For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അധികം ഡൈവ് ചെയ്യില്ല, എന്നിട്ടും ഉജ്ജ്വല ഫീല്‍ഡര്‍... ഇന്ത്യന്‍ താരത്തെ പുകഴ്ത്തി ജോണ്ടി റോഡ്സ്

ഇന്‍സ്റ്റഗ്രാം ലൈവിലാണ് റോഡ്‌സ് വെളിപ്പെടുത്തിയത്

മുംബൈ: ഫീല്‍ഡിങിലെ ആദ്യത്തെ സൂപ്പര്‍ ഹീറോയെന്നു വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ദക്ഷിണാഫ്രിക്കയുടെ മുന്‍ ഇതിഹാസം ജോണ്ടി റോഡ്‌സ്. ബാറ്റിങ്, ബൗളിങ് എന്നിവയിലൂടെ മാത്രമല്ല ഫീല്‍ഡിങിലൂടെയും സൂപ്പര്‍ താര പദവി സ്വന്തമാക്കാന്‍ കഴിയുമെന്ന് തെളിയിച്ച താരം കൂടിയാണ് റോഡ്‌സ്. പിന്നീട് നിരവധി മികച്ച ഫീല്‍ഡര്‍മാര്‍ ഉയര്‍ന്നു വന്നെങ്കിലും അവര്‍ക്കൊന്നും റോഡ്‌സിനൊപ്പമെത്താന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.

ലോകത്തിലെയും ഇന്ത്യയിലെയും മികച്ച രണ്ടു ഫീല്‍ഡര്‍മാര്‍ ആരൊക്കെയാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവിലാണ് റോഡ്‌സ് ഇക്കാര്യം തുറന്നുപറഞ്ഞത്.

ഡിവില്ലിയേഴ്‌സ് ഫേവറിറ്റ്

ലോക ക്രിക്കറ്റില്‍ താന്‍ ഇഷ്ടപ്പെടുകയും കാണാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന ഫീല്‍ഡിങ് പ്രകടനം നാട്ടുകാരന്‍ കൂടിയായ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സിന്റേതാണെന്നു റോഡ്‌സ് വ്യക്തമാക്കി.
എബിഡിയുടെ കളി കാണാന്‍ ഇഷ്ടമാണ്. അതു ബാറ്റിങ്, ഫീല്‍ഡിങ് ഇവയിലേത് തന്നെ ആയാലും. വളരെ രസിപ്പിക്കുന്ന താരമാണ് എബിഡി. ന്യൂസിലാന്‍ഡ് താരം മാര്‍ട്ടിന്‍ ഗുപ്റ്റിലും മികച്ച ഫീല്‍ഡറാണെന്നു റോഡ്‌സ് പറഞ്ഞു.

ജഡേജയെ ഇഷ്ടം

ഇന്ത്യന്‍ താരങ്ങളില്‍ ഇഷ്ടപ്പെട്ട ഫീല്‍ഡര്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കൂടിയായ രവീന്ദ്ര ജഡേജയാണെന്നു റോഡ്‌സ് പറഞ്ഞു. ജഡ്ഡു മോശമില്ല. ഫീല്‍ഡ് ചെയ്യുമ്പോള്‍ മുകളിലൂടെ ത്രോ ചെയ്യണമെന്ന് താന്‍ എല്ലായ്‌പ്പോഴും പറയുന്ന കാര്യമാണ്. പക്ഷെ ജഡേജ സൈഡ് ആം കൊണ്ടാണ് ത്രോ ചെയ്യാറുള്ളത്. എന്നിട്ടും അദ്ദേഹം ത്രോ മിസ്സ് ചെയ്യാറില്ല. റെയ്‌ന, നിങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാണ് ജഡേജ. മൈക്കല്‍ ബെവവനെപ്പോലെയാണ് ജഡേജയെ തനിക്കു തോന്നാറുള്ളതെന്നും റോഡ്‌സ് വ്യക്തമാക്കി.

അധികം ഡൈവ് ചെയ്യാറില്ല

ഫീല്‍ഡില്‍ വളരെ വേഗത്തില്‍ മൂവ് ചെയ്യുന്ന താരം കൂടിയാണ് ജഡേജ. അദ്ദേഹം ഡൈവ് ചെയ്യുന്നതോ, സ്ലൈഡ് ചെയ്യുന്നതോയൊന്നും നിങ്ങള്‍ അധികം കണ്ടെന്നു വരില്ല. ജഡേജയ്ക്കു അതിന്റെ ആവശ്യമില്ലെന്നതു പറയുന്നതാവും നല്ലത്. കാരണം അത്രവും വേഗം ജഡേജയ്ക്കുണ്ട്, അതിനാല്‍ തന്നെ ഡൈവ് ചെയ്യാതെ തന്നെ പന്ത് പിടിക്കാന്‍ അദ്ദേഹത്തിനാവും. ഞാനും നിങ്ങളുമെല്ലാം വൃത്തികെട്ട ഫീല്‍ഡര്‍മാരാണ്. ഗ്രൗണ്ടില്‍ ഇടയ്ക്കിടെ വീണ് ഡ്രസ് വൃത്തികേടാക്കുകയും വളരെ പെട്ടെന്ന് എഴുന്നേറ്റ് കളി തുടരുന്നരാണ് നമ്മള്‍ രണ്ടു പേരുമെന്ന് റോഡ്‌സ് റെയ്‌നയോടു പറഞ്ഞു.
ജഡ്ഡുവും ബെവനുമെല്ലാം അസാധാരണ വേഗതയുള്ള കളിക്കാരാണ്. രണ്ടു പേരെയും അധികം ഡൈവ് ചെയ്ത് കണ്ടെന്നു വരില്ല. അധികവും ബൗണ്ടറി ലൈനിന് അടുത്ത് വച്ചായിരിക്കും ഇവര്‍ ഡൈവ് ചെയ്യുന്നത്. അടുത്ത കാലത്തായി ഏകദിനം, ടെസ്റ്റ് എന്നിവയില്‍ ജഡേജ മനോഹരമായ ക്യാച്ചുകളെടുത്തിട്ടുണ്ട്. കളിക്കളത്തില്‍ സ്വയം സമര്‍പ്പിക്കുന്ന താരമാണ് അദ്ദേഹം. മാത്രമല്ല ധൈര്യശാലി കൂടിയാണ് ജഡേജയെന്നും റോഡ്‌സ് ക

Story first published: Monday, May 25, 2020, 16:25 [IST]
Other articles published on May 25, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+