For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇവരോടു കൊമ്പുകോര്‍ത്താല്‍ 'വിവരമറിയും'! ക്രിക്കറ്റിലെ ഏറ്റവും അഗ്രസീവായ ക്യാപ്റ്റന്‍മാര്‍

ഇന്ത്യയുടെ രണ്ടുപേര്‍ ഇക്കൂട്ടത്തിലുണ്ട്

ക്രിക്കറ്റെന്ന ഗെയിമില്‍ വളരെ നിര്‍ണായക പങ്കാണ് ഒരു ക്യാപ്റ്റനുള്ളത്. കാരണം നിര്‍ണായക ഘട്ടത്തില്‍ സുപ്രധാന തീരുമാനങ്ങളെടുക്കാനും, തന്ത്രങ്ങളൊരുക്കാനും ഏതു സമ്മര്‍ദ്ദഘട്ടങ്ങളെയും അതിജീവിക്കാനുമുള്ള മിടുക്കും ഒരു മികച്ച നായകന് ആവശ്യമാണ്. ഇവയ്‌ക്കൊപ്പം വളരെ അഗ്രസീവ് കൂടിയാണെങ്കില്‍ അതു ക്യാപ്റ്റനെ സംബന്ധിച്ച് പ്ലസ് പോയിന്റാണ്. ക്രിക്കറ്റിന്റെ ചരിത്രമെടുക്കുകയാണെങ്കില്‍ വ ളരെയധികം അഗ്രസീവായിട്ടുള്ള മികച്ച ചില ക്യാപറ്റന്‍മാരെ നമുക്കു കാണാന്‍ സാധിക്കും.

എതിര്‍ ടീമിലെ കളിക്കാരുമായി വാക് പോരിലേര്‍പ്പെടാനും പ്രകോപനപരമായി പെരുമാറിയാല്‍ തിരിച്ചടിക്കാനും ഇത്തരം നായകര്‍ ഒരിക്കലും മടി കാണിക്കാറില്ല. ആക്രമണോത്സുകത പെരുമാറ്റത്തില്‍ മാത്രമല്ല കളിക്കളത്തിലെ നീക്കങ്ങളിലും പുലര്‍ത്താന്‍ ഇത്തരം നായകര്‍ ശ്രദ്ധിക്കാറുണ്ട്. ഈ തരത്തില്‍ അടിമുടി അഗ്രസീവായിട്ടുള്ള ലോകത്തിലെ അഞ്ചു ക്യാപ്റ്റന്‍മാരെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

സൗരവ് ഗാംഗുലി

സൗരവ് ഗാംഗുലി

ഇന്ത്യയുടെ മുന്‍ നായകനും നിലവിലെ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി തീര്‍ച്ചയായും ഈ ലിസ്റ്റില്‍ ഇടം അര്‍ഹിക്കുന്നയാളാണ്. അതുവരെ കണ്ട ഇന്ത്യന്‍ ക്യാപ്റ്റന്‍മാരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനായിരുന്നു അദ്ദേഹം. ദാദയെന്നു ടീമംഗങ്ങളും ആരാധകരുമെല്ലാം വിശേഷിപ്പിച്ചിരുന്ന ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റിനെ മറ്റൊരു തലത്തിലേക്കുയര്‍ത്തിയ നായകന്‍ കൂടിയാണ്.

2

ആക്രമണോത്സുകതയെന്നത് ഗാംഗുലിയുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതായിരുന്നു. പെരുമാറ്റത്തില്‍ മാത്രമല്ല ക്യാപ്റ്റന്‍സി തീരുമാനങ്ങളിലുമെല്ലാം ഈ അഗ്രസീവ് ശൈലി നമുക്ക് കാണാന്‍ സാധിച്ചിരുന്നു. ക്യാപ്റ്റനായിരുന്നപ്പോഴുള്ള ഗാംഗുലിയുടെ ഏറ്റവും പ്രധാനപ്പെട്ട മുഹൂര്‍ത്തങ്ങളിലൊന്നായിരുന്നു ലോര്‍ഡ്‌സിലെ ബാല്‍ക്കണിയില്‍ ഷര്‍ട്ടൂരി വീശിയുള്ള ആഹ്ലാദപ്രകടനം. ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ ഒരിക്കലും മായാതെ നില്‍ക്കുന്ന മുഹൂര്‍ത്തങ്ങളിലൊന്നായിരിക്കും ഇത്.

റിക്കി പോണ്ടിങ്

റിക്കി പോണ്ടിങ്

സൗരവ് ഗാംഗുലിയുടെ കാലത്തു തന്നെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ നയിച്ച ഇതിഹാസ നായകനും ബാറ്ററുമായ റിക്കി പോണ്ടിങും വളരെ അഗ്രസീവായിട്ടുള്ള ക്യാപ്റ്റനായിരുന്നു. ഓസീസ് നായകനെന്ന നിലയില്‍ ഗംഭീര റെക്കോര്‍ഡായിരുന്നു പോണ്ടിങിനുണ്ടായിരുന്നത്. ടെസ്റ്റില്‍ 62.34ഉം ഏകദിനത്തില്‍ 71.74ഉം വിജയശരാശരി അദ്ദേഹത്തിനുണ്ടായിരുന്നു.
ഓസീസ് ടീമിന്റെ സുവര്‍ണകാലമായിരുന്നു പോണ്ടിങിനു കീഴിലേത്.

4

ഇതിഹാസങ്ങളുടെ വലിയൊരു നിര തന്നെ അന്നെ ടീമിലുണ്ടായിരുന്നു. അടുത്തിടെ അന്തരിച്ച മുന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണും ഈ കാലത്തു വിലസിയ താരമാണ്. ആദം ഗില്‍ക്രിസ്റ്റ്, മാത്യു ഹെയ്ഡന്‍, ഗ്ലെന്‍ മഗ്രാത്ത് തുടങ്ങി പകരം വയ്ക്കാനില്ലാത്ത താരങ്ങള്‍ ഇതിഹാസങ്ങള്‍ അന്നു ഓസീസ് സംഘത്തിലുണ്ടായിരുന്നു.

 ഇമ്രാന്‍ ഖാന്‍

ഇമ്രാന്‍ ഖാന്‍

പാകിസ്താന്റെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടറും ക്യാപ്റ്റനുമായ ഇമ്രാന്‍ ഖാനും അഗ്രസീവ് ശൈലിയിലൂടെ ആരാധകര്‍ക്കു പ്രിയങ്കരനായിരുന്നു. കളിക്കളത്തില്‍ നിമിഷനേരം കൊണ്ടു തീരുമാനങ്ങളെടുക്കാന്‍ അസാധാരണമായ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. ഇമ്രാന്റെ അഗ്രസീവായിട്ടുള്ള ശൈലി ബാറ്ററെന്ന നിലയിലും ബൗളറെന്ന നിലയിലും അദ്ദേഹത്തെ സഹായിക്കുകയും ചെയ്തിരുന്നു.
പാകിസ്താനെ ഏകദിന ലോകകപ്പ് വിജയത്തിലേക്കു നയിച്ച ക്യാപ്റ്റന്‍ കൂടിയാണ് ഇമ്രാന്‍. അവരുടെ ഏക ലോകകപ്പ് നേട്ടവും അദ്ദേഹത്തിനു കീഴില്‍ തന്നെയായിരുന്നു. എതിരാളികളെ ഭയപ്പെടുത്തുന്ന ബൗളിങ് ലൈനപ്പായിരുന്നു ഇമ്രാന്‍ നയിച്ച പാക് ടീമിനുണ്ടായിരുന്നത്.

 ക്ലൈവ് ലോയ്ഡ്

ക്ലൈവ് ലോയ്ഡ്

ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും വലിയ ഇതിഹാസങ്ങളുടെ നിരയിലാണ് വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ നായകന്‍ ക്ലൈവ് ലോയ്ഡിന്റെ സ്ഥാനം. ബാറ്ററെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലിലും അദ്ദേഹം ഒരു കാലത്ത് ലോക ക്രിക്കറ്റിനെ അടക്കി ഭരിച്ചിരുന്നു. ഐസിസി ലോകകപ്പിനു തുടക്കമിട്ടപ്പോള്‍ ആദ്യത്തെ കിരീടം ഏറ്റുവാങ്ങാന്‍ ഭാഗ്യമുണ്ടായതും ലോയ്ഡിനായിരുന്നു. രണ്ടു തവണ അദ്ദേഹം വിന്‍ഡീസിനു ലോകകപ്പ് നേടിക്കൊടുക്കുകയും ചെയ്തു.
70, 80 കളിലെ വിന്‍ഡീസ് ടീം ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ആധിപത്യം പുലര്‍ത്തിയ സംഘമായിരുന്നു. ബാറ്റിങിലും ബൗളിങിലും അവര്‍ ഒരുപോലെ അപകടകാരികളായിരുന്നു. എതിരാളികളോടു അവര്‍ ഒരു ദയയും കാണിച്ചിരുന്നില്ല. അഗ്രസീവായിട്ടുള്ള തന്ത്രങ്ങളിലൂടെയും നിര്‍ഭയമായ ക്യാപ്റ്റന്‍സിയിലൂടെയും വിന്‍ഡീസ് ടീമിന്റെ നെടുംതൂണ്‍ അന്നു ലോയ്ഡായിരുന്നു.

 വിരാട് കോലി

വിരാട് കോലി

സൗരവ് ഗാംഗുലിക്കു ശേഷം ഇന്ത്യന്‍ ക്രിക്കറ്റനു ലഭിച്ച സമാന സ്വഭാനവമുള്ള ക്യപ്റ്റനായിരുന്നു മുന്‍ നായകന്‍ വിരാട് കോലി. തന്റെ അഗ്രസീവ് സ്വഭാവം ക്യാപ്റ്റന്‍സിയിലും ബാറ്റിങിലുമെല്ലാം കൊണ്ടുവരാന്‍ കഴിഞ്ഞുവെന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിജയം. ക്രിക്കറ്റിന്റെ എല്ലാ മേഖലയിലും ആക്രമണോത്സുകത പുലര്‍ത്തിയിരുന്ന കോലി ഈ പെരുമാറ്റത്തിന്റെ പേരില്‍ ഇടയ്ക്കു വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു. എങ്കിലും ഈ ശൈലിക്ക് ആരാധകര്‍ കൂടുതലായിരുന്നു.

8

എതിര്‍ ടീമിനു മേല്‍ എല്ലായ്‌പ്പോഴും ആധിപത്യം നേടാന്‍ ശ്രമിക്കുന്ന ക്യാപ്റ്റനായിരുന്നു അദ്ദേഹം. ഡിഫന്‍സീവ് ശൈലി അദ്ദേഹം ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. വിജയത്തിനായി ഏതറ്റം വരെയും പോവണമെന്ന ശൈലിയുടെ വക്താവായിരുന്നു കോലി. ഈ കാരണത്താല്‍ തന്നെയാണ് വിജയങ്ങളുടെ പേരില്‍ അദ്ദേഹം ഒരുപിടി റെക്കോര്‍ഡുകള്‍ തീര്‍ത്തത്.

Story first published: Thursday, March 10, 2022, 12:42 [IST]
Other articles published on Mar 10, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+