Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അദ്ഭുതമായി ഗ്രെഗറി... രണ്ടു കൈ കൊണ്ടും ബൗളിങ്, കൂടാതെ വിക്കറ്റും!! വീഡിയോ വൈറല്‍

Gregory Mahlokwana bowls left and right handed to take wickets | Oneindia Malayalam

ജൊഹാനസ്‌ബെര്‍ഗ്: അവിശ്വസനീയ ബൗളിങ് പ്രകടനത്തിലൂടെ ലോക ക്രിക്കറ്റിലെ അദ്ഭുത താരമായി മാറിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ വംശജനായ ബൗളര്‍ ഗ്രെഗറി മലോക്വാന. ഐപിഎല്‍ മാതൃകയില്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന എംസാന്‍സി സൂപ്പര്‍ ലീഗിലെ പ്രകടനത്തോടെയാണ് താരം വാര്‍ത്തകളില്‍ നിറഞ്ഞത്.

രണ്ടു കൈ കൊണ്ടും ബൗള്‍ ചെയ്താണ് ഗ്രെഗറി ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. താരത്തിന്റെ ഈ പ്രകടനത്തിന്റെ വീഡിയോ ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ വൈറലായി മാറുകയും ചെയ്തിട്ടുണ്ട്.

രണ്ടു വിക്കറ്റുകള്‍

രണ്ടു വിക്കറ്റുകള്‍

രണ്ടു കൈ കൊണ്ട് ബൗള്‍ ചെയ്തും ഗ്രെഗറി വിക്കറ്റ് വീഴ്ത്തിയതെന്നതാണ് മറ്റൊരു കൗതുകകരമായ കാര്യം. ഡര്‍ബന്‍ ഹീറ്റിനെതിരേ ക്വിന്റണ്‍ ഡികോക്ക് നയിച്ച കേപ് ടൗണ്‍ ബ്ലിറ്റ്‌സിനു വേണ്ടിയായിരുന്നു താരത്തിന്റെ അവിസ്മരണീയ ബൗളിങ് പ്രകടനം.
ഇന്നിങ്‌സിലെ എട്ടാം ഓവറില്‍ വലതു കൈകൊണ്ട് പന്തെറിഞ്ഞ ഗ്രെഗറി ഓപ്പണര്‍ സറെല്‍ എര്‍വിയെയാണ് ആദ്യം പുറത്താക്കിയത്. തന്റെ അടുത്ത ഓവറില്‍ ഇടതുകൈ കൊണ്ട് ബൗള്‍ ചെയ്ത അദ്ദേഹം എതിര്‍ ടീം ക്യാപ്റ്റന്‍ ഡെയ്ന്‍ വിലാസിനെ ബൗള്‍ഡാക്കുകയും ചെയ്തു. മൂന്നോവറില്‍ 26 റണ്‍സ് വിട്ടു കൊടുത്താണ് ഗ്രെഗറി രണ്ടു വിക്കറ്റെടുത്തത്.മല്‍സരത്തില്‍ കേപ് ടൗണ്‍ ബ്ലിറ്റ്‌സ് 10 റണ്‍സിനു ജയിച്ചിരുന്നു.

ആദ്യ വിക്കറ്റ്

ഡര്‍ബന്‍ ഹീറ്റിനെതിരായ മല്‍സരത്തില്‍ വലതു കൈ കൊണ്ട് ബൗള്‍ ചെയ്ത് കേപ്ടൗണ്‍ ബ്ലിറ്റ്‌സിന്റെ ഗ്രെഗറി മലോക്വാന ആദ്യത്തെ വിക്കറ്റ് നേടുന്നു. 16 റണ്‍സെടുത്ത എര്‍വിയെ ലിന്‍ഡെയാണ് ക്യാച്ചെടുത്തത്.

രണ്ടാം വിക്കറ്റ്

ഈ മല്‍സരത്തില്‍ ഗ്രെഗറി രണ്ടാം വിക്കറ്റ് നേടുന്നു. ഇത്തവണ ഇടംകൈ ബൗളിങിലൂടെ എതിര്‍ ടീം നായകന്‍ വിലാസിനെ ഗ്രെഗറി ബൗള്‍ഡാക്കുന്നു. ആറു റണ്‍സാണ് വിലാസിനു നേടാനായത്.

Story first published: Tuesday, November 19, 2019, 14:06 [IST]
Other articles published on Nov 19, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+