സൂപ്പര്‍ സീരീസിനെതിരേ ഡുപ്ലെസിയും... ദാദയുടെ ഐഡിയയോട് വിയോജിപ്പ്, കാരണം ഇതു തന്നെ
ഡര്‍ബന്‍: നാലു മുന്‍നിര ടീമുകളെ അണിനിരത്തി പ്രതിവര്‍ഷം സൂപ്പര്‍ സീരീസ് ക്രിക്കറ്റ് ടൂര്‍ണമെന്റെന്ന ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ ആശയത്തോടു താന്‍ യോജിക്കുന്നില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫഫ് ഡുപ്ലെസി വ്യക്തമാക്കി. 2021 മുതല്‍ സൂപ്പര്‍ സീരീസ് നടത്താനാണ് ദാദയുടെ നീക്കം.
ഇന്ത്യ, ഓസ്‌ട്രേലിയ,ഇംഗ്ലണ്ട് തുടങ്ങിയ വമ്പന്‍മാര്‍ക്കൊപ്പം മറ്റൊരു മുന്‍നിര ടീം കൂടി ഉള്‍പ്പെടുന്നതായിരിക്കും സൂപ്പര്‍ സീരീസ്. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവരുടെ ഭാഗത്തു നിന്നും സൂപ്പര്‍ സീരീസിനെക്കുറിച്ച് അനുകൂലമായ പ്രതികരണമാണുണ്ടായത്. എന്നാല്‍ സൂപ്പര്‍ സീരീസ് ഫ്‌ളോപ്പായി മാറുമെന്നു പാകിസ്താന്റെ മുന്‍ താരം റഷീദ് ലത്തീഫ് ഇതിനിടെ തുറന്നടിക്കുകയും ചെയ്തിരുന്നു.

കൂടുതല്‍ ടീമുകള്‍ വേണം
നാലു ടീമുകളെ മാത്രം ഉള്‍പ്പെടുത്തിയുള്ള സൂപ്പര്‍ സീരീസിനോടു താന്‍ യോജിക്കുന്നില്ലെന്നും കൂടുതല്‍ ടീമുകളെ ഉള്‍പ്പെടുത്തുകയാണെങ്കില്‍ അത് ടൂര്‍ണമെന്റിനെ കൂടുതല്‍ മികച്ചതാക്കുമെന്നും ഡുപ്ലെസി ചൂണ്ടിക്കാട്ടി.
ബി ത്രീയില്‍പ്പെട്ട ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവര്‍ ഇപ്പോള്‍ തന്നെ ഏറെ മല്‍സരങ്ങള്‍ കളിക്കുന്നുണ്ട്. സൂപ്പര്‍ സീരീസിലേക്കു കൂടുതല്‍ ടീമുകള്‍ വരികയാണെങ്കില്‍ അതു ടൂര്‍ണമെന്റിനെ കൂടുതല്‍ വളരാന്‍ സഹായിക്കുമെന്നും അദ്ദേഹം വിശദമാക്കി.

ഏറെ മല്‍സരങ്ങള്‍ കളിക്കുന്നു
നിലവില്‍ ബിഗ് ത്രീയില്‍പ്പെട്ട ടീമുകള്‍ തമ്മില്‍ ഒരു വര്‍ഷം നിരവധി മല്‍സരങ്ങള്‍ നടക്കുന്നുണ്ട്. 2019ലും ഇതിനു വ്യത്യാസം ഇല്ലായിരുന്നു. വീണ്ടും ഇവര്‍ തന്നെ സൂപ്പര്‍ സീരീസെന്ന പേരില്‍ വീണ്ടും ഏറ്റുമുട്ടുന്നതില്‍ എന്താണ് വലിയ കാര്യമെന്നും ഡുപ്ലെസി ചോദിക്കുന്നു.
ബിഗ് ത്രീയെക്കൂടാതെ മറ്റു ടീമുകള്‍ വരുമ്പോള്‍ മാത്രമേ സൂപ്പര്‍ സീരീസിന്റെ നിലവാരം വര്‍ധിക്കുകയുള്ളൂ. മറ്റു ടീമുകളെയും ഇതു വളരാന്‍ സഹായിക്കുമെന്നും ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.

ഐസിസിയുടെ സമ്മതം
സൂപ്പര്‍ സീരീസിന് മുന്‍ നിര ടീമുകള്‍ സമ്മതം മൂളിയാലും ഐസിസിയുടെ കൂടി അനുമതി ലഭിച്ചാല്‍ മാത്രമേ യാഥാര്‍ഥ്യമാവുകയുള്ളൂ. കാരണം നിലവില്‍ മൂന്നില്‍ കൂടുതല്‍ ടീമുകള്‍ അണിനിരക്കുന്ന ടൂര്‍ണമെന്റിന് ഐസിസിയുടെ അനുമതിയില്ല.
ഐസിസി പച്ചക്കൊടി കാണിച്ചാല്‍ 2021ല്‍ സൂപ്പര്‍ സീരീസിന്റെ പ്രഥമ എഡിഷന്‍ അരങ്ങേറും. ഇന്ത്യ തന്നെയായിരിക്കും സൂപ്പര്‍ സീരീസിന്റെ ആദ്യ എഡിഷന് ആതിഥേയത്വം വഹിക്കുക. ഒക്ടോബര്‍ /നവംബര്‍ മാസങ്ങളിലായി ടൂര്‍ണമെന്റ് നടക്കാനാണ് സാധ്യത.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications