ഞെട്ടിച്ച് സ്‌റ്റെയ്ന്‍... ഓള്‍ ടൈം ഇലവനില്‍ ഒരൊറ്റ ഇന്ത്യന്‍ താരവുമില്ല! നിരവധി സര്‍പ്രൈസുകള്‍
ജൊഹാനസ്ബര്‍ഗ്: ലോക ക്രിക്കറ്റിലെ നിര്‍ഭാഗ്യവാന്‍മാരെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന ടീമാണ് കരുത്തരായ ദക്ഷിണാഫ്രിക്ക. മികച്ച താരങ്ങളും കെട്ടുറപ്പുള്ള ടീമുമുണ്ടായിട്ടും പലപ്പോഴും നിര്‍ഭാഗ്യത്തെ തുടര്‍ന്നു നേട്ടങ്ങള്‍ അവരില്‍ നിന്നും അകന്നു മാറിയിട്ടുണ്ട്. ഇപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റില്‍ മാറ്റത്തിന്റെ സമയമാണ്. കഴിഞ്ഞ വര്‍ഷം നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഏഴാംസ്ഥാനത്തായിരുന്നു ദക്ഷിണാഫ്രിക്ക ഫിനിഷ് ചെയ്തത്.
നിലവിലെ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ശേഷിക്കുന്ന ഏറ്റവും മുതിര്‍ന്ന താരവും പേസ് ഇതിഹാസവുമായ ഡെയ്ല്‍ സ്റ്റെയ്ന്‍ ഓള്‍ടൈം ബെസ്റ്റ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ്. തനിക്കൊപ്പവും തനിക്കെതിരേയും കളിച്ചിട്ടുള്ള താരങ്ങളെയാണ് സ്റ്റെയ്ന്‍ പരിഗണിച്ചത്.

ഒരുപിടി ഇതിഹാസ താരങ്ങളുള്ള ഇന്ത്യയില്‍ നിന്നും സ്റ്റെയ്ന്‍ ഒരാളെപ്പോലും പരിഗണിച്ചില്ലെന്നതാണ് ഞെട്ടിക്കുന്ന കാര്യം. ഏഷ്യയില്‍ നിന്നും സ്റ്റെയ്ന്‍ ഇലവനിലേക്കു പരിഗണിച്ചത് ഒരേയൊരാളെ മാത്രമാണ്. ശ്രീലങ്കയുടെ മുന്‍ ഇതിഹാസ വിക്കറ്റ് കീപ്പറും നായകനുമായിരുന്ന കുമാര്‍ സങ്കക്കാരയാണ് ഈ താരം. തനിക്കൊപ്പം നിരവധി മല്‍സരങ്ങള്‍ ഒരുമിച്ച് കളിച്ചിട്ടുള്ള സൂപ്പര്‍ ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സിനെയും സ്റ്റെയ്ന്‍ തഴഞ്ഞു.
സങ്കക്കാരയും ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്യാപ്റ്റനും ഇടംകൈയന്‍ ബാറ്റ്‌സ്മാനുമായ ഗ്രേയം സ്മിത്തുമാണ് സ്റ്റെയ്‌നിന്റെ ഇലവന്റെ ഓപ്പണര്‍മാര്‍.

ദക്ഷിണാഫ്രിക്കയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ജാക്വിസ് കാലിസ്, മുന്‍ സൂപ്പര്‍ താരം ജോണ്ടി റോഡ്‌സ്, നിലവിലെ ക്യാപ്റ്റന്‍ ക്വിന്റ്ണ്‍ ഡികോക്ക്, ദക്ഷിണാഫ്രിക്കയുടെ മുന്‍ ഇതിഹാസ പേസര്‍ അലന്‍ ഡൊണാള്‍ഡ്, ഓസീസ് പേസ് ഇതിഹാസം ബ്രെറ്റ് ലീ, ദക്ഷിണാഫ്രിക്കയുടെ മുന്‍ സ്പിന്നര്‍ പോള്‍ ഹാരിസ് എന്നിവര്‍ സ്‌റ്റെയ്‌നിന്റെ ഇലവനിലുണ്ട്.
അതേസമയം, ക്രിക്കറ്റ് പ്രേമികള്‍ ഒരുപക്ഷെ ഒരിക്കല്‍പ്പോലും പേര് കേട്ടിട്ടില്ലാത്ത ഡേവ് ഹോക്കന്‍, ബ്രെറ്റ് ബര്‍ഗിയാച്ചി, പീറ്റര്‍ ലൊംബാര്‍ഡ് തുടങ്ങിയ സര്‍പ്രൈസ് താരങ്ങളും ഇലവനിലെത്തി.

സ്റ്റെയ്‌നിന്റെ ഓള്‍ടൈം ബെസ്റ്റ് ഇലവന്‍
കുമാര്‍ സങ്കക്കാര, ഗ്രേയം സ്മിത്ത്, ഡേവ് ഹോക്കെന്‍, ജാക്വിസ് കാലിസ്, ജോണ്ടി റോഡ്‌സ്, ക്വിന്റണ്‍ ഡികോക്ക്, ബ്രെറ്റ് ബര്‍ഗിയാച്ചി, പീറ്റര്‍ ലൊംബാര്‍ഡ്, ബ്രെറ്റ് ലീ, പോള്‍ ഹാരിസ്, അലന്‍ ഡൊണാള്‍ഡ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications