വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോച്ചില്ല, ദക്ഷിണാഫ്രിക്കന്‍ ടീമിന് പുതിയ ഡയറക്ടര്‍... എന്‍ക്വാവെയ്ക്കു ചുമതല

ഫുട്‌ബോള്‍ ശൈലിയിലുള്ള മാനേജ്‌മെന്റ് രീതിയാണ് ദക്ഷിണാഫ്രിക്ക നടപ്പാക്കുന്നത്

ജൊഹാനസ്‌ബെര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ഡയറക്ടറായി എനോക്ക് എന്‍ക്വാവെയെ നിയമിച്ചു. അടുത്ത മാസം ഇന്ത്യക്കെതിരേ നടക്കാനിരിക്കുന്ന പരമ്പരയില്‍ ടീമിനെ നയിക്കുകയാണ് അദ്ദേഹത്തിന്റെ മുന്നിലുള്ള ആദ്യത്തെ ദൗത്യം. ലോകകപ്പിനു ശേഷം ഒഴിവാക്കപ്പെട്ട കോച്ച് ഓട്ടിസ് ഗിബ്‌സണിനു പകരമാണ് എന്‍ക്വാവെയ്ക്കു താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്.

nkawe

പുതിയ കോച്ചിനെ നിയമിക്കേണ്ടതില്ലെന്നും പകരം ഫുട്‌ബോള്‍ മാതൃകയില്‍ ടീം മാനേജരെ തിരഞ്ഞെടുക്കാനും ദക്ഷിണാഫ്രിക്ക തീരുമാനിക്കുകയയിരുന്നു. ഫുട്‌ബോള്‍ ക്ലബ്ബുകളെ മാതൃകയാക്കിയുള്ള മാനേജ്‌മെന്റ് ശൈലിയാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമില്‍ കൊണ്ടു വരുന്നത്. ഇതിന്റെ ഭാഗമായാണ് എന്‍ക്വാവെയുടെ നിയമനം.

കോലി- രോഹിത് തര്‍ക്കം... അങ്ങനെയൊന്നും അത് അവസാനിക്കില്ല, തുടരുമെന്ന് ഗവാസ്‌കര്‍ കോലി- രോഹിത് തര്‍ക്കം... അങ്ങനെയൊന്നും അത് അവസാനിക്കില്ല, തുടരുമെന്ന് ഗവാസ്‌കര്‍

ജൊഹാനസ്‌ബെര്‍ഗില്‍ നിന്നുള്ള പ്രാദേശിക ടീമായ ലയണ്‍സിനൊപ്പം കഴിഞ്ഞ സീസണില്‍ മികച്ച നേട്ടം കൈവരിച്ച ശേഷമാണ് എന്‍ക്വാവെ ദേശീയ ടീമിനൊപ്പം ചേര്‍ന്നിരിക്കുന്നത്. വിവിധ ടൂര്‍ണമെന്റുകളില്‍ ലയണ്‍സ് കഴിഞ്ഞ സീസണില്‍ ജേതാക്കളായിരുന്നു. ദക്ഷിണാഫ്രിക്കയിലെ ടി20 ടൂര്‍ണമെന്റായ എംസാന്‍സി സൂപ്പര്‍ ലീഗില്‍ ജോസി സ്റ്റാര്‍സിനെ ചാംപ്യന്‍മാരാക്കാന്‍
എന്‍ക്വാവെയ്ക്കായിരുന്നു. കഴിഞ്ഞ ലോകകപ്പിലെ ദയനീയ പ്രകടനത്തെ തുടര്‍ന്നാണ് ക്രിക്കറ്റ് സൗത്താഫ്രിക്ക ദേശീയ ടീമില്‍ അടിമുടി അഴിച്ചുപണിക്ക് മുതിര്‍ന്നത്. ലോകകപ്പിലെ ഒമ്പതു മല്‍സരങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രമേ ദക്ഷിണാഫ്രിക്കയ്ക്കു ജയിക്കാനായിരുന്നുള്ളൂ.

Story first published: Friday, August 9, 2019, 15:57 [IST]
Other articles published on Aug 9, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X