Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മില്ലറുടെ വെടിക്കെട്ടില്‍ ദക്ഷിണാഫ്രിക്ക; തിരിച്ചടിച്ച് ബാബര്‍ അസം, എന്നിട്ടും പാക്കിസ്ഥാന് തോല്‍വി

ജോഹന്നസ്ബര്‍ഗ്: തുടര്‍ച്ചയായി 11 ടി20 പരമ്പരകള്‍ നേടി ലോക റെക്കോര്‍ഡ് സ്ഥാപിച്ച പാക്കിസ്ഥാന്റെ കുതിപ്പിന് വിരാമമിട്ട് ദക്ഷിണാഫ്രിക്ക. മൂന്നു മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തിലും ദക്ഷിണാഫ്രിക്ക പാക്കിസ്ഥാനെ തോല്‍പ്പിച്ചു. ഇതോടെ പരമ്പരയില്‍ 2-0 എന്ന നിലയില്‍ അപരാജിയ ലീഡ് നേടാനും ആതിഥേയര്‍ക്ക് കഴിഞ്ഞു. അവസാന ഓവര്‍വരെ നീണ്ടുനിന്ന ആവേശത്തില്‍ 7 റണ്‍സിനായിരുന്നു പാക്കിസ്ഥാന്റെ തോല്‍വി.
വെല്ലിങ്ടണില്‍ ഇന്ത്യയുടെ ഇടിവെട്ട് ജയം, നിര്‍ണായകമായത് ഈ സഖ്യം, പിന്നെ പാണ്ഡ്യ... ഇനിയുമുണ്ട്
നിശ്ചിത 20 ഓവറില്‍ ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ് നേടിയപ്പോള്‍ പാക്കിസ്ഥാന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലര്‍ കളിയിലെ താരമായി. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഇതാദ്യമായാണ് പാക്കിസ്ഥാന്‍ ഒരു ബൈലാറ്ററല്‍ പരമ്പര തോല്‍ക്കുന്നത്.

pakistan

അവസാന ഓവറുകളില്‍ ജയത്തിലേക്ക് നീങ്ങിയ പാക്കിസ്ഥാനെ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ എറിഞ്ഞുവീഴ്ത്തുകയായിരുന്നു. അവസാനത്തെ രണ്ട് ഓവറില്‍ പാക്കിസ്ഥാന് ജയിക്കാമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍, ക്രിസ് മോറിസ്, ആന്‍ഡിലെ ഫെലുക്വായോ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി പാക്കിസ്ഥാന്‍ കുതിപ്പിന് വിരാമമിട്ടു. 58 പന്തില്‍ 90 റണ്‍സ് നേടിയ ബാബര്‍ അസം പതിനാഴാം ഓവറില്‍ പുറത്തായതും പാക്കിസ്ഥാന് തിരിച്ചടിയായി. ഹുസൈന്‍ തലാത് 41 പന്തില്‍ 55 റണ്‍സെടുത്തു.

നേരത്തെ ഫാഫ് ഡുപ്ലസിസിന് പകരമായി ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത ഡേവിഡ് മില്ലറാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മില്ലര്‍ 29 പന്തില്‍ 65 റണ്‍സെടുത്തു. രാസി വാന്‍ഡര്‍ ഡസ്സെന്‍(45), ജെന്നിമാന്‍ മലാന്‍(33), റീസ ഫെന്‍ഡ്രിക്‌സ്(28) എന്നിവരും ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി സ്‌കോര്‍ ചെയ്തു. ബുധനാഴ്ചയാണ് പരമ്പരയിലെ അവസാനത്തെ മത്സരം.

Story first published: Monday, February 4, 2019, 11:34 [IST]
Other articles published on Feb 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+