Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കംഗാരുവധം പൂര്‍ത്തിയാക്കി ദക്ഷിണാഫ്രിക്ക.. നാലാം ടെസ്റ്റില്‍ നാണംകെടുത്തി, ഫന്റാസ്റ്റിക് ഫിലാന്‍ഡര്‍

ജൊഹാന്നസ്ബര്‍ഗ്: പന്ത് ചുരണ്ടല്‍ വിവാദത്തിനു ശേഷം പ്രതിസന്ധിയിലേക്കു വീണ ഓസ്‌ട്രേലിയക്കു മേല്‍ വീണ്ടും പ്രഹരമേല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക. നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ 492 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ദക്ഷിണാഫ്രിക്ക ആഘോഷിച്ചത്. 612 റണ്‍സെന്ന അസാധ്യമായ വിജയലക്ഷ്യം തേടിയിറങ്ങിയ ഓസീസിന് 150 റണ്‍സ് പോലും തികയ്ക്കാനായില്ല. വെറും 119 റണ്‍സില്‍ കംഗാരുപ്പടയുടെ കഥ കഴിഞ്ഞു. ആറു വിക്കറ്റെടുത്ത വെര്‍ണോണ്‍ ഫിലാന്‍ഡറുടെ തീപ്പൊരി ബൗളിങാണ് കംഗാരുക്കളെ തീര്‍ത്തത്. മോര്‍നെ മോര്‍ക്കല്‍ രണ്ടു വിക്കറ്റെടുത്തു.

1

രണ്ടാമിന്നിങ്‌സില്‍ ഓസീസ് നിരയില്‍ രണ്ടു പേര്‍ മാത്രമണ് രണ്ടക്കം തികച്ചത്. 42 റണ്‍സുമായി ജോ ബേണ്‍സ് ടീമിന്റെ ടോപ്‌സ്‌കോററായപ്പോള്‍ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപ് 24 റണ്‍സെടുത്തു പുറത്തായി. മറ്റുള്ളവരൊന്നും 10 റണ്‍സ് പോലും തികച്ചില്ല. 13 ഓവറില്‍ അഞ്ചു മെയ്ഡനുള്‍പ്പെടെ 21 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഫിലാന്‍ഡര്‍ ആറു പേരെ പുറത്താക്കിയത്. മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അദ്ദേഹം കൈക്കലാക്കി.നേരത്തേ ഒന്നാമിന്നിങ്‌സില്‍ ഫിലാന്‍ഡര്‍ മൂന്നു വിക്കറ്റ് നേടിയിരുന്നു.

ഈ വിജയത്തോടെ നാലു ടെസ്റ്റുകളുടെ പരമ്പര ദക്ഷിണാഫ്രിക്ക 3-1ന് സ്വന്തമാക്കി. ഒന്നാം ടെസ്റ്റില്‍ പരാജയപ്പെട്ട ശേഷമാണ് പിന്നീടുള്ള മൂന്നു ടെസ്റ്റുകളിലും ജയിച്ച് ദക്ഷിണാഫ്രിക്ക ശക്തമായ തിരിച്ചുവരവ് നടത്തിയത്. 1970നു ശേഷം ഇതാദ്യമായാണ് ഓസീസിനെതിരേ ദക്ഷിണാഫ്രിക്ക സ്വന്തം നാട്ടില്‍ ടെസ്റ്റ് പരമ്പര നേടുന്നത്.

2

പരമ്പരയിലെ മൂന്നാം ടെസ്റ്റിനിടെയാണ് പന്തില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നു ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍, വൈസ് ക്യാപ്റ്റന്‍, ഓപ്പണര്‍ കാമറണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവര്‍ കുടുങ്ങുന്നത്. സ്മിത്തിനെയും വാര്‍ണറെയും ഒരു വര്‍ഷത്തേക്കു വിലക്കിയപ്പോള്‍ ബാന്‍ക്രോഫ്റ്റിന് ഒമ്പതു മാസത്തെ വിലക്കേര്‍പ്പെടുത്തുകയായിരുന്നു.

Story first published: Tuesday, April 3, 2018, 15:59 [IST]
Other articles published on Apr 3, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+