Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ vs ദക്ഷിണാഫ്രിക്ക: പ്രകോപിപ്പിക്കാന്‍ നോക്കി, താന്‍ മുഖവിലയ്‌ക്കെടുത്തില്ല- പുജാര

Cheteshwar Pujara Talks About Kagiso Rabada's Sledging | Oneindia Malayalam

പൂനെ: ക്രിക്കറ്റില്‍ സ്ലെഡ്ജിങെന്നത് ഇപ്പോള്‍ സാധാരണമാണ്. എതിര്‍ ടീം താരത്തെ കളിക്കിടെ പലതും പറഞ്ഞ് പ്രകോപിപ്പിക്കാന്‍ ശ്രമിച്ച് അതിലൂടെ പുറത്താക്കുകയെന്നതാണ് സ്ലെഡ്ജിങിന്റെ ലക്ഷ്യം. നിലവില്‍ ലോക ക്രിക്കറ്റില്‍ പല പ്രമുഖ താരങ്ങളും പരീക്ഷിക്കുന്ന അടവാണിത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇപ്പോള്‍ പൂനെയില്‍ നടന്നു കൊണ്ടിരിക്കുന്ന രണ്ടാം ടെസ്റ്റില്‍ തനിക്കെതിരേ സ്ലെഡ്ജിങ് ഉണ്ടായതായി വെളിപ്പെടുത്തിയിരിക്കുകയാണ് മധ്യനിര ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പുജാര. ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാദയാണ് തന്നെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചതെന്നും പുജാര പറയുന്നു.

ജീവന്‍ തിരിച്ചുകിട്ടി

ജീവന്‍ തിരിച്ചുകിട്ടി

ടെസ്റ്റില്‍ പുജാര ഇന്ത്യക്കു വേണ്ടി 58 റണ്‍സ് നേടിയിരുന്നു. വിക്കറ്റ് ലഭിച്ചത് റബാദയ്ക്കു തന്നെയായിരുന്നു. എന്നാല്‍ പുജാര അക്കൗണ്ട് തുറക്കുന്നതിനു മുമ്പ് തന്നെ പുറത്താവേണ്ടതായിരുന്നു. റബാദയുടെ ബൗളിങില്‍ പുജാരുടെ ക്യാച്ച് സഹതാരം കൈവിടുകയായിരുന്നു. ഇതാണ് റബാദയെ അസ്വസ്ഥനാക്കിയത്. ഇതിനെ തുടര്‍ന്നാണ് കളിക്കിടെ റബാദ പുജാരയെ സ്ലെഡ്ജ് ചെയ്യാന്‍ ശ്രമിച്ചു നോക്കിയത്. പക്ഷെ പുജാര ഇവയെ മുഖവിലയ്‌ക്കെടുക്കാതിരുന്നതോടെ അദ്ദേഹം അതില്‍ വിജയിച്ചതുമില്ല.

റബാദ എന്തു പറഞ്ഞു?

റബാദ എന്തു പറഞ്ഞു?

എന്തു പറഞ്ഞാണ് റബാദ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചതെന്ന ചോദ്യത്തിന് തനിക്ക് അതു ഓര്‍മയില്ലന്നാണ് പുജാരയുടെ മറുപടി.റബാദ എന്താണ് പറഞ്ഞതെന്നു ഓര്‍ക്കുന്നില്ല. ബാറ്റ്‌സ്മാനോട് പലതും പറഞ്ഞ് പ്രകോപിപ്പിക്കാന്‍ ശ്രമിക്കുകയെന്നത് ആസ്വദിക്കുന്ന താരമാണ് റബാദയെന്നും പുജാര അഭിപ്രായപ്പെട്ടു.
തന്റെ ഏകാഗ്രത നഷ്ടപ്പെടുത്താനാണ് അദ്ദേഹം ശ്രമിച്ചതെന്നു ഒരു ബാറ്റ്‌സ്മാനെന്ന നിലയില്‍ അറിയാം. റബാദ മാത്രമല്ല ഏതൊരു ബൗളറും ബാറ്റിങിനിടെ എന്തെങ്കിലും പറയുകയാണെങ്കില്‍ താന്‍ അതു ശ്രദ്ധിക്കാറില്ലെന്നും പുജാര വിശദമാക്കി.

സ്വന്തം സോണില്‍

സ്വന്തം സോണില്‍

ബാറ്റ് ചെയ്യുമ്പോള്‍ സ്വയമൊരു സോണില്‍ തന്നെ നില്‍ക്കാനാണ് ഇഷ്ടം. മറ്റൊന്നും അപ്പോള്‍ ഇടയ്ക്കു കയറി വരില്ലെന്ന് പുജാര പറയുന്നു. ഈ തരത്തില്‍ ചിന്തിക്കുമ്പോള്‍ എതിര്‍ ടീം ബൗളറോ, മറ്റു താരങ്ങളോ പറയുന്ന കാര്യങ്ങള്‍ നമ്മളെ ബാധിക്കില്ല. ഒരു ബാറ്റ്‌സ്മാനെന്ന നിലയില്‍ എന്താണ് തന്റെ റോളെന്നു മാത്രമേ അപ്പോള്‍ മനസ്സിലുണ്ടാവുകയുള്ളൂവെന്നും അദ്ദേഹം വിശദമാക്കി.
പൂനെ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ 112 പന്തിലാണ് പുജാര 58 റണ്‍സെടുത്തത്. റബാദയുടെ ബൗളിങില്‍ ഫഫ് ഡുപ്ലെസി പിടിച്ചാണ് പുജാര പുറത്തായത്.

Story first published: Friday, October 11, 2019, 13:25 [IST]
Other articles published on Oct 11, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+