Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ബൗള്‍ ചെയ്യണോ? കോലി ആവശ്യപ്പെട്ടാല്‍ അതിനും തയ്യാര്‍! എബിഡി ഒരുങ്ങിത്തന്നെ

ഐപിഎല്ലിന്റെ പുതിയ സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സിനെ കന്നിക്കിരീടമെന്ന ലക്ഷ്യത്തിലെത്തിക്കാന്‍ ഏതു റോള്‍ ഏറ്റെടുക്കാനും താന്‍ തയ്യാറാണെന്ന് ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സ് വ്യക്തമാക്കി. ക്യാപ്റ്റന്‍ വിരാട് കോലി ബൗള്‍ ചെയ്യാന്‍ പന്തേല്‍പ്പിക്കുകയാണെങ്കില്‍ അതിനും താന്‍ ഒരുക്കണമാണെന്ന് എബിഡി പറഞ്ഞു. ക്യാപ്്റ്റന്‍ കോലിക്കൊപ്പം ആര്‍സിബി ടീമിന്റെ നെടുംതൂണുകളിലൊരാളാണ് അദ്ദേഹം.

1

രണ്ടു രാത്രികള്‍ക്കു മുമ്പ് കോലിയുമായി സംസാരിച്ചിരുന്നു. ബൗള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ താന്‍ അതിനു തയ്യാറാണെന്ന് അദ്ദേഹത്തോടു പറഞ്ഞിരുന്നു. ഞാന്‍ മികച്ച ബൗളറൊന്നുമല്ല പക്ഷെ ബൗള്‍ ചെയ്യാനും കളിയില്‍ ഒരു പുതുമ കൊണ്ടുവരാനും തനിക്ക് ഇഷ്ടമാണെന്നും എബിഡി വ്യക്തമാക്കി.

യുഎഇയിലെ കടുത്ത ചൂട് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്നു അദ്ദേഹം പറഞ്ഞു. ഈ തരത്തില്‍ ചൂടേറിയ കാലാവസ്ഥയില്‍ അത്ര ഇടപഴകിയിട്ടുള്ള പരിചയം ഇല്ല. ഇന്ത്യക്കെതിരേ ചെന്നൈയില്‍ നടന്ന ഒരു ടെസ്റ്റില്‍ കളിച്ചതാണ് ഇപ്പോള്‍ ഓര്‍മയിലേക്കു വരുന്നത്. അന്ന് വീരേന്ദര്‍ സെവാഗ് സെഞ്ച്വറിയടിച്ചിരുന്നു. ചെന്നൈയിലെ അന്നത്തെ കാലാവസ്ഥയുമായി ഏറെ സാമ്യമുള്ളതാണ് ഇവിടുത്തേതും. ഇന്നിങ്‌സിന്റെ അവസാനം വരെ ഊര്‍ജം കാത്തുസൂക്ഷിക്കുകയെന്നത് യുഎഇയില്‍ കളിക്കുമ്പോള്‍ വളരെ പ്രധാനമാണെന്നും എബിഡി അഭിപ്രായപ്പെട്ടു.

കൊവിഡ് മഹാമാരിയും തുടര്‍ന്നു ലഭിച്ച മാസങ്ങള്‍ നീണ്ട ബ്രേക്കുമെല്ലാം താരങ്ങളെ കൂടുതല്‍ ഉന്‍മേഷവാന്‍മാരാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ മുന്‍ സീസണുകളെ അപേക്ഷിച്ച് കൂടുതല്‍ മികച്ച പ്രകടനം ഇത്തവണ താരങ്ങളില്‍ പ്രതീക്ഷിക്കാന്‍ കഴിയുമെന്നും ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം പറഞ്ഞു.

ഐപിഎല്ലില്‍ ഇതുവരെ കിരീടം നേടാനായിട്ടില്ലാത്ത മൂന്നു ടീമുകളിലൊന്നാണ് കോലിയുടെ ആര്‍സിബി. കിങ്‌സ് ഇലവന്‍ പഞ്ചാബ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നിവയാണ് മറ്റുള്ളവര്‍. മൂന്നു തവണ ആര്‍സിബി ഐപിഎല്ലിന്റെ ഫൈനല്‍ വരെയെത്തിയെങ്കിലും അവസാന കടമ്പയില്‍ കാലിടറുകയായിരുന്നു.

Story first published: Wednesday, September 16, 2020, 17:31 [IST]
Other articles published on Sep 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+