Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

400ഉം കടന്ന് ദക്ഷിണാഫ്രിക്ക... ഉജ്ജ്വല ബാറ്റിങ്, ഓസ്‌ട്രേലിയ വിയര്‍ക്കും

ജൊഹാന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ കാര്യങ്ങള്‍ ഓസ്‌ട്രേലിയയുടെ കൈകളില്‍ നിന്നും വഴുതിപ്പോവുന്നു. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക 400ഉം കന്ന് മുന്നേറുകയാണ്. രണ്ടാംദിനം 115 ഓവര്‍ കഴിയുമ്പോള്‍ ആതിഥേയര്‍ ഏഴു വിക്കറ്റിന് 405 റണ്‍സെടുത്തിട്ടുണ്ട്. ടെംബ ബവുമയ്‌ക്കൊപ്പം (61*) വെര്‍ണോണ്‍ ഫിലാന്‍ഡറാണ് (6*) ക്രീസിലുള്ളത്.

1

ഏറെ വിവാദമായ പന്ത് ചുരണ്ടല്‍ സംഭവത്തിനു ശേഷം ഓസീസ് ആദ്യമായി കളിച്ച മല്‍സരം കൂടിയാണിത്. ആത്മവിശ്വാസം നഷ്ടപ്പെട്ട അവസ്ഥയില്‍ ഇറങ്ങിയ ഓസീസിന്റെ ദൗര്‍ബല്യം ദക്ഷിണാഫ്രിക്ക ശരിക്കും മുതലെടുക്കുകയായിരുന്നു. ഓപ്പണര്‍ എയ്ഡന്‍ മര്‍ക്രാമിന്റെ (152) തകര്‍പ്പന്‍ സെഞ്ച്വറിയാണ് ദക്ഷിണാഫ്രിക്കയെ ശക്തമായ സ്‌കോറിലെത്തിച്ചത്. 216 പന്തുകള്‍ നേരിട്ട മര്‍ക്രാമിന്റെ ഇന്നിങ്‌സില്‍ 17 ബൗണ്ടറികളും ഒരു സിക്‌സറുമുണ്ടായിരുന്നു.

2

മര്‍ക്രാമിനെ കൂടാതെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ എബി ഡിവില്ലിയേഴ്‌സും (69) ദക്ഷിണാഫ്രിക്കന്‍ ബാറ്റിങില്‍ മിന്നിയിരുന്നു. ക്വിന്റണ്‍ ഡി കോക്ക് (39), ഹാഷിം അംല (27) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. ഓസ്‌ട്രേലിയക്കു വേണ്ടി പാറ്റ് കമ്മിന്‍സ് മൂന്നു വിക്കറ്റെടുത്തു. നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ 2-1ന് മുന്നിലുള്ള ദക്ഷിണാഫ്രിക്കയ്ക്ക് ഈ ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞാലും പരമ്പര പോക്കറ്റിലാക്കാം.

Story first published: Saturday, March 31, 2018, 16:04 [IST]
Other articles published on Mar 31, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+