രക്ഷകനായി ഡിവില്ലിയേഴ്‌സ്... അപരാജിത സെഞ്ച്വറി, ദക്ഷിണാഫ്രിക്കയ്ക്ക് മുന്‍തൂക്കം

Written By:

പോര്‍ട്ട് എലിസബത്ത്: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മുന്‍തൂക്കം. ഒന്നാമിന്നിങ്‌സില്‍ 139 റണ്‍സിന്റെ മികച്ച ലീഡ് നേടാന്‍ ആതിഥേയര്‍ക്കു സാധിച്ചു. ഓസീസിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 243ന് മറുപടിയില്‍ ദക്ഷിണാഫ്രിക്ക 382 റണ്‍സെടുത്തു പുറത്താവുകയായിരുന്നു.

ബ്ലാസ്‌റ്റേഴ്‌സിന്റെ കാവല്‍ഭടനായി ലാല്‍റുവാത്താരയുണ്ടാവും, കരാര്‍ പുതുക്കി

നിദാഹാസ് ട്രോഫി: കണക്കുതീര്‍ക്കാന്‍ ടീം ഇന്ത്യ... ഷോക്ക് മാറാതെ ലങ്ക

1

തുടര്‍ന്നു രണ്ടാമിന്നിങ്‌സ് ബാറ്റിങാരംഭിച്ച ഓസീസ് മൂന്നാംദിനം 11 ഓവര്‍ പിന്നിട്ടപ്പോള്‍ ഒരു വിക്കറ്റിന് 35 റണ്‍സെന്ന നിലയിലാണ്. ഡേവിഡ് വാര്‍ണറുടെ (13) വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. കാഗിസോ റബാദ വാര്‍ണറെ ബൗള്‍ഡാക്കുകയായിരുന്നു.

2

നേരത്തേ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സിന്റെ (126*) അപരാജിത സെഞ്ച്വറിയാണ് ദക്ഷിണാഫ്രിക്കയ്ക്കു തുണയായത്. ഏകദിന ശൈലിയിലായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. 146 പന്തില്‍ 20 ബൗണ്ടറികളും ഒരു സിക്‌സറും എബിഡിയുടെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഒരു ഭാഗത്ത് വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടമായിക്കൊണ്ടിരുന്നപ്പോഴും എബിഡി പതറിയില്ല. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ തന്നെ അദ്ദേഹം ടീമിനെ മുന്നോട്ടു നയിക്കുകയായിരുന്നു. ഹാഷിം അംല (56), ഡീന്‍ എല്‍ഗര്‍ (57), വാലറ്റത്ത് വെര്‍ണോണ്‍ ഫിലാന്‍ഡര്‍ (36), കേശവ് മഹാരാജ് (30) എന്നിവരും മികച്ച പ്രകടനം നടത്തി.

Story first published: Sunday, March 11, 2018, 17:13 [IST]
Other articles published on Mar 11, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍