Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: ഭീതിയില്‍ ദക്ഷിണാഫ്രിക്ക... ഇന്ത്യയോടു തോറ്റാല്‍ റെക്കോര്‍ഡ്, അതും നാണക്കേടിന്റെ!!

കാര്‍ഡിഫ്: ലോകകപ്പില്‍ ഇത്തവണ കളിച്ച രണ്ടു മല്‍സരങ്ങളിലും പരാജയപ്പെട്ട ദക്ഷിണാഫ്രിക്കന്‍ ടീം സമ്മര്‍ദ്ദത്തിലാണ്. ജൂണ്‍ അഞ്ചിന് ഇന്ത്യക്കെതിരേയുള്ള മൂന്നാം റൗണ്ട് പോരാട്ടം അവര്‍ക്ക് ഏറെ നിര്‍ണായകമാണ്. സെമി ഫൈനല്‍ സാധ്യതകള്‍ സജീവമാക്കാന്‍ അവര്‍ക്കു ഈ മല്‍സരത്തില്‍ ജയിക്കേണ്ടതുണ്ട്. അതു മാത്രമല്ല നാണക്കേടിന്റെ ഒരു റെക്കോര്‍ഡില്‍ നിന്നു കൂടി രക്ഷപ്പെടാന്‍ ദക്ഷിണാഫ്രിക്കയ്ക്കു ഇന്ത്യയെ പരാജയപ്പെടുത്തിയേ തീരൂ.

DU PLESSIS

ഉദ്ഘാടന മല്‍സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടിനോടും രണ്ടാമത്തെ കളിയില്‍ ബംഗ്ലാദേശിനോടുമാണ് ദക്ഷിണാഫ്രിക്ക വന്‍ തോല്‍വികളേറ്റുവാങ്ങിയത്. ഇനി ഇന്ത്യക്കു മുന്നിലും അടിതെറ്റിയാല്‍ ലോകകപ്പില്‍ ഹാട്രിക്ക് പരാജയമേറ്റുവാങ്ങിയ ആദ്യത്തെ ടീമെന്ന നാണക്കേട് ദക്ഷിണാഫ്രിക്കയുടെ പേരിലാവും. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ ഇന്ത്യക്കെതിരേ കൈയ്‌മെയ് മറന്നുള്ള പോരാട്ടത്തിനാണ് ഫഫ് ഡുപ്ലെസിയും സംഘവും കച്ചമുറുക്കുന്നത്. മുന്‍ ലോകകപ്പുകളിലൊന്നും ദക്ഷിണാഫ്രിക്ക തുടര്‍ച്ചയായി രണ്ടു മല്‍സരങ്ങളില്‍ തോറ്റിട്ടില്ല. 1992ലാണ് ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക അരങ്ങേറുന്നത്.

ഇന്ത്യക്കെതിരേയുള്ള നിര്‍ണായക മല്‍സരത്തിനു മുമ്പ് പരിക്കും ദക്ഷിണാഫ്രിക്കന്‍ ടീമിനെ വേട്ടയാടുന്നുണ്ട്. ഓപ്പണര്‍ ഹാഷിം അംല, പേസര്‍മാരായ ലുംഗി എന്‍ഗിഡി, ഡെയ്ല്‍ സ്റ്റെയ്ന്‍ എന്നിവരെല്ലം പരിക്കിന്റെ പിടിയിലാണ്. ഇവരില്‍ സ്റ്റെയ്ന്‍ മാത്രമേ ഇന്ത്യക്കെതിരേ തിരിച്ചെത്താന്‍ സാധ്യതയുള്ളൂവെന്നാണ് റിപ്പോര്‍ട്ട്. എന്‍ഗിഡി ഇതിനകം ഇന്ത്യക്കെതിരായ കളിയില്‍ നിന്നും പിന്‍മാറിക്കഴിഞ്ഞു.

Story first published: Monday, June 3, 2019, 15:07 [IST]
Other articles published on Jun 3, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+