Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊവിഡ്-19: പരമ്പര നിര്‍ത്തി പാതിവഴിയില്‍ മടക്കം... ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ പരിശോധനാ ഫലം പുറത്ത്

ജൊഹാന്നസ്ബര്‍ഗ്: കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്നു ഇന്ത്യന്‍ പര്യടനം പാതിവഴിയില്‍ ഉപേക്ഷിച്ച് നാട്ടിലേക്കു തിരിച്ചുപോയ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ കൊവിഡ്-19 പരിശോധനാ ഫലം പുറത്ത്. എല്ലാവരുടെയും ഫലം നെഗറ്റീവാണെന്നും ആരും വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചിട്ടില്ലെന്നും ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ മുഖ്യ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ഷുഐബ് മഞ്ജ്ര അറിയിച്ചു.

south africa

മാര്‍ച്ച് 18നാണ് ദക്ഷിണാഫ്രിക്കന്‍ ടീം നാട്ടിലേക്കു മടങ്ങിപ്പോയത്. തുടര്‍ന്നു 14 ദിവസം സംഘത്തിലെ എല്ലാവരും സ്വയം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. വ്യാഴാഴ്ചയാണ് ഇത് അവസാനിച്ചത്. എന്നാല്‍ രാജ്യത്തു ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ രണ്ടാഴ്ച കൂടി ഇവര്‍ക്കു വീടിനകത്തു തന്നെ കഴിയേണ്ടി വരും. ഇന്ത്യയിലേതിനു സമാനമായി ദക്ഷിണാഫ്രിക്കയിലും 21 ദിവസത്തെ ലോക്ക്ഡൗണാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മരുന്ന്, ഭക്ഷണം എന്നിവയൊഴികെയുള്ള സാധനങ്ങള്‍ പുറത്തു പോയി വാങ്ങാന്‍ ആര്‍ക്കും അനുമതിയില്ല. ദക്ഷിണാഫ്രിക്കയില്‍ 1400 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരില്‍ അഞ്ചു പേര്‍ മരിക്കുകയും ചെയ്തു.

മൂന്ന് ഏകദിന മല്‍സരങ്ങളായിരുന്നു മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കന്‍ ടീം ഇന്ത്യയില്‍ കളിക്കേണ്ടിയിരുന്നത്. മാര്‍ച്ച് 12ന് ധര്‍മശാലയിലായിരുന്നു ആദ്യ ഏകദിനം. എന്നാല്‍ കനത്ത മഴയെ തുടര്‍ന്ന് ഈ മല്‍സരം ഉപേക്ഷിക്കപ്പെട്ടു. ഇതിനിടെയാണ് കൊറോണ വൈറസ് ബാധ രാജ്യത്തു വ്യാപകമായത്. ഇതേ തുടര്‍ന്ന് മാര്‍ച്ച് 15, 18 തിയ്യതികളില്‍ കൊല്‍ക്കത്ത, ലഖ്‌നൗ എന്നീവിടങ്ങളില്‍ നടക്കാനിരുന്ന ഏകദിനങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു. നേരത്തേ അടച്ചിട്ട സ്റ്റേഡിയത്തില്‍ മല്‍സരങ്ങള്‍ നടത്തുന്നതിനെ കുറിച്ച് ബിസിസിഐ ആലോചിച്ചിരുന്നെങ്കിലും പിന്നീട് ഈ നീക്ഷം ഉപേക്ഷിച്ചു.

2

താരങ്ങളുടെ ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിനാണ് ക്രിക്കറ്റ് സൗത്താഫ്രിക്ക ഇപ്പോള്‍ പ്രഥമ പരിഗണന നല്‍കുന്നത്. ട്രെയ്‌നിങ് പരിപാടികളെക്കുറിച്ചു പരിശീലകന്‍ ട്യുമി മസേക്കേല താരങ്ങള്‍ക്കു ഇതു സംബന്ധിച്ച് ഇമെയില്‍ അയച്ചു കഴിഞ്ഞു. താരങ്ങളുടെ ചെറിയ പരിക്കുകളോ, മറ്റു വേദനകളോ മാറ്റിയെടുക്കാന്‍ ഇപ്പോള്‍ തങ്ങള്‍ക്കു സമയമുണ്ട്. താരങ്ങള്‍ക്കാവട്ടെ മതിയായിവ വിശ്രമിക്കാനും അതോടൊപ്പം ഫിറ്റ്‌നസ് നിലനിര്‍ത്താനുമുള്ള വ്യായാമങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യാമെന്നും മസേക്കേല വ്യക്തമാക്കി. ജൂണ്‍ വരെ ദക്ഷിണാഫ്രിക്കന്‍ ടീമിന് ഇനി മല്‍സരങ്ങളൊന്നുമില്ല.

Story first published: Friday, April 3, 2020, 15:06 [IST]
Other articles published on Apr 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+