For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ്: അഫ്ഗാനിസ്താന്‍ നിഷ്പ്രഭം, ദക്ഷിണാഫ്രിക്ക അക്കൗണ്ട് തുറന്നു... സെമി പ്രതീക്ഷ കാത്തു

ഒമ്പതു വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കന്‍ വിജയം

By Manu
1
43663

കാര്‍ഡിഫ്: ഐസിസി ഏകദിന ലോകകപ്പില്‍ ഒടുവില്‍ ദക്ഷിണാഫ്രിക്കയുടെ സമയം തെളിഞ്ഞു. സെമി ഫൈനല്‍ മോഹങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ ജയിച്ചേ തീരൂവെന്ന അഗ്നിപരീക്ഷയുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക ഉജ്ജ്വല ജയത്തോടെ തന്നെ അക്കൗണ്ട് തുറന്നു. തികച്ചും ഏകപക്ഷീയമായ മല്‍സരത്തില്‍ അഫ്ഗാനിസ്താനെ ഒമ്പതു വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക തകര്‍ത്തുവിട്ടത്. മഴയെ തുടര്‍ന്നു ഒന്നിലേറെ തവണ തടസ്സപ്പെട്ട മല്‍സരം 48 ഓവര്‍ വീതമാക്കി കുറച്ചിരുന്നു.

sa

ടോസിനു ശേഷം ബാറ്റിങിനയച്ച അഫ്ഗാനെ 34.1 ഓവറില്‍ 125 റണ്‍സിനു ദക്ഷിണാഫ്രിക്ക എറിഞ്ഞൊതുക്കി. മറുപടിയില്‍ 126 റണ്‍സെന്ന വിജയലക്ഷ്യം അവര്‍ക്ക് ഒരു ഘട്ടത്തിലും വെല്ലുവിളിയായില്ല. ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്കിന്റെ (68) ഇന്നിങ്‌സ് അവരുടെ ജയം അനായാസമാക്കുകയും ചെയ്തു. 28.4 ഓവറില്‍ ഒരു വിക്കറ്റിന് ദക്ഷിണാഫ്രിക്ക ലക്ഷ്യം മറികടന്നു. 72 പന്തില്‍ എട്ടു ബൗണ്ടറികളോടെയാണ് ഡികോക്ക് ടീമിന്റെ ടോപ്‌സ്‌കോററായത്. ഹാഷിം അംല (41*), ആന്‍ഡിലെ ഫെലുക്വായോ (17*) എന്നിവര്‍ ചേര്‍ന്ന് ജയം പൂര്‍ത്തിയാക്കി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട അഫ്ഗാന്‍ 34.1 ഓവറില്‍ 125ന് പുറത്തായി. നാലു വിക്കറ്റെടുത്ത വെറ്ററന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിറും മൂന്നു വിക്കറ്റ് പിഴുത ക്രിസ് മോറിസുമാണ് അഫ്ഗാനെ എറിഞ്ഞൊതുക്കിയത്. രണ്ടു വിക്കറ്റുമായി ആന്‍ഡിലെ ഫെലുക്വായോ മികച്ച പിന്തുണ നല്‍കി. റാഷിദ് ഖാന്‍ (35), നൂര്‍ അലി സദ്രാന്‍ (32), ഹസ്‌റത്തുള്ള സസായ് (22) എന്നിവരൊഴികെ മറ്റാരും അഫ്ഗാന്‍ നിരയില്‍ രണ്ടക്കം തികച്ചില്ല. 25 പന്തില്‍ ആറു ബൗണ്ടറികളോടയാണ് റാഷിദ് ടീമിന്റെ ടോപ്‌സ്‌കോററായത്.

Jun 16, 2019, 12:08 am IST
Mykhel

ദക്ഷിണാഫ്രിക്ക വിജയത്തോട് അടുക്കുന്നു. 23 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റിന് 104 റണ്‍സ്. ഇനി ജയിക്കാന്‍ വേണ്ടത് വെറും 23 റണ്‍സാണ്. 68 റണ്‍സെടുത്ത ക്വിന്റണ്‍ ഡികോക്കാണ് പുറത്തായത്. ഹാഷിം അംല (34*), ആന്‍ഡില്‍ ഫെലുക്വായോ (0*)

Jun 15, 2019, 11:27 pm IST

ദക്ഷിണാഫ്രിക്ക പതിയെയാണ് ഇന്നിങ്‌സ് തുടങ്ങിയത്. 12 ഓവര്‍ കഴിയുമ്പോള്‍ വിക്കറ്റ് പോവാതെ 45 റണ്‍സെടുത്തു. ക്വിന്റണ്‍ ഡികോക്ക് (28*), ഹാഷിം അംല (16*) 82 റണ്‍സ് കൂടിയാണ് അവര്‍ക്ക് ഇനി ജയിക്കാന്‍ വേണ്ടത്

Jun 15, 2019, 9:03 pm IST
Mykhel

മഴ മൂലം മല്‍സരം വീണ്ടും നിര്‍ത്തിവച്ചു. അഫ്ഗാന്‍ 20 ഓവറില്‍ രണ്ടിന് 69 റണ്‍സെടുത്തു നില്‍ക്കെയാണ് വീണ്ടും മഴയെത്തിയത്. ഇതേ തുടര്‍ന്ന് മല്‍സരം 48 ഓവര്‍ വീതമാക്കി വെട്ടിക്കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.

Jun 15, 2019, 7:26 pm IST

മല്‍സരം പുനരാരംഭിച്ചു. 14 ഓവര്‍ കഴിയുമ്പോള്‍ അഫ്ഗാന്‍ ഒന്നിന് 45. നൂര്‍ അലി സദ്രാന്‍ (21), റഹ്മത്ത് ഷാ (1) ക്രീസില്‍. ഹസ്‌റത്തുള്ള സസായിയാണ് (22) പുറത്തായത്‌

Jun 15, 2019, 6:46 pm IST
Mykhel

വീണ്ടും വില്ലനായി മഴ. ദക്ഷിണാഫ്രിക്ക- അഫ്ഗാന്‍ മല്‍സരം മഴ മൂലം നിര്‍ത്തി വച്ചു. എന്നാല്‍ മഴയ്ക്കു ശക്തി കുറവായതിനാല്‍ കളി ഉടനെ പുനരാരംഭിച്ചേക്കും

Jun 15, 2019, 6:28 pm IST

അഫ്ഗാനിസ്താന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ആറോവര്‍ കഴിഞ്ഞപ്പോള്‍ അഫ്ഗാന്‍ വിക്കറ്റ് നഷ്ടമില്ലാതെ 33 റണ്‍സെടുത്തു. നൂര്‍ അലി സദ്രാന്‍ (16*), ഹസ്‌റത്തുള്ള സസായ് (16*)

Story first published: Sunday, June 16, 2019, 0:30 [IST]
Other articles published on Jun 16, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+