ദക്ഷിണാഫ്രിക്ക തിരിച്ചടി തുടങ്ങി... ലീഡിലേക്ക്, ഓസീസ് പരുങ്ങലില്‍

Written By:

പോര്‍ട്ട് എലിസബത്ത്: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക തിരിച്ചടിക്കുന്നു. ഓസീസിന്റെ ഒന്നിങ്‌സ് ആദ്യദിനം തന്നെ 243 റണ്‍സില്‍ അവസാനിപ്പിച്ച ദക്ഷിണാഫ്രിക്ക മികച്ച സ്‌കോറിലേക്ക് നീങ്ങുകയാണ്. രണ്ടാംദിനം 44 ഓവര്‍ പിന്നിടുമ്പോള്‍ ദക്ഷിണാഫ്രിക്ക രണ്ടു വിക്കറ്റിന് 116 റണ്‍സെന്ന ശക്തമായ നിലയിലാണ്. ഡീന്‍ എല്‍ഗറും (42*) ഹാഷിം അംലയുമാണ് (37*) ക്രീസിലുള്ളത്. എട്ടു വിക്കറ്റ് ബാക്കിനില്‍ക്കെ ഓസീസിനൊപ്പമെത്താന്‍ അവര്‍ക്ക് 127 റണ്‍സ് മാത്രം മതി. എയ്ഡന്‍ മര്‍ക്രാം (11), നൈറ്റ് വാച്ച്മാനായി ക്രീസിലെത്തിയ കാഗിസോ റബാദ (29) എന്നിവരുടെ വിക്കറ്റുകളാണ് ആതിഥേയര്‍ക്കു നഷ്ടമായത്.

ഷമി മാത്രമല്ല, ബലാല്‍സംഗം, കൊലപാതകം, മര്‍ദ്ദനം... കേസില്‍ പെട്ട ക്രിക്കറ്റര്‍മാര്‍ ഇനിയുമുണ്ട്

ആദ്യം ഇന്ത്യ, ഇപ്പോള്‍ ഐപിഎല്ലും!! ഷമിക്കു മുന്നില്‍ എല്ലാ വാതിലുമടയുന്നു... ഡല്‍ഹിയും ഉറച്ചുതന്നെ

കോലി ആര്? എന്തിന് ടീമിലെടുത്തെന്ന് ധോണി!! വെങ്സാര്‍ക്കറുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

1

നേരത്തേ തകര്‍പ്പന്‍ ബൗളിങിലൂടെയാണ് ഓസീസിന്റെ ഒന്നാമിന്നിങ്‌സ് ദക്ഷിണാഫ്രിക്ക 250 റണ്‍സിനുള്ളില്‍ ഒതുക്കിയത്. ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ (63) സെഞ്ച്വറിയാണ് ഓസീസിന്റെ മാനംകാത്തത്. 100 പന്തില്‍ ഒമ്പത് ബൗണ്ടറികളടങ്ങിയതായിരുന്നു ഓസീസ് വൈസ് ക്യാപ്റ്റന്റെ ഇന്നിങ്‌സ്. മറ്റുള്ളവരൊന്നും 40 റണ്‍സ് പോലും തികച്ചില്ല. കാമറണ്‍ ബാന്‍ക്രോഫ്റ്റ് (38), ടിം പെയ്ന്‍ (36) എന്നിവരാണ് 30 റണ്‍സ് പിന്നിട്ട മറ്റു താരങ്ങള്‍.

2

അഞ്ചു വിക്കറ്റെടുത്ത പേസര്‍ കാഗിസോ റബാദയുടെ ഉജ്ജ്വല ബൗളിങാണ് കംഗാരുക്കളുടെ നടുവൊടിച്ചത്. മൂന്നു വിക്കറ്റെടുത്ത ലുംഗി എന്‍ഗിഡി മികച്ച പിന്തുണ നല്‍കി. വെര്‍ണോണ്‍ ഫിലാന്‍ഡര്‍ക്കു രണ്ടു വിക്കറ്റ് ലഭിച്ചു. ഒന്നാം ടെസ്റ്റില്‍ വന്‍ തോല്‍വിയേറ്റുവാങ്ങിതാന്‍ ഈ മല്‍സരത്തില്‍ ജയിച്ച് നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഒപ്പമെത്തുകയാണ് ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം.

Story first published: Saturday, March 10, 2018, 16:40 [IST]
Other articles published on Mar 10, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍