Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയില്‍ കാത്തിരിക്കുന്നത് ദുരന്തം? എന്തിനും തയ്യാറായിക്കോ... ഡികോക്കിന്റെ മുന്നറിയിപ്പ്

ജൊഹാനസ്‌ബെര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ടീം ഈ മാസമാണ് ഇന്ത്യയില്‍ പര്യടനം നടത്തുന്നത്. വിരാട് കോലിക്കും സംഘത്തിനെതിരേ ടി20, ടെസ്റ്റ് പരമ്പരകളില്‍ ദക്ഷിണാഫ്രിക്ക മാറ്റുരയ്ക്കും. ഉജ്ജ്വല ഫോമില്‍ കളിക്കുന്ന ടീം ഇന്ത്യയെ കീഴടക്കാന്‍ വഴികള്‍ ആലോചിക്കുകയാണ് ദക്ഷിണാഫ്രിക്ക. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ കളിച്ച എല്ലാ മല്‍സരങ്ങളിലും ജയിച്ചാണ് ഇന്ത്യയുടെ വരവ്.

ഇന്ത്യന്‍ പര്യടനം ദക്ഷിണാഫ്രിക്കയ്ക്കു അഗ്നിപരീക്ഷ തന്നെ ആയിരിക്കുമെന്നും എന്തും നേരിടാന്‍ തയ്യാറാവണമെന്നും ടീമംഗങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്വിന്റണ്‍ ഡികോക്ക്.

കടുപ്പമാവും

കടുപ്പമാവും

ഇന്ത്യന്‍ പര്യടനം വളരെ കടുപ്പമാവുമെന്ന കാര്യത്തില്‍ സംശയമില്ലെന്നു ഡികോക്ക് വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയുടെ ഭാഗത്തു നിന്നു നോക്കിയാല്‍ എത്ര വലിയ ദുരന്തവും നേരിടാന്‍ തങ്ങള്‍ തയ്യാറാവേണ്ടതുണ്ടെന്നും താരം പറഞ്ഞു.
ഇന്ത്യക്കെതിരായ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ ദക്ഷിണാഫ്രിക്കയെ നയിക്കുക ഡികോക്കാണ്. ഫഫ് ഡുപ്ലെസിയുടെ അഭാവത്തിലാണ് അദ്ദേഹത്തിനു ക്യാപ്റ്റനായി നറുക്ക് വീണത്.

ടെസ്റ്റാവും വലിയ വെല്ലുവിളി

ടെസ്റ്റാവും വലിയ വെല്ലുവിളി

ടി20യെ അപേക്ഷിച്ച് ഇന്ത്യക്കെതിരേയുള്ള ടെസ്റ്റ് പരമ്പരയാവും ദക്ഷിണാഫ്രിക്കയ്ക്കു ഏറ്റവും വലിയ വെല്ലുവിലിയാവുകയെന്നു ഡികോക്ക് ചൂണ്ടിക്കാട്ടി. ടി20 പരമ്പരയില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് അത്ര മികച്ച ടേണ്‍ ലഭിക്കില്ലെന്നാണ് തോന്നുന്നത്. കാരണം ഐപിഎല്ലില്‍ മികച്ച വിക്കറ്റാണ് ഇന്ത്യയില്‍ ഒരുക്കാറുള്ളത്. പക്ഷെ ടെസ്റ്റില്‍ കാര്യങ്ങള്‍ വ്യത്യസ്തമാവും. ആദ്യദിനം മുതല്‍ സ്പിന്നര്‍മാര്‍ക്കു നല്ല ടേണ്‍ ലഭിക്കുമെന്നും ഡികോക്ക് കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ മികച്ച പ്രകടനം

കൂടുതല്‍ മികച്ച പ്രകടനം

കഴിഞ്ഞ ഇന്ത്യന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ കാഴ്ച വച്ചതിനേക്കാള്‍ നല്ല പ്രകടനം ഇത്തവണ പുറത്തെടുക്കാനാണ് ശ്രമമെന്നു ഡികോക്ക് വ്യക്തമാക്കി. കഴിഞ്ഞ തവണത്തേതു പോലെയുള്ളതോ അതിനേക്കാള്‍ മികച്ചതോ ആയ പിച്ചാണോ ഇത്തവണ ഇന്ത്യ തയ്യാറാക്കുകയെന്ന കാര്യത്തില്‍ ഉറപ്പില്ല. എന്തു തന്നെ ആയാലും കൂടുതല്‍ ഉണര്‍ന്നു കളിച്ച് നല്ല പ്രകടനം നടത്താനാണ് ടീം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Story first published: Friday, September 6, 2019, 11:59 [IST]
Other articles published on Sep 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+