റബാദ ചുഴലിയില്‍ കംഗാരുപ്പട വിരണ്ടോടി, ദക്ഷിണാഫ്രിക്കയ്ക്ക് ആറു വിക്കറ്റ് ജയം

Written By:

പോര്‍ട്ട് എലിസബത്ത്: ആഞ്ഞടിച്ച റബാദ ചുഴലിക്കറ്റില്‍ കംഗാരുപ്പട വിരണ്ടോടി. ഓസ്‌ട്രേലിയക്കെിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആറു വിക്കറ്റ് ജയം. . 101 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഓസീസ് ദക്ഷിണാഫ്രിക്കയ്ക്കു നല്‍കിയത്. 22.5 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ആതിഥേയര്‍ ലക്ഷ്യം കണ്ടു. ഐഡന്‍ മാര്‍ക്രം 21ഉം ഹാഷിം അംല 27ഉം എബി ഡിവില്ലിയേഴ്സ് 28ഉം ഡീന്‍ എല്‍ഗാര്‍ അഞ്ചും റണ്‍സെടുത്തു. 15 റണ്‍സെടുത്ത ബ്രൂനും രണ്ടു റണ്‍സെടുത്ത ഡു പ്ലെസിസും പുറത്താകാതെ നിന്നു.

ഐപിഎല്‍: ജയിപ്പിക്കാനായി ജനിച്ചവര്‍... ഫൈനലില്‍ ഇവരാണ് ക്യാപ്റ്റനെങ്കില്‍ കപ്പുറപ്പ്!!

'ദാദാ'ഗിരി ധോണിയോട് വേണ്ട... എംഎസ്ഡി വേറെ ലെവല്‍, ഗാംഗുലി ഫാന്‍സിന് അസൂയപ്പെടാം

1

നേരത്തേ പേസര്‍ കാഗിസോ റബാദയുടെ തീപ്പൊരി ബൗളിങില്‍ ഓസീസ് തകര്‍ന്നടിയുകയായിരുന്നു. ഓസീസിന്റെ രണ്ടാമിന്നിങ്‌സ് വെറും 239 റണ്‍സില്‍ അവസാനിച്ചു. ആറു വിക്കറ്റെടുത്ത റബാദയാണ് കംഗാരുക്കളുടെ അന്തകനായത്. ഉസ്മാന്‍ കവാജ (75), മിച്ചെല്‍ മാര്‍ഷ് (45) എന്നിവര്‍ മാത്രമാണ് ഓസീസ് നിരയില്‍ ചെറുത്തുനിന്നത്. 22 ഓവറില്‍ ഒമ്പത് മെയ്ഡനുള്‍പ്പെടെ 54 റണ്‍സ് മാത്രം വഴങ്ങിയാണ് റബാദ ആറു പേരെ പുറത്താക്കിയത്.

2

136 പന്തില്‍ 14 ബൗണ്ടറികളോടെയാണ് 75 റണ്‍സെടുത്ത് കവാജ ടീമിന്റെ ടോപ്‌സ്‌കോററായത്. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന് 11 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. രണ്ടു വിക്കറ്റ് വീതമെടുത്ത പേസര്‍ ലുംഗി എന്‍ഗിഡിയും ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ കേശവ് മഹാരാജും റബാദയ്ക്കു മികച്ച പിന്തുണ നല്‍കി.

ആദ്യ ഇന്നിങ്‌സിലും അഞ്ചു വിക്കറ്റെടുത്ത റബാദ രണ്ടിന്നിങ്‌സുകളിലായി 11 വിക്കറ്റുകളാണ് പോക്കറ്റിലാക്കിയത്. ഈ വിജയത്തോടെ നാലു മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ 1-1നു ഒപ്പമെത്താന്‍ ദക്ഷിണാഫ്രിക്കയ്ക്കു സാധിച്ചു.. ഒന്നാം ടെസ്റ്റില്‍ ഓസീസ് ആധികാരിക ജയം സ്വന്തമാക്കിയിരുന്നു.

Story first published: Monday, March 12, 2018, 15:58 [IST]
Other articles published on Mar 12, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍