Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗംഭീര്‍ സൂക്ഷിച്ചോ!! കോച്ച് സ്ഥാനത്തേക്കു വരാന്‍ ഗാംഗുലി, വമ്പന്‍ തയ്യാറെടുപ്പ്; ഫാന്‍സ് ഹാപ്പി

ടീം ഇന്ത്യയുടെ നായകനായും ബിസിസിഐ മേധാവിയായും തിളങ്ങിയ ശേഷം മുന്‍ ഇതിഹാസ താരം സൗരവ് ഗാംഗുലി തന്റെ അടുത്ത റോളിനായി തയ്യാറെടുക്കുന്നു. ഇത്തവണ ടീം ഇന്ത്യയുടെ മുഖ്യ കോച്ചിന്റെ കസേരയാണ് ദാദ നോട്ടമിട്ടു വച്ചിരിക്കുന്നത്. അതിലേക്കു എത്താനുള്ള ആദ്യത്തെ ചവിട്ടുപടി അദ്ദേഹം പിന്നിട്ടിരിക്കുകയാണ്. ഇതു നിലവിലെ കോച്ച് ഗൗതം ഗംഭീറിന്റെ സമ്മര്‍ദ്ദം ഇരട്ടിയാക്കുമെന്നുറപ്പാണ്.

വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഗംഭീറിന്റെ സ്ഥാനം സേഫാണെങ്കിലും ടെസ്റ്റില്‍ ഇതു പറയാന്‍ സാധിക്കില്ല. കരുത്തരായ ഇംഗ്ലണ്ടിനെ അവസാന പരമ്പരയില്‍ അവരുടെ നാട്ടില്‍ 2-2നു തളയ്ക്കാനായത് ശരിതന്നെ. പക്ഷെ ഇനിയുള്ള റെഡ് ബോള്‍ പരമ്പരകളായിരിക്കും അദ്ദേഹത്തിന്റെ ഭാവി തീരുമാനിക്കുക. കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശിനെതിരേ നാട്ടില്‍ ടെസ്റ്റ് പരമ്പര നേടിയതൊഴിച്ചാല്‍ ഗംഭീറിനു കീഴില്‍ മറ്റൊരു ടെസ്റ്റ് പരമ്പരയും ഇന്ത്യ ജയിച്ചിട്ടില്ല.

SOURAV GANGULY

ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരായ ടെസ്റ്റ് പരമ്പരകള്‍ കൈവിട്ട ഇന്ത്യ അവസാനം ഇംഗ്ലണ്ടുമായി സമനിലയും സമ്മതിച്ചു. ഇനി വരാനിരിക്കുന്ന ഓരോ ടെസ്റ്റ് പരമ്പരകളും ഗംഭീറിന്റെ സീറ്റുറപ്പിക്കുന്നതില്‍ ഏറെ പ്രധാനപ്പെട്ടതാണ്. തിരിച്ചടികള്‍ തുടര്‍ന്നാല്‍ കടുപ്പമേറിയ തീരുമാനങ്ങളിലേക്കു ബിസിസിഐ പോവുമെന്നതില്‍ സംശയമില്ല.

ദാദ പടയൊരുക്കം തുടങ്ങി

ഗൗതം ഗംഭീറില്‍ നിന്നും ഇന്ത്യന്‍ ടീമിന്റെ കടിഞ്ഞാണ്‍ അധികം വൈകാതെ തന്നെ ഏറ്റെടുക്കാമെന്ന കണക്കുകൂട്ടലിലാണ്. 2027ലെ ഐസിസി ഏകദിന ലോകകപ്പ് വരെയാണ് നിലവില്‍ അദ്ദേഹത്തിനു കരാറുള്ളത്.

പക്ഷെ അതുവരെ ഗംഭീറിനു ഈ റോള്‍ കാത്തുസൂക്ഷിക്കാനാവുമോയെന്നു കണ്ടു തന്നെ അറിയണം. അദ്ദേഹത്തെ മാറ്റിയാല്‍ ഈ റോളിലക്കു ഫേവറിറ്റായി മാറുകയെന്ന ലക്ഷ്യത്തോടെയാണ് സൗരവ് ഗാംഗുലി പടയൊരുക്കം തുടങ്ങിയിരിക്കുന്നത്.

സൗത്താഫ്രിക്കന്‍ ടി20 ലീഗില്‍ കളിക്കുന്ന പ്രെട്ടോറിയ ക്യാപ്പിറ്റല്‍സിന്റെ പുതിയ പരിശീകനായി ചുമതലേറ്റെയാണ് ദാദ സ്വതന്ത്ര കോച്ചിങ് കരിയറിലേക്കു കടന്നിരിക്കുന്നത്. ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനം അധികം വൈകാതെ ഏറ്റെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹത്തിന്റെ ഈ നീക്കമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ദേശീയ ടീമിന്റെ പരിശീലകനാവുകയെന്ന സ്വപ്‌നം ഗാംഗുലി ഒരിക്കലും മറച്ചുവച്ചിട്ടില്ല. ഇന്ത്യന്‍ ടീമിന്റെ കോച്ച് സ്ഥാനത്തേക്കു ഓഫര്‍ വന്നാല്‍ അതു സ്വീകരിക്കുമെനന്നു ദാദ കുറച്ചു മുമ്പ് തുറന്നു പറയുകയും ചെയ്തിരുന്നു,

പ്രതിഭാശാലിയായ ക്യാപ്റ്റന്‍

ലോകകപ്പോ, ചാംപ്യന്‍സ് ട്രോഫിയോ സ്വന്തമാക്കാനായിട്ടില്ലെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായാണ് സൗരവ് ഗാംഗുലി വിശേഷിപ്പിക്കപ്പെടുന്നത്. ഇന്ത്യന്‍ ടീം വാതുവയ്പ്പിന്റെ നിഴലില്‍ നില്‍ക്കവെയാണ് അദ്ദേഹം ടീമിന്റെ നായകസ്ഥാനത്തേക്കു വരുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് ആ സമയത്തു വലിയ തകര്‍ച്ചയുടെ വക്കിലുമായിരുന്നു. എന്നാല്‍ പുതിയ കളിക്കാരെ ടീമിലേക്കു കൊണ്ടു വന്ന ദാദ അതിശക്തമായ പുതിയൊരു വിന്നിങ് സംഘത്തെ വാര്‍ത്തെടുത്തു.

SOURAV GANGULY

പ്രതിഭാശാലികളായ കളിക്കാരെ കണ്ടെത്താനും വളര്‍ത്തിയെടുക്കാനും ഒരു അഗ്രസീവ് ടീമിനെ തയ്യാറാക്കാനും അദ്ദേഹത്തിനു പ്രത്യേക മിടുക്ക് തന്നെയുണ്ടായിരുന്നു. വീരേന്ദര്‍ സെവാഗ്, യുവരാജ് സിങ്, സഹീര്‍ഖാന്‍, ഹര്‍ഭജന്‍ സിങ് തുടങ്ങിയ വലിയൊരു സംഘം മാച്ച് വിന്നര്‍മാരെ ഇന്ത്യന്‍ ക്രിക്കറ്റിലെ ഹീറോസാക്കി മാറ്റിയത് ഗാംഗുലിയാണ്.

നാട്ടില്‍ മാത്രമല്ല, വിദേശത്തും നമുക്കു വലിയ വിജയങ്ങള്‍ കൊയ്യാന്‍ സാധിക്കുമെന്ന ആത്മവിശ്വാസവും ധൈര്യവുമെല്ലാം ലഭിച്ചത് അദ്ദേഹം ക്യാപ്റ്റനായിരിക്കെയാണ്. ഇനി ദേശീയ ടീമിന്റെ മുഖ്യ കോച്ചായി വന്നാലും പുതിയ കളിക്കാരെ കണ്ടെത്താനും വളര്‍ത്തിയെടുക്കാനും അദ്ദേഹം കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുമെന്നതില്‍ സംശയമില്ല.

ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റായുമെല്ലാം ഇന്ത്യന്‍ ക്രിക്കറ്റിനെ സേവിച്ചിട്ടുള്ള അദ്ദേഹം ഇനി കോച്ചിന്റെ കുപ്പായത്തിലും തന്നെ കൊണ്ടു കഴിയാവുന്നതെല്ലാം നല്‍കാനുളള ഒരുക്കത്തിലാണ്.

Story first published: Monday, August 25, 2025, 17:20 [IST]
Other articles published on Aug 25, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+