ലോകകപ്പ്: ഇന്ത്യയുടെ വീക്ക്‌നെസ് അതു മാത്രം!! ദക്ഷിണാഫ്രിക്ക മുതലെടുക്കണം... ഉപദേശവുമായി കാലിസ്
സതാംപ്റ്റണ്‍: ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ആദ്യ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ജൂണ്‍ അഞ്ചിനാണ് വിരാട് കോലിയും സംഘവും ലോകകപ്പില്‍ ആദ്യമായി ഇറങ്ങുക. ടൂര്‍ണമെന്റില്‍ ഇതിനകം കളിച്ച രണ്ടു മല്‍സരങ്ങളിലും തോറ്റ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍. കന്നിയങ്കത്തിന്റെ സമ്മര്‍ദ്ദവുമായാണ് ഇന്ത്യ ഇറങ്ങുകയെങ്കില്‍ രണ്ടു മല്‍സരങ്ങളും തോറ്റതിന്റെ ക്ഷീണത്തിലാണ് ദക്ഷിണാഫ്രിക്ക.
ഇനി ശേഷിച്ച ഏഴു മല്‍സരങ്ങളിലും മികച് പ്രകടനം നടത്തിയാല്‍ മാത്രമേ ദക്ഷിണാഫ്രിക്കയ്ക്കു സെമി ഫൈനല്‍ സാധ്യത നിലനില്‍ക്കുന്നുള്ളൂ. ഇന്ത്യക്കെതിരേ ദക്ഷിണാഫ്രിക്ക പ്രയോഗിക്കേണ്ട ഗെയിം പ്ലാനിനെക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറായ ജാക്വിസ് കാലിസ്.

അഞ്ചോ, ആറോ ജയിക്കണം
ശേഷിച്ച ഏഴു മല്‍സരങ്ങൡല്‍ ചുരുങ്ങിയത് അഞ്ചോ, ആറോ എണ്ണമെങ്കിലും ജയിച്ചാല്‍ മാത്രമേ ദക്ഷിണാഫ്രിക്കയ്ക്കു സെമി ഫൈനലില്‍ എത്താന്‍ കഴിയുകയുള്ളൂവെന്നു കാലിസ് അഭിപ്രായപ്പെട്ടു. ഐസിസിയുടെ ഒരു കോളത്തിലാണ് ദക്ഷിണാഫ്രിക്കയുടെ സാധ്യതകളെക്കുറിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
ഇനിയുള്ള മല്‍സരങ്ങളില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല. ജയിച്ചേ തീരൂവെന്ന വെല്ലുവിളിയോടെ ടീം എല്ലാ മല്‍സരങ്ങളെയും സമീപിക്കണമെന്നും കാലിസ് നിര്‍ദേശിച്ചു.

നേരിയ മുന്‍തൂക്കം
ഇന്ത്യക്കെതിരായ അടുത്ത മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കു നേരിയ മുന്‍തൂക്കമുണ്ടെന്നാണ് കാലിസ് പറയുന്നത്. ടൂര്‍ണമെന്റിലെ ആദ്യ മല്‍സരത്തില്‍ ഇറങ്ങുന്നതിന്റെ സമ്മര്‍ദ്ദം തീര്‍ച്ചയായും ഇന്ത്യക്കുണ്ടാവും. ഈയൊരു വീക്ക്‌നെസ് ദക്ഷിണാഫ്രിക്ക മുതലെടുക്കാന്‍ ശ്രമിക്കണം. കഴിഞ്ഞ ഒരാഴ്ചയായി ഒരു മല്‍സരം പോലും കളിക്കാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഇതു അവരെ ബാധിക്കാനും സാധ്യതയുണ്ടെന്നു കാലിസ് ചൂണ്ടിക്കാട്ടി.
ക്രിക്കറ്റില്‍ വിചിത്രമായ പലതും സംഭവിക്കാറുണ്ട്. ഇന്ത്യയെ തോല്‍പ്പിച്ചാല്‍ പിന്നീട് തുടര്‍ ജയങ്ങളുമായി ദക്ഷിണാഫ്രിക്ക മുന്നേറാന്‍ സാധ്യതയുണ്ട്. അവരുടെ കിരീട സാധ്യതയും എഴുതിത്തള്ളാന്‍ സാധിക്കില്ലെന്നും കാലിസ് വിശദമാക്കി.

വില കൊടുക്കേണ്ടിവരും
നിസാരമായ പിഴവുകള്‍ വരുത്തിയാല്‍ ഇന്ത്യക്കെതിരേ ദക്ഷിണാഫ്രിക്കയ്ക്കു വലിയ വില തന്നെ കൊടുക്കേണ്ടി വരുമെന്നും കാലിസ് മുന്നറിയിപ്പ് നല്‍കുന്നു.
ഇന്ത്യക്കെതിരേ ഏറ്റവും മികച്ച കളി പുറത്തെടുത്തേ തീരൂ. അവിടെ ഒരു പിഴവുകള്‍ക്കും സ്ഥാനമില്ല. ലോകത്തിലെ ഏറ്റവും മികച്ച ടീമുകളാണ് ടൂര്‍ണമെന്റിലുള്ളത്. അതുകൊണ്ടു തന്നെ ചെറിയ പിഴവുകള്‍ വരുത്തിയാല്‍ പോലും വലിയ വില തന്നെ നല്‍കേണ്ടിവരുമെന്നും കാലിസ് ചൂണ്ടി്ക്കാട്ടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications