Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: ഏറ്റവും വേഗമേറിയ ബൗളിങ് പ്രകടനങ്ങള്‍- റബാദ മയം, ഇന്ത്യക്കാര്‍ ആരുമില്ല!

ഐപിഎല്ലിന്റെ 12 സീസണുകള്‍ ഇതിനകം പിന്നിട്ടു കഴിഞ്ഞു. 13ാത്തെ സീസണാണ് സപ്തംബര്‍ 19 മുതല്‍ നവംബര്‍ 10 വരെ യുഎഇയിലെ മൂന്നു വേദികളിലായി നടക്കാനിരിക്കുന്നത്. ബാറ്റ്‌സ്മാന്‍മാരുടെ കളിയാണ് ഐപിഎല്ലെങ്കിലും ബൗളിങില്‍ കസറിയ ചില താരങ്ങളുമുണ്ട്. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബൗളിങ് പ്രകനടത്തെക്കുറിച്ചല്ല പറഞ്ഞു വരുന്നത്. മറിച്ച് ഏറ്റവും വേഗമേറിയ ബൗളിങ് പ്രകടനത്തെക്കുറിച്ചാണ്.

ഐപിഎല്ലിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ ഏറ്റവും വേഗമേറിയ പന്തുകളെറിഞ്ഞ അഞ്ചു ബൗളര്‍മാര്‍ ആരൊക്കെയാണെന്നു നമുക്ക് നോക്കാം. (2012 മുതലുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണിത്). നാണക്കേടെന്നു പറയട്ടെ, ഇന്ത്യയാരംഭിച്ച ഐപിഎല്ലില്‍ ആദ്യത്തെ അഞ്ചു വേഗമേറിയ ബൗളിങ് പ്രകടനം പരിശോധിച്ചാല്‍ അക്കൂട്ടത്തില്‍ ഒരു ഇന്ത്യന്‍ താരം പോലുമില്ല.

കാഗിസോ റബാദ (153.50 kph)

കാഗിസോ റബാദ (153.50 kph)

ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി കളിക്കുന്ന ദക്ഷിണാഫ്രിക്കയുടെ യുവ പേസര്‍ കാഗിസോ റബാദയാണ് ഈ ലിസ്റ്റില്‍ അഞ്ചാംസ്ഥാനത്തുള്ളത്. റബാദയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ സീസണ്‍ ഗംഭീരമായിരുന്നു. 12 മല്‍സരങ്ങളില്‍ നിന്നും താരം വീഴ്ത്തിയത് 25 വിക്കറ്റുകളാണ്. 7.82 എന്ന മികച്ച ഇക്കോണമി റേറ്റിലായിരുന്നു ഇത്്.
കഴിഞ്ഞ സീസണില്‍ നിരവധി തവണ മണിക്കൂറില്‍ 150 കിമി വേഗത്തിനു മുകൡ റബാദ ബൗള്‍ ചെയ്തിട്ടുണ്ട്. ഇക്കൂട്ടത്തില്‍ 153.50 കിമി വേഗത്തില്‍ ബൗള്‍ ചെയ്യാനായതാണ് ഈ ലിസ്റ്റില്‍ താരത്തെ അഞ്ചാംസ്ഥാനത്തെത്തിച്ചത്. കഴിഞ്ഞ സീസണിലെ വേഗമേറിയ മൂന്നാമതത്തെ ഡെലിവറി കൂടിയായിരുന്നു ഇത്.

പാറ്റ് കമ്മിന്‍സ് (153.56 kph)

പാറ്റ് കമ്മിന്‍സ് (153.56 kph)

ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സാണ് ഈ ലിസ്റ്റില്‍ നാലാമത്. ഈ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌ലിനൊപ്പമാണ് അദ്ദേഹം. കഴിഞ്ഞ ലേലത്തില്‍ ഏറ്റവും വിലപിടിപ്പുള്ള താരം കൂടിയായിരുന്നു കമ്മിന്‍സ്. 15.5 കോടിയാണ് ഓസീസ് താരത്തിനായി കെകെആര്‍ വാരിയെറിഞ്ഞത്.
2017ലെ ഐപിഎല്ലിലായിരുന്നു അദ്ദേഹം ഏറ്റവും വേഗമേറിയ പന്തെറിഞ്ഞത്. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനു (ഇപ്പോള്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ്) വേണ്ടി കളിക്കവെയായിരുന്നു ഇത്.
അന്നു 153.56 കിമി വേഗത്തില് ബൗള്‍ ചെയ്യാന്‍ കമ്മിന്‍സിനായിരുന്നു.
ഡല്‍ഹിക്കു വേണ്ടി 8.07 ഇക്കോണമി റേറ്റില്‍ 12 മല്‍സരങ്ങളില്‍ നിന്നും 15 വിക്കറ്റുകളായിരുന്നു 17ലെ ഐപിഎല്ലില്‍ പേസര്‍ വീഴ്ത്തിയത്. രണ്ടു വര്‍ഷത്തെ ഗ്യാപ്പിനു ശേഷമാണ് കമ്മിന്‍സ് ഇത്തവണ കെകെആറിനൊപ്പം ഐപിഎല്ലില്‍ മടങ്ങിയെത്തുന്നത്. ഐസിസിയുടെ ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങില്‍ നമ്പര്‍ വണ്‍ താരം കൂടിയാണ് 27 കാരനായ കമ്മിന്‍സ്.

കാഗിസോ റബാദ (153.91 kph)

കാഗിസോ റബാദ (153.91 kph)

ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാദ ഈ ലിസ്റ്റില്‍ വീണ്ടുമെത്തുന്നു. ഇത്തവണ ഡല്‍ഹിക്കു വേണ്ടി തന്നെയയാരുന്നു താരത്തിന്റെ തീപ്പൊരി പ്രകടനം. കഴിഞ്ഞ സീസണില്‍ തന്നെയായിരുന്നു 153.91 കിമി വേഗത്തില്‍ റബാദ പന്തെറിഞ്ഞത്. 2012നു ശേഷം ആദ്യമായി ഡല്‍ഹിയെ ഐപിഎല്ലിന്റെ പ്ലേഓഫിലെത്തിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കു വഹിക്കുകയും ചെയ്തിരുന്നു.
നിലവില്‍ ഐസിസിയുടെ ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങില്‍ ആറാംസ്ഥാനത്തുള്ള താരം കൂടിയാണ് റബാദ. ഏകദിന റാങ്കിങില്‍ അദ്ദേഹം അഞ്ചാമതുമുണ്ട്.

കാഗിസോ റബാദ (154.23 kph)

കാഗിസോ റബാദ (154.23 kph)

ടോപ്പ് ഫൈവില്‍ വീണ്ടും കാഗിസോ റബാദയുടെ ആധിപത്യം തുടരുകയാണ്. ലിസ്റ്റില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നതും റബാദ തന്നെ. നേരത്തേ മൂന്നും അഞ്ചും പൊസിഷനുകളും താരം കൈക്കലാക്കിയിരുന്നു. കഴിഞ്ഞ സീസണില്‍ തന്നെയായിരുന്നു റബാദ വേഗമേറിയ മറ്റൊരു പന്ത് കൂടിയെറിഞ്ഞത്. 154.23 കിമി ആയിരുന്നു ഈ പന്തിന്റെ വേഗം.
കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിനെതിരായ കളിയില്‍ വെടിക്കെട്ട് താരം ആന്ദ്രെ റസ്സലിന്റെ മിഡില്‍ സ്റ്റംപ് തെറിപ്പിച്ച റബാദയുടെ പന്ത് പലരും മറന്നു കാണില്ല. പക്ഷെ ഈ പന്തിനു 147.3 കിമി മാത്രമേ വേഗമുണ്ടായിരുന്നു. കെകെആറിനെതിരേ സൂപ്പര്‍ ഓവറിലായിരുന്നു അപകടകാരിയാ റസ്സലിനെ റബാദ ബൗള്‍ഡാക്കിയത്. ഈ മല്‍സരത്തില്‍ ഡല്‍ഹി വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു.

ഡെയ്ല്‍ സ്റ്റെയ്ന്‍ (154.40 kph)

ഡെയ്ല്‍ സ്റ്റെയ്ന്‍ (154.40 kph)

ദക്ഷിണാഫ്രിക്കയുടെ വെറ്ററന്‍ പേസറും ഇതിഹാസ താരവുമായ ഡെയ്ല്‍ സ്‌റ്റെയ്‌നാണ് 2012നു ശേഷം ഐപിഎല്ലിലെ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞത്. 2012 സീസണിലായിരുന്നു ഇപ്പോള്‍ ഐപിഎല്ലിന്റെ ഭാഗമല്ലാത്ത ഡെക്കാന്‍ ചാര്‍ജേഴ്‌സ് ടീമിനു വേണ്ടി 154.40 കിമി വേഗത്തില്‍ പന്തെറിഞ്ഞ് അദ്ദേഹം വിസ്മയിപ്പിച്ചത്.
ഇതേ സീസണിലെ ഏറ്റവും വേഗമേറിയ നാലു പന്തുകളില്‍ മൂന്നും സ്റ്റെയ്‌നിന്റേതായിരുന്നു. 2014ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി കളിക്കവെയും അദ്ദേഹം വേഗമേറിയ പന്തെറിഞ്ഞിരുന്നു. 2012ല്‍ 18 വിക്കറ്റുകളാണ് ഡെക്കാനു വേണ്ടി സ്റ്റെയ്ന്‍ പിഴുതത്. ഈ സീസണില്‍ വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടിയാണ് വെറ്ററന്‍ പേസര്‍ കളിക്കുക.

Story first published: Thursday, September 3, 2020, 16:25 [IST]
Other articles published on Sep 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+