For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വെല്ലിങ്ടണില്‍ ഇന്ത്യയുടെ ഇടിവെട്ട് ജയം, നിര്‍ണായകമായത് ഈ സഖ്യം, പിന്നെ പാണ്ഡ്യ... ഇനിയുമുണ്ട്

അവസാന കളിയില്‍ 35 റണ്‍സിനാണ് ഇന്ത്യന്‍ വിജയം

By Manu
വെല്ലിങ്ടണില്‍ ഇന്ത്യയുടെ ഇടിവെട്ട് ജയം | Oneindia Malayalam

വെല്ലിങ്ടണ്‍: നാലാം ഏകദിനത്തിലെ നാണക്കേടിന് അവസാന കളിയില്‍ മധുരപ്രതികാരം ചെയ്താണ് ടീം ഇന്ത്യന്‍ ന്യൂസിവലാന്‍ഡിനെതിരായ ഏകദിന പരമ്പര നേട്ടം ആഘോഷിച്ചത്. 35 റണ്‍സിന്റെ മികച്ച ജയമാണ് രോഹിത് ശര്‍മ നയിച്ച ടീം ഇന്ത്യ സ്വന്തമാക്കിയത്.

ഒരു ഘട്ടത്തില്‍ നാലാം ഏകദിനത്തിനു സമാനമായി ബാറ്റിങ് നിര തകര്‍ന്നടിയുമെന്ന് തോന്നിച്ചെങ്കിലും ഇന്ത്യ ഉയിര്‍ത്തെഴുന്നേറ്റ് ജയിക്കാവുന്ന സ്‌കോറിലേക്ക് കുതിക്കുകയായിരുന്നു. അഞ്ചാമത്തെയും അവസാനത്തെയും കളിയില്‍ ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി മാറിയ കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

റായുഡു- ശങ്കര്‍ കൂട്ടുകെട്ട്

റായുഡു- ശങ്കര്‍ കൂട്ടുകെട്ട്

ഇന്ത്യ നാലു വിക്കറ്റിന് 18 റണ്‍സെന്ന പരിതാപകരമായ നിലയിലുള്ളപ്പോഴാണ് അമ്പാട്ടി റായുഡു- വിജയ് ശങ്കര്‍ സഖ്യം മികച്ച കൂട്ടുകെട്ടുമായി ടീമിനെ രക്ഷിക്കുന്നത്. 98 റണ്‍സാണ് ഇരുവരും ചേര്‍ന്നു ടീം സ്‌കോറിലേക്ക് കൂട്ടിച്ചേര്‍ത്തത്. യുവ ഓള്‍റൗണ്ടര്‍ ശങ്കര്‍ തനിക്കു ലഭിച്ച അവസരം ശരിക്കും മുതലെടുക്കുകയായിരുന്നു. ഒരു അംഗീകൃത ബാറ്റ്‌സ്മാന്റെ അതേ മികവോടെയാണ് ശങ്കര്‍ ബാറ്റ് ചെയ്തത്.
പതിയെ തുടങ്ങി ഈ കൂട്ടുകെട്ട് പിന്നീട് മോശം പന്തുകളില്‍ ബൗണ്ടറികള്‍ നേടി കരുത്താര്‍ജിക്കുകയായിരുന്നു. 133 പന്തിലാണ് ഇരുവരും ചേര്‍ന്ന് 98 റണ്‍സിന്റെ കൂട്ടുകെണ്ടാക്കിയത്. 45 റണ്‍സെടുത്ത ശങ്കര്‍ റണ്ണൗട്ടായതോടെയാണ് ഈ കൂട്ടുകെട്ട് വേര്‍പിരിഞ്ഞത്.

പാണ്ഡ്യയുടെ വെടിക്കെട്ട്

പാണ്ഡ്യയുടെ വെടിക്കെട്ട്

കളിയുടെ ഒരു ഘട്ടത്തില്‍പ്പോലും 252 റണ്‍സെടുക്കാന്‍ ഇന്ത്യക്കാവുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. കാരണം മൂന്നിനും നാലിനും ഇടയില്‍ റണ്‍റേറ്റിലാണ് 40 ഓവര്‍ വരെ ഇന്ത്യന്‍ ഇന്നിങ്‌സ് നീങ്ങിയത്. എന്നാല്‍ അവസാന 10 ഓവറില്‍ ഹര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ഇന്നിങ്‌സ് ഇന്ത്യയെ ജയിക്കാവുന്ന സ്‌കോറിലെത്തിക്കുകയായിരുന്നു. അവസാന 10 ഓവറില്‍ ഇന്ത്യ 84 റണ്‍സ് നേടി. 22 പന്തില്‍ അഞ്ചു സിക്‌സറും രണ്ടു ബൗണ്ടറികളുമടക്കം 45 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ലെഗ് സ്പിന്നര്‍ ടോഡ് ആസിലിനെതിരേ തുടര്‍ച്ചയായി മൂന്നു സിക്‌സറുകളാണ് പാണ്ഡ്യ പറത്തിയത്.
ടീമിന് താന്‍ എത്രത്തോളം വില പിടിപ്പുള്ള താരമാണെന്ന് പാണ്ഡ്യ തെളിയിക്കുകയായിരുന്നു. സസ്‌പെന്‍ഷനു ശേഷം തിരിച്ചെത്തിയ താരത്തിന്റെ മൂന്നാമത്തെ മല്‍സരമായിരുന്നു ഇത്.

മികച്ച തുടക്കം നല്‍കി പേസര്‍മാര്‍

മികച്ച തുടക്കം നല്‍കി പേസര്‍മാര്‍

അത്ര വലിയ വിജയലക്ഷ്യം അല്ലാത്തതിനാല്‍ പേസര്‍മാരില്‍ നിന്നും തുടക്കത്തില്‍ തന്നെ ഇന്ത്യ ബ്രേക്ക്ത്രൂ പ്രതീക്ഷിച്ചിരുന്നു. ഇന്ത്യക്കു ഇതു ലഭിക്കുകയും ചെയ്തു. ടീമിലേക്കു തിരിച്ചെത്തിയ മുഹമ്മദ് ഷമി ഹെന്റി നിക്കോള്‍സിനെ (8) പുറത്താക്കിയാണ് ഇന്ത്യക്കു ആദ്യ ബ്രേക്ക്ത്രൂ സമ്മാനിച്ചത്. മറ്റൊരു ഓപ്പണര്‍ കോളിന്‍ മണ്‍റോയെയും (24) ഷമി പുറത്താക്കിയതോടെ ന്യൂസിലാന്‍ഡ് രണ്ടിന് 37 റണ്‍സെന്ന നിലയിലേക്കു വീണു. പിന്നീട് തുടര്‍ച്ചയായ ഇടവേളകളില്‍ ഇന്ത്യ വിക്കറ്റുകള്‍ കൊയ്ത് ന്യൂസിലാന്‍ഡിന് തിരിച്ചുവരാനുള്ള എല്ലാ പഴുതുകളും അടയ്ക്കുകയും ചെയ്തു.

 വരിഞ്ഞുകെട്ടി സ്പിന്നര്‍മാര്‍

വരിഞ്ഞുകെട്ടി സ്പിന്നര്‍മാര്‍

മധ്യ ഓവറുകളില്‍ സ്പിന്നര്‍മാര്‍ മികച്ച ബൗളിങിലൂടെ കിവി ബാറ്റ്‌സ്മാന്‍മാരെ വരിഞ്ഞുകെട്ടുകയായിരുന്നു. കുല്‍ദീപ് യാദവ് ടീമില്‍ ഇല്ലാതിരുന്നിട്ടും യുസ്‌വേന്ദ്ര ചഹലും കേദാര്‍ ജാദവും ചേര്‍ന്ന് കണിശതയാര്‍ന്ന ബൗളിങിലൂടെ ന്യൂസിലാന്‍ഡിനെ സമ്മര്‍ദ്ദത്തിലാക്കി.
മൂന്നു വിക്കറ്റ് പിഴുത് ചഹല്‍ സ്പിന്‍ ബൗളിങിന് ചുക്കാന്‍ പിടിച്ചപ്പോള്‍ ജാദവിന് ഒരു വിക്കറ്റ് ലഭിച്ചു. മധ്യനിരയില്‍ ജെയിംസ് നീഷാം (44) മാത്രമേ അല്‍പ്പമെങ്കിലും ക്രീസില്‍ പിടിച്ചുനിന്നുള്ളൂ.

Story first published: Monday, February 4, 2019, 11:09 [IST]
Other articles published on Feb 4, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+