For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രണ്ടാം ടെസ്റ്റിലും ദക്ഷിണാഫ്രിക്ക തോല്‍വിയിലേക്ക്; ശ്രീലങ്ക ചരിത്രനേട്ടത്തിനരികെ

പോര്‍ട്ട് എലിസബത്ത്‌: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലും ദക്ഷിണാഫ്രിക്ക തോല്‍വിയെ അഭിമുഖീകരിക്കുന്നു. രണ്ടാം ഇന്നിങ്‌സില്‍ 197 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റ് ചെയ്യുന്ന ലങ്ക രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സെടുത്തിട്ടുണ്ട്. ആദ്യ ഇന്നിങ്‌സില്‍ ശ്രീലങ്കയെ 154 റണ്‍സിന് പുറത്താക്കിയെങ്കിലും 128 റണ്‍സ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ഇന്നിങ്‌സില്‍ നേടാനായത്.

തിരിച്ചെത്തുമോ റെയ്‌ന ഇന്ത്യന്‍ കുപ്പായത്തില്‍? യുപിക്കായി കസറി മുന്‍ സൂപ്പര്‍ താരം
പേസ് ബൗളിങ്ങിനെ തുണയ്ക്കുന്ന പിച്ചില്‍ ആദ്യദിനം മുതല്‍ ബാറ്റ്‌സ്മാന്മാര്‍ ചുവടുറപ്പിക്കാന്‍ പ്രയാസപ്പെടുകയാണ്. നേരത്തെ, ആദ്യ ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക 222 റണ്‍സ് മാത്രമാണ് നേടിയത്. രണ്ടാം ഇന്നിങ്‌സില്‍ ശ്രീലങ്കയെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കിയ ആതിഥേയര്‍ 68 റണ്‍സിന്റെ ലീഡുനേടി. എന്നാല്‍, ആദ്യ ഇന്നിങ്‌സിലെ ലീഡ് മികച്ച വിജയലക്ഷ്യമാക്കിമാറ്റാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞില്ല.

SriLanka

രണ്ടാം ഇന്നിങ്‌സിലെ 197 റണ്‍സ് പിന്തുടരുക അത്ര എളുപ്പമല്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍, ആദ്യ ടെസ്റ്റില്‍ കുശാല്‍ പെരേര കാട്ടിയ മനോവീര്യം ഒരിക്കല്‍ക്കൂടി പുറത്തെടുത്താല്‍ ലങ്കയ്ക്ക് ചരിത്രവിജയവുമായി മടങ്ങാം. നാല് വിക്കറ്റ് വീഴ്ത്തിയ സുരംഗ ലക്മല്‍ ആണ് രണ്ടാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലസിസ് നേടിയ 50 റണ്‍സ് ആണ് അവരുടെ ടോപ് സ്‌കോര്‍.

ശ്രീലങ്കയെ ആദ്യ ഇന്നിങ്‌സില്‍ അടിതെറ്റിച്ചത് റബാഡയും ഒലിവിയറും ചേര്‍ന്നാണ്. റബാഡ 4 വിക്കറ്റും ഒലിവിയര്‍ 3 വിക്കറ്റും വീഴ്ത്തി. കരുണരത്‌നെ(17), ലാഹിരു തിരിമണ്ണി(29), കുശാല്‍ മെന്‍ഡിസ്(16), കുശാല്‍ പെരേര(20), ധനഞ്ജയ(19), ഡിക്‌വെല്ല(42) എന്നിവരാണ് ശ്രീലങ്കയ്ക്കായി സ്‌കോര്‍ ചെയ്തത്. രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ഒഷാദ ഫെര്‍ണാണ്ടോ(17), കുശാല്‍ മെന്‍ഡിസ്(10) എന്നിവര്‍ പുറത്താകാതെ നില്‍ക്കുകയാണ്

Story first published: Saturday, February 23, 2019, 11:49 [IST]
Other articles published on Feb 23, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+