Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കുഴക്കിയ ബാറ്റ്‌സ്മാന്‍മാര്‍... ഇന്ത്യയില്‍ നിന്നു രണ്ടു പേര്‍ മാത്രം! വെളിപ്പെടുത്തി സ്റ്റെയ്ന്‍

ജൊഹാനസ്‌ബെര്‍ഗ്: ലോക ക്രിക്കറ്റില്‍ തന്നെ ഏറ്റവുമധികം കുഴക്കിയ ബാറ്റ്‌സ്മാന്‍മാര്‍ ആരൊക്കെയെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ പേസ് വിസ്മയം ഡെയ്ല്‍ സ്‌റ്റെയ്ന്‍. ട്വിറ്ററിലൂടെ ആരാധകരുമായി സംവദിക്കവെയാണ് ബൗളിങില്‍ ഏറ്റവുമധികം തന്നെ വെള്ളം കുടിപ്പിച്ച ബാറ്റ്‌സ്മാന്‍മാര്‍ ആരൊക്കെയെന്നു സ്റ്റെയ്ന്‍ തുറന്നു പറഞ്ഞത്. ഇന്ത്യയുടെ രണ്ടു താരങ്ങളും സ്റ്റെയ്‌നിനെ സമ്മര്‍ദ്ദത്തിലാക്കിയ ബാറ്റ്‌സ്മാന്‍മാരുടെ കൂട്ടത്തിലുണ്ട്.

steyn

ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് കരിയറില്‍ താന്‍ ഏറ്റവുമധികം ബുദ്ധിമുട്ട് നേരിട്ടിട്ടുള്ള ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെന്നു സ്റ്റെയ്ന്‍ വ്യക്തമാക്കി. ഇവരെക്കൂടാതെ ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ നായകന്‍ റിക്കി പോണ്ടിങ്, വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍, ഇംഗ്ലണ്ടിന്റെ മുന്‍ സൂപ്പര്‍ താരം കെവിന്‍ പീറ്റേഴ്‌സന്‍ എന്നിവരാണ് സ്റ്റെയ്‌നിന്റെ ലിസ്റ്റിലെ മറ്റു ബാറ്റ്‌സ്മാന്‍മാര്‍. ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ളത് പോണ്ടിങും സച്ചിനുമാണ്. മതിലെന്നാണ് സച്ചിനെ സ്‌റ്റെയ്ന്‍ വിശേഷിപ്പിച്ചത്.

sachin

ഐപിഎല്ലിന്റെ പുതിയ സീസണില്‍ വിരാട് കോലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിക്കാന്‍ തയ്യാറെടുക്കുകയാണ് സ്‌റ്റെയ്ന്‍. കഴിഞ്ഞ സീസണിലെ ലേലത്തിലാണ് സ്‌റ്റെയ്‌നിനെ ആര്‍സിബി തങ്ങളുടെ കൂടാരത്തിലെത്തിച്ചത്. ലേലത്തിന്റെ ആദ്യറൗണ്ടില്‍ ഒരു ഫ്രാഞ്ചൈസിയും സ്റ്റെയ്‌നിനെ വാങ്ങാന്‍ താല്‍പ്പര്യം കാണിച്ചിരുന്നില്ല. എന്നാല്‍ രണ്ടാം റൗണ്ടില്‍ അടിസ്ഥാന വിലയായ ഒരു കോടി രൂപയ്ക്കു അദ്ദേഹത്തെ ആര്‍സിബി വാങ്ങുകയായിരുന്നു.

കൊറോണ വൈറസ് പടര്‍ന്നു പിടിച്ചതോടെ ഐപിഎല്ലിന്റെ ഈ സീസണ്‍ ആരംഭിക്കുന്നത് വൈകുകയാണ്. മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന 13ാം സീസണ്‍ ഏപ്രില്‍ 15ലേക്കു മാറ്റി വച്ചിരുന്നു. എന്നാല്‍ രാജ്യത്തെ ലോക്ക്ഡൗണ്‍ മേയ് മൂന്നു വരെ നീട്ടിയതോടെ ഐപിഎല്‍ രണ്ടാം തവണയും നീട്ടിവച്ചിരിക്കുകയാണ്. നിലവിലെ അവസ്ഥയില്‍ ഈ വര്‍ഷം ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പ് നടക്കുമോയെന്ന കാര്യത്തില്‍ തനിക്കു സംശയമുണ്ടെന്നു സ്‌റ്റെയ്ന്‍ വ്യക്തമാക്കി. ടി20 ലോകകപ്പിനെക്കുറിച്ചുള്ള ട്വിറ്ററിലെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഒളിംപിക്‌സുള്‍പ്പെടെ ഈ വര്‍ഷം നടക്കാനിരുന്ന പ്രധാന കായിക കായിക മല്‍സരങ്ങളെല്ലാം കൊവിഡ്-19നെ തുടര്‍ന്നു മാറ്റി വച്ചിരിക്കുകയാണ്.

Story first published: Tuesday, April 14, 2020, 15:53 [IST]
Other articles published on Apr 14, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+