For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്ലിന് ദക്ഷിണാഫ്രിക്കയില്‍ നിന്ന് താഹിര്‍ മാത്രം! എബിഡിയുള്‍പ്പെടെയുള്ളവര്‍ എത്താന്‍ വൈകും

സപ്തംബര്‍ 19നാണ് പുതിയ സീസണിനു തുടക്കമാവുന്നത്

ഡര്‍ബന്‍: യുഎഇയില്‍ നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ 13ാം സീസണിലെ തുടക്കത്തില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ സേവനം വിവിധ ഫ്രാഞ്ചൈസികള്‍ക്കു നഷ്ടമായേക്കും. സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സ്, ക്വിന്റണ്‍ ഡികോക്ക്, ഡെയ്ല്‍ സ്‌റ്റെയ്ന്‍ എന്നിവരടക്കമുള്ളവരെല്ലാം ഐപിഎല്ലിന്റെ ആദ്യത്തെ കുറച്ചു മല്‍സരങ്ങള്‍ക്കു ശേഷംമാത്രമേ തങ്ങളുടെ ഫ്രാഞ്ചൈസികള്‍ക്കൊപ്പം ചേരൂവെന്നാണ് വിവരം.

കൊറോണവൈറസ് മഹാമാരിയാണ് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്കു തിരിച്ചടിയായിരിക്കുന്നത്. രോഗവ്യാപനത്തെ തുടര്‍ന്നു ദക്ഷിണാഫ്രിക്കയില്‍ ഇപ്പോള്‍ ലോക്ക്ഡൗണാണ്. സപ്തംബറിനു ശേഷം മാത്രമേ രാജ്യത്തെ നിയന്ത്രണങ്ങള്‍ നീക്കാനിടയുള്ളൂ.

യാത്രാ വിലക്ക്

യാത്രാ വിലക്ക്

നിലവില്‍ ദക്ഷിണാഫ്രിക്കയുടെ അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുകയാണ്. രാജ്യത്തിനു പുറത്തേക്കോ, അകത്തേക്കോ ആര്‍ക്കും പ്രവേശിക്കാന്‍ അനുമതിയില്ല. സപ്തംബര്‍ അവസാനം വരെ ഈ സാഹചര്യം തുടരുമെന്നാണ് സൂചന. ഇതാണ് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്കു ഐപിഎല്ലിനായി യുഎഇയിലേക്കു പറക്കാന്‍ തടസ്സമാവുന്നത്. യാത്രാനുമതിയില്ലാത്തതിനാല്‍ ദക്ഷിണാഫ്രിക്കയുടെ അഞ്ചു കളിക്കാര്‍ ആഗസ്റ്റ് 18ന് ആരംഭിക്കാനിരിക്കുന്ന കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ നിന്നു പിന്‍മാറിയിരുന്നു.
കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ഏക ദക്ഷിണാഫ്രിക്കന്‍ താരം വെറ്ററന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിറാണ്. ഇപ്പോള്‍ പാകിസ്താനിലായതിനാലാണ് താഹിറിന് സിപിഎല്ലില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. കരീബിയന്‍ പ്രീമിയര്‍ ലീഗിനു ശേഷം അദ്ദേഹം ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ചേരും. വിന്‍ഡീസ് താരങ്ങളും സിപിഎല്‍ കഴിഞ്ഞാല്‍ ഐപിഎല്ലിനു വേണ്ടി യുഎഇയിലേക്കു പറക്കും.

ഫ്രാഞ്ചൈസികള്‍ക്കു സാധിക്കും

ഫ്രാഞ്ചൈസികള്‍ക്കു സാധിക്കും

ദക്ഷിണാഫ്രിക്കന്‍ താരങ്ങളെ രാജ്യത്തിനു പുറത്തേക്കു കൊണ്ടുവരാന്‍ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ ശ്രമിച്ചാല്‍ സാധിച്ചേക്കും. ഇതിനായി അധികൃതരില്‍ നിന്നും അനുമതി വാങ്ങിക്കേണ്ടതുണ്ട്. താരങ്ങളെ യുഎഇയിലേക്കു കൊണ്ടുവരാന്‍ ഒരു സ്വകാര്യ വിമാനം മാത്രമേ ദക്ഷിണാഫ്രിക്കയിലേക്ക് കടത്തി വിടാന്‍ സാധ്യതയുള്ളൂ. ഇതില്‍ ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികളുമായി കരാറുള്ള ഒമ്പത് താരങ്ങളെയും ഉള്‍ക്കൊള്ളിക്കണം. ദക്ഷിണാഫ്രിക്കന്‍ താരങ്ങളില്‍ കഴിഞ്ഞ ലേലത്തില്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് ക്രിസ് മോറിസാണ്. 10 കോടി രൂപയ്ക്കാണ് താരത്തെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തങ്ങളുടെ കൂടാരത്തിലെത്തിച്ചത്.
സപ്തംബര്‍ 19 മുതല്‍ നവംബര്‍ എട്ടുവരെയാണ് ഐപിഎല്ലിന്റെ 13ാം സീസണ്‍ നടക്കുന്നത്. ടൂര്‍ണമെന്റിന്റെ മല്‍സക്രമം, മാര്‍ഗനിര്‍ദേശങ്ങള്‍, നിയമങ്ങള്‍ എന്നിവയെല്ലാം ആഗസ്റ്റ് രണ്ടിന് പ്രഖ്യാപിച്ചേക്കും. വിദേശ താരങ്ങളെ യാത്രാ പ്രശ്‌നങ്ങളായിരിക്കും ബോര്‍ഡ് നേരിടുന്ന വെല്ലുവിളി.

ഐപിഎല്ലുമായി കരാറുള്ള ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍

ഐപിഎല്ലുമായി കരാറുള്ള ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍

എബി ഡിവില്ലിയേഴ്‌സ് (ആര്‍സിബി), ക്വിന്റണ്‍ ഡികോക്ക് (മുംബൈ ഇന്ത്യന്‍സ്), ഡെയ്ല്‍ സ്റ്റെയ്ന്‍ (ആര്‍സിബി), ക്രിസ് മോറിസ് (ആര്‍സിബി), കാഗിസോ റബാദ (ഡല്‍ഹി ക്യാപ്പിറ്റല്‍സ്), ലുംഗി എന്‍ഗിഡി (സിഎസ്‌കെ), ഫാഫ് ഡുപ്ലെസി (സിഎസ്‌കെ), ഇമ്രാന്‍ താഹിര്‍ (സിഎസ്‌കെ), ഡേവിഡ് മില്ലര്‍ (രാജസ്ഥാന്‍ റോയല്‍സ്), ഹാര്‍ഡസ് വില്‍ജോന്‍ (കിങ്‌സ് ഇലവന്‍ പഞ്ചാബ്).

Story first published: Friday, July 31, 2020, 10:03 [IST]
Other articles published on Jul 31, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+