വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ- ന്യൂസിലാന്‍ഡ്: വഴിത്തിരിവായത് ആ വിക്കറ്റ് തന്നെ, ഇന്ത്യയെ തകര്‍ത്തു... ചൂണ്ടിക്കാട്ടി സോത്തി

ആദ്യ ഇന്നിങ്‌സില്‍ സോത്തി നാലു വിക്കറ്റ് വീഴ്ത്തിയിരുന്നു

വെല്ലിങ്ടണ്‍: ഇന്ത്യക്കെതിരേ നടന്നുകൊണ്ടിരിക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലാന്‍ഡിനു വഴിത്തിരിവായ വിക്കറ്റിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സ്റ്റാര്‍ പേസര്‍ ടിം സോത്തി. കളിയില്‍ നാലു വിക്കറ്റ് പിഴുത താരം ഇന്ത്യയെ 165 റണ്‍സിലൊതുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു. സോത്തിയെക്കൂടാതെ അരങ്ങേറ്റക്കാരനായ പേസര്‍ കൈല്‍ ജാമിസണും നാലു വിക്കറ്റുമായി തിളങ്ങിയിരുന്നു.

southee

വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ വിക്കറ്റാണ് കളിയിലെ വഴിത്തിരിവെന്നു സോത്തി അഭിപ്രായപ്പെട്ടു. ഇന്ത്യ അഞ്ചിന് 101 റണ്‍സെന്ന നിലയില്‍ പതറവെയാണ് പന്തും അജിങ്ക്യ രഹാനെയും ചേര്‍ന്ന് ക്രീസില്‍ ഒരുമിക്കുന്നത്. 32 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഈ ജോടി ടീമിനെ മുന്നോട്ട് നയിക്കുന്നതിനിടെയാണ് തികച്ചും അപ്രതീക്ഷിതമായി പന്ത് റണ്ണൗട്ടാവുന്നത്. സോത്തിയുടെ ഓവറിലായിരുന്നു ഇത്. അജിങ്ക്യ രഹാനെയുമായി ആശയവിനിയമത്തില്‍ വന്ന വീഴ്ചയാണ് നോണ്‍ സ്‌ട്രൈക്കറായ പന്തിന്റെ പുറത്താവലിനു വഴിവച്ചത്. അജാസ് പട്ടേലിന്റെ നേരിട്ടുള്ള ത്രോയില്‍ പന്ത് ഔട്ടാവുകയായിരുന്നു.

പന്തിനെ കളിപ്പിച്ച ഇന്ത്യയെ പഴിക്കാന്‍ വരട്ടെ, സാഹയല്ല സൂപ്പര്‍!! വിമര്‍ശകര്‍ ഇതറിയണംപന്തിനെ കളിപ്പിച്ച ഇന്ത്യയെ പഴിക്കാന്‍ വരട്ടെ, സാഹയല്ല സൂപ്പര്‍!! വിമര്‍ശകര്‍ ഇതറിയണം

രണ്ടാം ദിനം രാവിലെ തന്നെ ലഭിച്ച പന്തിന്റെ വിക്കറ്റ് വലുതായിരുന്നു. പന്ത് വളരെ അപകടകാരിയായ ബാറ്റ്‌സ്മാനാണ്. പന്ത് പുറത്താവാതെ ക്രീസിലുണ്ടായിരുന്നെങ്കില്‍ വളരെ വേഗത്തില്‍ സ്‌കോര്‍ ചെയ്ത് ഇന്ത്യയെ മുന്നോട്ട് നയിക്കുമായിരുന്നു. വളരെ മികച്ച രീതിയിലാണ് ഞങ്ങള്‍ രാവിലെ ബൗള്‍ ചെയ്തത്. അപടകാരികളായ രണ്ടു കളിക്കാര്‍ ക്രീസില്‍ നില്‍ക്കെ രാവിലെ ബൗള്‍ ചെയ്യാനെത്തി ഇന്ത്യയുടെ ഇന്നിങ്‌സ് ഇത്തരത്തില്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞതില്‍ ടീം സന്തുഷ്ടരാണെന്നും സോത്തി വിശദമാക്കി.

ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 165 റണ്‍സിനു മറുപടിയില്‍ രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ കിവീസ് അഞ്ചു വിക്കറ്റിന് 216 റണ്‍സെടുത്തിട്ടുണ്ട്.

Story first published: Saturday, February 22, 2020, 16:15 [IST]
Other articles published on Feb 22, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X