Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫേവറിറ്റ് താരമാര്? അവന്‍ ആര്‍സിബി ടീമംഗം... തുറന്നു പറഞ്ഞ് സ്റ്റെയ്ന്‍, അത് കോലിയല്ല

ജൊഹാനസ്ബര്‍ഗ്: കഴിഞ്ഞ പത്തു വര്‍ഷത്തോളമായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിലെ പകരം വയ്ക്കാനില്ലാത്ത താരമാണ് പേസ് ഇതിഹാസം ഡെയ്ല്‍ സ്റ്റെയ്ന്‍. തന്റെ ഓള്‍ടൈം ഫേവറിറ്റ് താരം ആരെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. ഐപിഎല്ലില്‍ തന്റെ ടീമായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിലെ സഹതാരവും ദേശീയ ടീമിലെ മുന്‍ സഹതാരവുമായ എബി ഡിവില്ലിയേഴ്‌സാണ് തന്റെ ഫേവറിറ്റെന്നു സ്റ്റെയ്ന്‍ വ്യക്തമാക്കി.

steyn

പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ ഇസ്ലാമാബാദ് യുനൈറ്റഡിനു വേണ്ടി സ്റ്റെയ്ന്‍ അടുത്തിടെ കളിച്ചിരുന്നു. ടീമിനു വേണ്ടി ചില മികച്ച പ്രകടനങ്ങളും അദ്ദേഹം നടത്തിയിരുന്നു. പാകിസ്താനില്‍ നടന്ന ഒരു പരിപാടിയില്‍ ക്രിക്കറ്റുള്‍പ്പെടെ പല കാര്യങ്ങളെക്കുറിച്ചും സംസാരിക്കവെയാണ് സ്റ്റെയ്ന്‍ തന്റെ ഫേവറിറ്റ് താരം ആരെന്നു തുറന്നു പറഞ്ഞത്. എബിഡി അസാധാരണമാം വിധം ബാറ്റ് ചെയ്യുന്ന കളിക്കാരനാണെന്നും മാത്രമല്ല തന്റെ അടുത്ത സുഹൃത്തു കൂടിയാണെന്നും സ്റ്റെയ്ന്‍ വ്യക്തമാക്കി.

കരിയറിലെ ഇതുവരെയുള്ള ഏറ്റവും പ്രിയപ്പെട്ട ക്രിക്കറ്റ് മൂഹൂര്‍ത്തത്തെക്കുറിച്ചം അദ്ദേഹം അഭിമുഖത്തില്‍ വെളിപ്പെടുത്തി. ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ ദക്ഷിണാഫ്രിക്ക നേടിയ ആദ്യത്തെ ടെസ്റ്റ് വിജയമാണ് ഇപ്പോഴും പ്രിയപ്പെട്ട മുഹൂര്‍ത്തമെന്നു സ്‌റ്റെയ്ന്‍ പറഞ്ഞു. 2008-09 സീസണിലായിരുന്നു ഓസ്‌ട്രേലിയന്‍ മണ്ണില്‍ ദക്ഷിണാഫ്രിക്കയുടെ ചരിത്ര വിജയം. അന്നു പെര്‍ത്ത്, മെല്‍ബണ്‍ ടെസ്റ്റുകളില്‍ ജയിച്ച ദക്ഷിണാഫ്രിക്ക പരമ്പരയും കൈക്കലാക്കുകയായിരുന്നു.

abd

ജീവിതത്തിലെ ഏറ്റവുമടുത്ത കൂട്ടുകാരന്‍ ആരെന്നുള്ള ചോദ്യത്തിന് ഒരുപാട് തവണ വീടിന്റെ പിറകുവശത്തു വച്ചു ഒരുമിച്ചു ക്രിക്കറ്റ് കളിച്ചിട്ടുള്ള സുഹൃത്തെന്നായിരുന്നു സ്റ്റെയ്‌നിന്റെ മറുപടി. ലോക ക്രിക്കറ്റില്‍ തനിക്കു പുറത്താക്കാന്‍ ഏറ്റവുമധികം എളുപ്പം തോന്നിയിട്ടുള്ള ബാറ്റ്‌സ്മാന്റെ പേരും സ്റ്റെയ്ന്‍ വെളിപ്പെടുത്തി. പാകിസ്താന്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് ഹഫീസിനെ വളരെ എളുപ്പം തനിക്കു ഔട്ടാക്കാന്‍ കഴിഞ്ഞിരുന്നതായി അദ്ദേഹം പറയുന്നു.

Story first published: Thursday, March 19, 2020, 18:24 [IST]
Other articles published on Mar 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+