കോലിയുടെ ഹീറോ ദക്ഷിണാഫ്രിക്കയുടെ ഈ സൂപ്പര്‍ താരം... അന്നത്തെ വീഡിയോ വൈറല്‍
മുംബൈ: നിലവില്‍ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്സ്മാനെന്നുപേരെടുത്തു കഴിഞ്ഞ താരമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. മൂന്നു ഫോര്‍മാറ്റിലും ഒരുപോലെ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന അദ്ദേഹം റെക്കോര്‍ഡുകള്‍ തീര്‍ത്ത് ഉയരങ്ങളിലേക്കു കുതിക്കുകയാണ്.
2008ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ ജേതാക്കളാക്കിയതോടെയാണ് കോലിയെ ലോകമറിഞ്ഞത്. അന്നു ടീമിനെ നയിച്ചതും കോലിയായിരുന്നു. അന്നത്തെ കോലിയുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഫേവറിറ്റ് ഹെര്‍ഷല്‍ ഗിബ്‌സ്
ദക്ഷിണാഫ്രിക്കയുടെ മുന്‍ വെടിക്കെട്ട് ഓപ്പമറും സൂപ്പര്‍ താരവുമായിരുന്ന ഹെര്‍ഷല്‍ ഗിബ്‌സാണ് തന്റെ ഫേവറിറ്റ് കളിക്കാരനെന്നാണ് വീഡിയോയില്‍ കോലി പറയുന്നത്. ഈ വീഡിയോയാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകം ഏറ്റെടുത്തിരിക്കുന്നത്.
ഇതിനൊരു കാരണം കൂടിയുണ്ട്. സാക്ഷാല്‍ ഗിബ്‌സ് തന്നെ ഈ വീഡിയോക്ക് ട്വിറ്ററിലൂടെ പ്രതികരിച്ചിരിക്കുകയാണ്.

ഗിബ്‌സിന്റെ ട്വീറ്റ്
എന്റെ ദൈവമേ. കോലിയുടെ ആ ഫ്‌ളിക്ക് എന്നായിരുന്നു കോലി തന്നെക്കുറിച്ച് പറയുന്ന വീഡിയോക്കൊപ്പം ഗിബ്‌സിന്റെ ട്വീറ്റ്. ഇതിനി നിരവധി പ്രതികരണങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്.
ഇതില്‍ ഏറ്റവും രസകരമായ കമന്റ് വിരാട് നിങ്ങളില്‍ നിന്നാണ് പഠിച്ചത് എന്നായിരുന്നു. എന്നാല്‍ ശരിയെന്ന് സ്‌മൈലിയോടു കൂടി ഗിബ്‌സ് പ്രതികരിച്ചിട്ടുമുണ്ട്.

ഇന്ത്യയുടെ വിജയശില്‍പ്പി
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ദിവസങ്ങള്‍ക്കു മുമ്പ് മൊഹാലിയില്‍ നടന്ന രണ്ടാം ടി20 മല്‍സരത്തില്‍ ഇന്ത്യയുടെ വിജയശില്‍പ്പി കോലിയായിരുന്നു. തകര്‍പ്പന്‍ ക്യാച്ചുമായി ഫീല്‍ഡിങില്‍ മിന്നിയ അദ്ദേഹം ബാറ്റിങില്‍ അപരാജിത ഫിഫ്റ്റിയുമായി ജയത്തിനു ചുക്കാന്‍ പിടിക്കുകയായിരുന്നു.
ഞായറാഴ്ച നടക്കാനിരിക്കുന്ന പരമ്പരയിലെ അവസാന മല്‍സരത്തിലും മികച്ച പ്രകടനം തുടരാമെന്ന പ്രതീക്ഷയിലാണ് കോലി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications