Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹാട്രിക്ക് ക്ലബ്ബില്‍ കേശവ് മഹാരാജും, രണ്ടാമത്തെ സൗത്താഫ്രിക്കന്‍ താരം- ഇന്ത്യക്കും അഭിമാനിക്കാം

സെന്റ് ലൂസിയ: ടെസ്റ്റ് ക്രിക്കറ്റിലെ ഹാട്രിക്ക് വീരന്‍മാരുടെ ലിസ്റ്റില്‍ ഇനി ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ കേശവ് മഹാരാജും. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിലാണ് മഹാരാജിന്റെ അവിസ്മരണീയ നേട്ടം. ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കായി ഹാട്രിക്ക് കൊയ്യുന്ന രണ്ടാമത്തെ മാത്രം താരമാണ് അദ്ദേഹം. മാത്രമല്ല 60 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായാണ് ഒരു ദക്ഷിണാഫ്രിക്കന്‍ താരം ടെസ്റ്റില്‍ ഹാട്രിക്കിന് അവകാശിയായത്. നേരത്തേ 1960ല്‍ ഇംഗ്ലണ്ടിനെതിരേ ലോര്‍ഡ്‌സില്‍ ജെഫ് ഗ്രിഫിന്‍ മാത്രമേ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ടെസ്റ്റില്‍ ഹാട്രിക് കൊയ്തിട്ടുള്ളൂ.

1

കളിയുടെ 37ാം ഓവറിലായായിരുന്നു മഹാരാജിന്റെ ഹാട്രിക്ക് വിന്‍ഡീസിനെ സ്തബ്ധരാക്കിയത്. ഇതോടെ മൂന്നിന് 107 റണ്‍സെന്ന നിലയില്‍ നിന്നും ആറിന് 107ലേക്കു കരീബിയന്‍ ടീം കൂപ്പുകുത്തുകയും ചെയ്തു. കരെണ്‍ പവല്‍ (51), നായകന്‍ ജാസണ്‍ ഹോള്‍ഡര്‍ (0), ജോഷ്വാ ഡാസില്‍വ (0) എന്നിവരെ പുറത്താക്കിയാണ് മഹാരാജ് കരിയറിലെ കന്നി ഹാട്രിക് തികച്ചത്.

37ാം ഓവറിലെ ആദ്യത്തെ മൂന്നു ബോളിലും മഹാരാജ് റണ്ണൊന്നും നല്‍കിയില്ല. സ്‌ട്രൈക്ക് നേരിട്ടത് പവെലായിരുന്നു. സ്ലോഗ് സ്വീപ്പ് കളിച്ച താരത്തെ ഡീപ്പ് മിഡ് വിക്കറ്റില്‍ ആന്റിച്ച് നോര്‍ക്കിയ പിടികൂടുകയായിരുന്നു. ഹോള്‍ഡറാണ് തുടര്‍ന്നു ക്രീസിലെത്തിയത്. മുന്നോട്ടു കയറി പ്രതിരോധിക്കാന്‍ ശ്രമിച്ച ഹോള്‍ഡറുടെ ബാറ്റില്‍ എഡ്ജ് ചെയ്ത ബോള്‍ ഷോര്‍ട്ട് ലെഗില്‍ പെറ്റേഴ്‌സന്‍ പിടികൂടി. തുടര്‍ന്നു ക്രീസിലേക്കു വന്നത് ഡിസില്‍വ. ലെഗ് സൈഡിലേക്കു നീങ്ങീയ ബോളില്‍ ഡിസില്‍വ ഷോട്ട് കളിക്കുകയായിരുന്നു. എന്നാല്‍ ലെഗ് സ്ലിപ്പില്‍ തകര്‍പ്പനൊരു ഡൈവിങ് ക്യാച്ചിലൂടെ മുള്‍ഡര്‍ ഡിസില്‍വയെ പുറത്താക്കി.

2

അതേസമയം, വിന്‍ഡീസിനെതിരായ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക വിജയത്തിലേക്കു നീങ്ങുകയാണ്. റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ അവര്‍ നാലാം ദിനം രണ്ടാമിന്നിങ്‌സില്‍ ആറിന് 118 റണ്‍സെന്ന നിലയിലാണ്. മഹാരാജിന്റെ ഹാട്രിക്കാണ് മല്‍സരഗതി തന്നെ മാറ്റിമറിച്ചത്. ഒന്നാമിന്നിങ്‌സില്‍ 149 റണ്‍സിന്റെ മികച്ച ലീഡ് ദക്ഷിണാഫ്രിക്കയ്ക്കുണ്ടായിരുന്നു. രണ്ടാമിന്നിങ്‌സില്‍ 174 റണ്‍സിനു പുറത്തായ അവര്‍ 323 റണ്‍സിന്റെ വിജയലക്ഷ്യമാണ് ആതിഥേയര്‍ക്കു നല്‍കിയത്.

Story first published: Monday, June 21, 2021, 22:37 [IST]
Other articles published on Jun 21, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+