For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഭാര്യമാരെ ചതിച്ചു, വിവാഹത്തിന് ശേഷം പരസ്ത്രീ ബന്ധം- വിവാദത്തിലായ ക്രിക്കറ്റ് താരങ്ങളിതാ

ക്രിക്കറ്റ് താരങ്ങളുടെ പ്രേമവും വിവാഹവും ആഡംഭര ജീവിതവുമെല്ലാം ക്രിക്കറ്റ് പ്രേമികളുടെ ഇഷ്ട വിഷയമാണ്. ക്രിക്കറ്റിലെ ഒട്ടുമിക്ക താരങ്ങളുടേയും വിവാഹം പ്രണയബന്ധത്തിലൂടെയായിരുന്നുവെന്നതാണ് വസ്തുത. മിക്കവര്‍ക്കും ഒന്നിലധികം പ്രണയ ബന്ധങ്ങളുണ്ടായിരുന്നു. പലരും പ്രണയിനികളെയെല്ലാം പറ്റിച്ച് മറ്റൊരു സുന്ദരിയെ വിവാഹം കഴിച്ചതും ചരിത്രത്തിലേക്ക് നോക്കിയാല്‍ കാണാനാവും. എന്നാല്‍ വിവാഹത്തിന് ശേഷം നല്ല കുടുംബ ജീവിതം നയിക്കുന്നവരാണ് മിക്കവരും.

എന്നാല്‍ ചിലരെങ്കിലും വിവാഹത്തിന് ശേഷവും മറ്റ് പ്രണയ ബന്ധങ്ങളുടെ പേരില്‍ വിവാദത്തില്‍ അകപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ പരസ്ത്രീ ബന്ധം ആരോപിക്കപ്പെട്ട് വിവാഹ ബന്ധത്തില്‍ വിവാദം സൃഷ്ടിച്ച ക്രിക്കറ്റ് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം. ഒന്നാമത്തെ താരം മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയാണ്. സൗരവ് ഗാംഗുലിയും സിനിമാ താരം നഗ്മയും തമ്മിലുള്ള പ്രണയം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ക്രിക്കറ്റ് ലോകത്തടക്കം വലിയ ചര്‍ച്ചയായ പ്രണയ ബന്ധമായിരുന്നു.

വിവാഹത്തിലേക്കെത്തുമെന്ന് എല്ലാവരും കരുതിയ പ്രണയ ബന്ധമായിരുന്നു ഇത്. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ഈ ബന്ധം വേര്‍പെടുത്തി ഡോണയെയാണ് ഗാംഗുലി വിവാഹം കഴിച്ചത്. ഇതിന് ശേഷവും നഗ്മയുമായി ഗാംഗുലി ബന്ധം തുടരുകയും ഡോണയുമായുള്ള വിവാഹ ബന്ധത്തില്‍ ചില പ്രശ്‌നങ്ങളുണ്ടാവുകയും ചെയ്തു. എന്നാല്‍ പിന്നീട് ഇൗ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയും ഇരുവരും നല്ല കുടുംബ ബന്ധവുമായി മുന്നോട്ട് പോവുകയും ചെയ്തു.

മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡും ബോളിവുഡ് സൂപ്പര്‍ നായിക നീന ഗുപ്തയും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം വലിയ ചര്‍ച്ചയായതാണ്. എന്നാല്‍ റിച്ചാര്‍ഡിന്റെ രണ്ടാം വിവാഹമാണിത്. ആദ്യ ഭാര്യ മിറിയം റിച്ചാര്‍ഡും റിച്ചാര്‍ഡ്‌സും തമ്മിലുള്ള ബന്ധം വേര്‍പിരിയാതെയാണ് നീയുമായുള്ള ജീവിതം റിച്ചാര്‍ഡ്‌സ് ആരംഭിച്ചത്. മിറിയവുമായുള്ള ബന്ധത്തില്‍ രണ്ട് കുട്ടികളുമുണ്ടായിരുന്നു. എന്നാല്‍ ഈ ബന്ധം വേണ്ടെന്ന് വെച്ചാണ് റിച്ചാര്‍ഡ്‌സ് നീനയെ പ്രണയിച്ചതും വിവാഹം കഴിച്ചതും.

hasin jahan

ഇത് വലിയ വിവാദമാവുകയും ചര്‍ച്ചയാവുകയും ചെയ്തിരുന്നു. എന്തായാലും കളത്തിലെ സൂപ്പര്‍ പ്രകടനങ്ങളോടൊപ്പം പ്രണയ ബന്ധത്തിന്റെ കാര്യത്തിലും റിച്ചാര്‍ഡ്‌സ് സൂപ്പര്‍ താരമായിരുന്നുവെന്നതാണ് സത്യം. മുന്‍ ഓസ്‌ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണാണ് ഈ പട്ടികയിലെ മറ്റൊരാള്‍. ടേണിങ് ബൗളിങ്ങുകൊണ്ട് ബാറ്റ്‌സ്മാന്‍മാരെ വിറപ്പിച്ചിരുന്ന ബൗളറാണ് ഷെയ്ന്‍ വോണ്‍. കളത്തില്‍ മോശം സ്വഭാവം കൊണ്ട് പല തവണ വിവാദം സൃഷ്ടിച്ച താരമാണ് ഷെയ്ന്‍ വോണ്‍.

ഇതോടൊപ്പം സ്ത്രീകളുമായുള്ള ബന്ധങ്ങളുടെ പേരിലും ഷെയ്ന്‍ വോണ്‍ വിവാദത്തിലായിട്ടുണ്ട്. 1995ല്‍ സിമോണി കോള്‍ഹാനെയാണ് ഷെയ്ന്‍ വിവാഹം ചെയ്തത്. അതിന് ശേഷവും നിരവധി പ്രണയ ബന്ധങ്ങള്‍ ഷെയ്ന്‍ തുടരുന്നു. സുന്ദരികളായ സ്ത്രീകള്‍ വോണിന്റെ ദൗര്‍ബല്യമാണെന്ന് തിരിച്ചറിഞ്ഞതോടെ സിമോണി ഷെയ്‌നുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തി. ഇതിന് ശേഷം പല സ്ത്രീകളുമായി ഷെയ്ന്‍ ഡേറ്റിങ് നടത്തിയിട്ടുണ്ട്.

നിരവധി യാത്രകള്‍ ചെയ്തിരുന്ന ഷെയ്ന്‍ വോണ്‍ ഇത്തരമൊരു യാത്രക്കിടെ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. ദക്ഷിണാഫ്രിക്കയുടെ ആന്ദ്രെ നെല്ലും പരസ്ത്രീ ബന്ധങ്ങളുടെ പേരില്‍ വിവാദം സൃഷ്ടിച്ചവനാണ്. ഒരിക്കല്‍ ഇംഗ്ലണ്ട് പര്യടനത്തിനിടെ കണ്ടുമുട്ടിയ ജലീനയുമായി നെല്‍ പ്രണയത്തിലായി. ഈ ബന്ധം വിവാഹത്തിലേക്കെത്തിയ ശേഷമാണ് നെല്ലിന് മറ്റൊരു ഭാര്യയും കുഞ്ഞുമുണ്ടെന്ന് ജലീന അറിയുന്നത്.

ഡീനി വീറ്റ്‌സ് എന്നാണ് നെല്ലിന്റെ ആദ്യ ഭാര്യയുടെ പേര്. ഇതോടെ ജിലീന വഞ്ചനാക്കുറ്റത്തിന് കേസ് കൊടുക്കുകയും ചെയ്തു. പിന്നീട് ഈ കേസില്‍ ജിലീനക്ക് നഷ്ടപരിഹാരം നല്‍കി ഒതുക്കി. ഇപ്പോള്‍ ഡീനിയോടും മക്കളോടുമൊപ്പം നെല്‍ സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്നു. ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയും പരസ്ത്രീ ബന്ധത്തിന്റെ പേരില്‍ വിവാദത്തിലായിട്ടുണ്ട്. ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍ വിവാഹമോചനത്തിന് നല്‍കിയ കേസിലാണ് ഷമിക്കെതിരേ ഇത്തരമൊരു ആരോപണം ഉന്നയിച്ചത്.

എന്നാല്‍ ഷമിയുടെ മറ്റ് പെരുമാറ്റങ്ങളില്‍ നിന്ന് ഇത്തരമൊരു സംഭവം പാപ്പരസികള്‍ പോലും കണ്ടെത്തിയിട്ടില്ല. എന്നാല്‍ ഹസിന്റെ ആരോപണത്തിന്റെ പേരില്‍ വിവാദത്തില്‍ തലവെച്ചുകൊടുക്കാന്‍ ഷമി നിര്‍ബന്ധിതനായി എന്നതാണ് സത്യം.

Story first published: Friday, February 2, 2024, 10:54 [IST]
Other articles published on Feb 2, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+