For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

തിരിച്ചടിച്ച് ദക്ഷിണാഫ്രിക്ക, രണ്ടാം ടി20യില്‍ ഓസ്‌ട്രേലിയയെ തകര്‍ത്തു

പോര്‍ട്ട് എലിസബത്ത്: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 12 റണ്‍സ് ജയം. ആദ്യ മത്സരത്തില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയിടത്തുനിന്നാണ് രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്ക തിരിച്ചടിച്ചത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയക്ക് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ക്യാപ്റ്റന്‍ ക്വിന്റന്‍ ഡീ കോക്കിന്റെ ബാറ്റിങ്ങും പേസ് നിരയുടെ തകര്‍പ്പന്‍ പ്രകടനവുമാണ് ആതിഥേയരായ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം സമ്മാനിച്ചത്. ഡീ കോക്കാണ് കളിയിലെ താരം.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ഡീ കോക്ക് (70) അര്‍ധ സെഞ്ച്വറി നേടി. 47 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സും ഉള്‍പ്പെടെയായിരുന്നു താരത്തിന്റെ പ്രകടനം. റാസി വാന്‍ ഡെര്‍ ഡൂസനാണ് (37) മറ്റൊരു പ്രധാന സ്‌കോറര്‍. 26 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറുമാണ് താരം നേടിയത്. ഫഫ് ഡുപ്ലെസിസ് (15), റീസ ഹെന്‍ഡ്രിക്‌സ് (14), ഡേവിഡ് മില്ലര്‍ (11*), വാന്‍ ബില്‍ജോണ്‍ (7*) എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍. ഓസ്‌ട്രേലിയക്കുവേണ്ടി റിച്ചാര്‍ഡ്‌സണ്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സ്റ്റാര്‍ക്കും സാംപയും ഓരോ വിക്കറ്റും പങ്കിട്ടു.

southafrca

മറുപടിക്കിറങ്ങിയ ഓസീസിനുവേണ്ടി ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ (67) അര്‍ധ സെഞ്ച്വറി നേടിയെങ്കിലും മികച്ച പിന്തുണ ലഭിച്ചില്ല. 56 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സുമാണ് വാര്‍ണര്‍ നേടിയത്. സ്റ്റീവ് സ്മിത്ത് (29), ആരോണ്‍ ഫിഞ്ച് (14), അലക്‌സ് ക്യാരി (14), മിച്ചല്‍ മാര്‍ഷ് (6), മാത്യു വേഡ് (1) എന്നിവര്‍ക്കൊന്നും ടീമിനെ വിജയത്തിലേക്കെത്തിക്കാനായില്ല. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ലൂങ്കി എന്‍ഗിഡി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കഗിസോ റബാദ, ആന്റിച്ച് നോര്‍ജെ, ഡ്വെയ്ന്‍ പ്രിട്ടോറിയസ് എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു. മൂന്ന് മത്സര പരമ്പരയില്‍ ഇരു ടീമും 1-1 എന്ന നിലയിലാണ്. മൂന്നാം മത്സരം ജയിക്കുന്നവര്‍ക്ക് പരമ്പര ലഭിക്കും.

Story first published: Monday, February 24, 2020, 10:31 [IST]
Other articles published on Feb 24, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+