ഫീല്‍ഡിങില്‍ ചീറ്റപ്പുലി... എന്നിട്ടും ഇന്ത്യ തഴഞ്ഞു, കാരണം അതു തന്നെ? പ്രതികരിച്ച് റോഡ്‌സ്
മുംബൈ: ലോക ക്രിക്കറ്റില്‍ ഫീല്‍ഡിങിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ച താരമാണ് ദക്ഷിണാഫ്രിക്കയുടെ മുന്‍ ഇതിഹാസം ജോണ്ടി റോഡ്‌സ്. ഫീല്‍ഡിങ് കൊണ്ടു മാത്രം മല്‍സരങ്ങള്‍ ജയിക്കാന്‍ കഴിയുമെന്ന് അദ്ദേഹത്തിന്റെ അസാധാരണ പ്രകടനങ്ങളാണ് മറ്റു ടീമുകള്‍ക്കു കാണിച്ചുതന്നത്. പിന്നീട് റോഡ്‌സിന്റെ പാത പിന്തുടര്‍ന്നു പലരും ഫീല്‍ഡിങില്‍ വിസ്മയിപ്പിച്ചെങ്കിലും റോഡ്‌സിന്റെ സിംഹാസനത്തിന് ഇപ്പോഴും ഇളക്കം തട്ടിയിട്ടില്ല.
ഇന്ത്യന്‍ ഫീല്‍ഡിങ് കോച്ച് സ്ഥാനത്തേക്കു റോഡ്‌സ് അപേക്ഷ നല്‍കിയിരുന്നെങ്കിലും അദ്ദേഹത്തിന് ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചില്ല. ആര്‍ ശ്രീധറിനെ തന്നെ തുടര്‍ച്ചയായി രണ്ടാം തവണയും ഇന്ത്യ ചുമതലയേല്‍പ്പിക്കുകയായിരുന്നു. പരിശീലകസ്ഥാനത്തേക്കു താന്‍ തഴയപ്പെടാനുള്ള കാരണത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് റോഡ്‌സ്.

കുറച്ചു വര്‍ഷമായി ടീമിനൊപ്പം
നിലവിലെ ഫീല്‍ഡിങ് കോച്ചിനേക്കാള്‍ അഭിമുഖത്തില്‍ താന്‍ മോശമായിരുന്നു എന്നുറപ്പുണ്ട്. കാരണം കുറച്ചു വര്‍ഷങ്ങളായി അദ്ദേഹം ടീമിനൊപ്പമുണ്ട്. അദ്ദേഹത്തിന്റെ തന്ത്രങ്ങളുമായി ടീം പൊരുത്തപ്പെട്ടു കഴിഞ്ഞു. അതിന്റെ ഫലവും നിങ്ങള്‍ക്കു കാണാന്‍ കഴിയും.
അഭിമുഖത്തിന്റെ കാഴ്ച്ചപ്പാടില്‍ പറയുകയാണെങ്കില്‍ അദ്ദേഹം തന്നെ ചവിട്ടിപ്പുറത്താക്കിയെന്നു തന്നെ പറയാമെന്നും ചെന്നൈയില്‍ ഒരു സ്വകാര്യ ചടങ്ങില്‍ സംസാരിക്കവെ റോഡ്‌സ് വിശദമാക്കി.

അപേക്ഷ നല്‍കാന്‍ കാരണം
ഇന്ത്യന്‍ ഫീല്‍ഡിങ് കോച്ച് സ്ഥാനത്തേക്കു അപേക്ഷ നല്‍കാനുള്ള കാരണവും റോഡ്‌സ് വെളിപ്പെടുത്തി. കുറച്ചുകാലമായി താന്‍ ഇന്ത്യയില്‍ തന്നെ പ്രവര്‍ത്തിക്കുകയാണ്. 2007ലെ ലോകകപ്പ് വരെ ദക്ഷിണാഫ്രിക്കന്‍ ടീമിനൊപ്പം കോച്ചിങ് സംഘത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. അതിനു ശേഷം ഇന്ത്യ തന്നെയായിരുന്നു തന്റെ പ്രവര്‍ത്തന മേഖല. ദക്ഷിണാഫ്രിക്കയിലേതിനേക്കാല്‍ ഇന്ത്യയിലെ ക്രിക്കറ്റ് സംവിധാനത്തെക്കുറിച്ചാണ് തനിക്കു അറിവുള്ളതെന്നും റോഡ്‌സ് വ്യക്തമാക്കി.

ചുരുക്കപ്പട്ടികയില്‍ പോലുമില്ല
ഇന്ത്യന്‍ ഫീല്‍ഡിങ് കോച്ച് സ്ഥാനത്തേക്കു അപേക്ഷ നല്‍കിയവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട മൂന്നു പേരുടെ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചപ്പോള്‍ അതില്‍ റോഡ്‌സ് ഉള്‍പ്പെട്ടിരുന്നില്ല. നിലവിലെ ഫീല്‍ഡിങ് പരിശീലകനായ ആര്‍ ശ്രീധര്‍, അഭയ് ശര്‍മ, ടി ദിലീപ് എന്നിവരാണ് അന്തിമ ലിസ്റ്റിലുണ്ടായിരുന്നത്.
ഇന്ത്യ എ, അണ്ടര്‍ 19 ടീമുകളുടെ ഫീല്‍ഡിങ് കോച്ച് സ്ഥാനത്തേക്കു സാധ്യത കല്‍പ്പിക്കപ്പെടുന്നവരാണ് ലിസ്റ്റിലെ രണ്ടും മൂന്നും സ്ഥാനക്കാര്‍. ആ റോളില്‍ റോഡ്‌സിനെ പരിഗണിക്കാനാവില്ലെന്നും മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ് അഭിപ്രായപ്പെട്ടു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications