Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍, ദേശീയ ടീമിലേക്കു തിരിച്ചുവരവ്... ഏതാണ് പ്രധാനം? എബിഡി പറയുന്നു

ജൊഹാനസ്‌ബെര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ ആരാധകരെ സംബന്ധിച്ച് ഇപ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട ചര്‍ച്ചാ വിഷയം മുന്‍ നായകനും ഇതിഹാസ ബാറ്റ്‌സ്മാനുമായ എബി ഡിവില്ലിയേഴ്‌സിന്റെ മടങ്ങിവരവിനെക്കുറിച്ചാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് വിരമിച്ചിരുന്നെങ്കിലും ഇപ്പോള്‍ മടങ്ങിവരവിന് കോപ്പ് കൂട്ടുകയാണ് എബിഡി. ദക്ഷിണാഫ്രിക്കന്‍ കുപ്പായം വീണ്ടും അണിയാന്‍ താല്‍പ്പര്യമുണ്ടെന്ന് അദ്ദേഹം തന്നെയാണ് അധികൃതരെ അറിയിച്ചത്. ഇതോടെ ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐപിഎല്ലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം തങ്ങളുടെ ഹീറോയെ വീണ്ടും കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

abd

ലോകകപ്പിനു മുമ്പ് ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിനൊപ്പം കസറാന്‍ തയ്യാറെടുക്കുകയാണ് എബിഡി. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ അദ്ദേഹത്തെ ദേശീയ ടീമില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയുള്ളൂവെന്ന് ക്രിക്കറ്റ് സൗത്താഫ്രിക്ക മേധാവി ഗ്രേയം സ്മിത്തും കോച്ച് മാര്‍ക്ക് ബൗച്ചറും നേരത്തേ വ്യക്തമാക്കിയിരുന്നു. തന്റെ മടങ്ങിവരവിനെക്കുറിച്ചും ഐപിഎല്ലിനെക്കുറിച്ചും മനസ്സ് തുറന്നിരിക്കുകയാണ് എബിഡി.

അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും ഐപിഎല്ലില്‍ മാത്രമാന്നും ഡിവില്ലിയേഴ്‌സ് വ്യക്തമാക്കി. എന്താണ് സംഭവിക്കുകയെന്നു നമുക്ക് കാത്തിരുന്നു കാണാം. ഇപ്പോള്‍ ഐപിഎല്ലിലാണ് ശ്രദ്ധ മുഴുവനും. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ മികച്ച പ്രകടനത്തിലൂടെ മുന്നേറാന്‍ സഹായിക്കുകയാണ് ലക്ഷ്യം. അതിനു ശേഷം വര്‍ഷത്തിലെ ശേഷിച്ച കാര്യങ്ങളെക്കുറിച്ചും എന്തൊക്കെയാണ് നടക്കുകയെന്നും നമുക്ക് നോക്കാമെന്നും അദ്ദേഹം വിശദമാക്കി.

devill

2018ലാണ് കരിയറില്‍ മികച്ച ഫോമില്‍ നില്‍ക്കെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് എബിഡി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചത്. കളി നിര്‍ത്തുന്നതിന് ഏറെ മുമ്പ് തന്നെ താരങ്ങളുടെ ജോലിഭാരത്തെക്കുറിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. മല്‍സരാധിക്യം താങ്ങാന്‍ തനിക്കാവുന്നില്ലെന്നും ഇതേ തുടര്‍ന്നാണ് കളി നിര്‍ത്തുന്നതെന്നുമായിരുന്നു വിരമിക്കല്‍ പ്രഖ്യാപനത്തില്‍ എബിഡി വ്യക്തമാക്കിയത്.

ഐപിഎല്ലില്‍ വിരാട് കോലി നയിക്കുന്ന ആര്‍സിബിയുടെ നെടുംതൂണുകളിലൊന്നാണ് എബിഡി. കന്നി ഐപിഎല്‍ കിരീടമെന്ന ആര്‍സിബിയുടെ സ്വപ്‌നം യാഥാര്‍ഥ്യമാവണമെങ്കില്‍ അദ്ദേഹത്തിന്റെ പ്രകടനം നിര്‍ണായകമായി മാറും. എന്നാല്‍ കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ഐപിഎല്ലിന്റെ പുതിയ സീസണ്‍ നടക്കുമോയെന്ന കാര്യം സംശയത്തിലാണ്. മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന 13ാം സീസണ്‍ ഏപ്രില്‍ 15ലേക്കു മാറ്റിവച്ചിരുന്നു.

Story first published: Wednesday, March 18, 2020, 16:56 [IST]
Other articles published on Mar 18, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+