിന്റെ വാക്കുകളാണ് തനിക്കു പ്രചോദനമേകിയതെന്ന് താരം പറഞ്ഞു.
ബാറ്റിങില്‍ ആദ്യമായി ഇറങ്ങുന്നതിന്റെ തലേദിവസം ദ്രാവിഡിനെ ഫോണില്‍ വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ നല്‍കിയ ആത്മവിശ്വാസം ചെറുതല്ല. ആശങ്കകള്‍ ഇല്ലാതാക്കാന്‍ ഇതു സഹായിച്ചു. ദ്രാവിഡ് ഇതിഹാസം തന്നെയാണ്. അദ്ദേഹത്തിന്റെ ഉപദേശമാണ് ബാറ്റിങില്‍ തനിക്കു തുണയായെന്നും വിഹാരി കൂട്ടിച്ചേര്‍ത്തു.

ആസ്വദിച്ച് കളിക്കൂ..

ആസ്വദിച്ച് കളിക്കൂ..

ഏതു സാഹചര്യത്തിലും തിളങ്ങാനുള്ള പ്രതിഭ നിങ്ങള്‍ക്കുണ്ട്. കൂടാതെ പ്രതിസന്ധികളെ തരണം ചെയ്യാനുള്ള മാനസിക ശേഷിയും നിങ്ങള്‍ക്കുണ്ട്. ഒന്നിനെക്കുറിച്ചും ആശങ്കപ്പെടാതെ ആസ്വദിച്ചു കളിക്കൂയെന്നായിരുന്നു ദ്രാവിഡ് തനിക്കു നല്‍കിയ ഉപദേശമെന്നു വിഹാരി പറയുന്നു.
ഇന്ത്യന്‍ എ ടീമിന്റെ കോച്ചായ ദ്രാവിഡിനു കീഴില്‍ കളിക്കാനായത് ഏറെ ഗുണം ചെയ്തിട്ടുണ്ട്. തന്നെ കൂടുതല്‍ മികച്ച താരമാക്കി മാറ്റിയത് അദ്ദേഹമാണെന്നും വിഹാരി വിശദമാക്കി.

ജിമ്മിയും ബ്രോഡും സമ്മര്‍ദ്ദം വര്‍ധിപ്പിച്ചു

ജിമ്മിയും ബ്രോഡും സമ്മര്‍ദ്ദം വര്‍ധിപ്പിച്ചു

ഇംഗ്ലണ്ട് പേസര്‍മാരായ ജെയിംസ് ആന്‍ഡേഴ്‌സനെയും സ്റ്റുവര്‍ട്ട് ബ്രോഡിനെയും നേരിടുമ്പോള്‍ കടുത്ത സമ്മര്‍ദ്ദമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇരുവരുടെയും കുറച്ച് പന്തുകള്‍ നേരിട്ടു കഴിഞ്ഞതോടെ സമ്മര്‍ദ്ദം കുറഞ്ഞു. പോസിറ്റീവായ മനസ്സോടെയാണ് ജിമ്മിയെയും ബ്രോഡിനെയും നേരിട്ടത്. ഇരുവരും ലോകോത്തര ബൗളര്‍മാരാണെന്നും വിഹാരി സൂചിപ്പിച്ചു.
ക്യാപ്റ്റന്‍ വിരാട് കോലിയും തന്നെ ഏറെ സഹായിച്ചതായി താരം പറയുന്നു. കോലി ക്രീസിലുള്ളപ്പോഴാണ് ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയത്. അദ്ദേഹത്തിന്റെ ചില ഉപദേശങ്ങള്‍ തനിക്കു തുണയായെന്നും വിഹാരി പറഞ്ഞു.

സ്റ്റോക്‌സുമായുള്ള കൊമ്പുകോര്‍ക്കല്‍

സ്റ്റോക്‌സുമായുള്ള കൊമ്പുകോര്‍ക്കല്‍

കളിക്കിടെ ബെന്‍ സ്‌റ്റോക്‌സുമായി വിഹാരി കൊമ്പുകോര്‍ത്തിരുന്നു. സ്‌റ്റോക്‌സിന്റെ പന്തില്‍ സിക്‌സര്‍ നേടിയ ശേഷമായിരുന്നു ഇത്. എന്നാല്‍ പ്രശ്‌നം കൂടുതല്‍ വഷളാവാതിരിക്കാന്‍ സഹായിച്ചത് കോലിയുടെ ഇടപെടലാണെന്ന് വിഹാരി വ്യക്തമാക്കി.
സ്വന്തം കളിയില്‍ മാത്രം ഫോക്കസ് ചെയ്യൂ. മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കേണ്ടെന്നാണ് കോലി തന്നോടു പറഞ്ഞതെന്നും താരം കൂട്ടിച്ചേര്‍ത്തു.

Story first published: Monday, September 10, 2018, 13:11 [IST]
Other articles published on Sep 10, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+