Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പോര് മുറുകുന്നു; രവിശാസ്ത്രി വിഡ്ഡികളുടെ ലോകത്തെന്ന് ഗാംഗുലി

കൊല്‍ക്കത്ത: ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നാലെ തുടങ്ങിയ രവിശാസ്ത്രി സൗരവ് ഗാംഗുലി വാക് തര്‍ക്കം തുടരുന്നു. തന്നെ പരിശീലക സ്ഥാനത്തുനിന്നും ഒഴിവാക്കിയത് ഗാംഗുലി ഇടപെട്ടാണെന്നും താന്‍ എന്തു തെറ്റാണ് ഗാംഗുലിയോട് ചെയ്തതെന്ന് വ്യക്തമാക്കണമെന്നും ശാസ്ത്രി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, മൂന്നു നാലു ദിവസമായി രവിശാസ്ത്രി തനിക്കെതിരെ നടത്തുന്ന പരാമര്‍ശത്തില്‍ അത്യധികം വ്യസനമുണ്ടെന്ന് ഗാംഗുലി പറഞ്ഞു. ശാസ്ത്രിയുടെ പരാമര്‍ശങ്ങള്‍ അതിരുകടക്കുന്നതാണ്. പ്രതികരിക്കേണ്ടെന്ന് കരുതിയിരുന്നെങ്കിലും തന്നെ അതിലേക്ക് വലിച്ചിഴയ്ക്കുകയാണ്. ശാസ്ത്രിക്ക് പരിശീലക സ്ഥാനം നഷ്ടപ്പെടുത്തിയത് താനാണെന്ന പരാമര്‍ശം ദു:ഖകരവുമാണെന്ന് ഗാംഗുലി പറഞ്ഞു.

ganguly

ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ ശാസ്ത്രി വിഡ്ഡികളുടെ ലോകത്താണെന്ന് താന്‍ പറയും. കോച്ചിന്റെ സ്ഥാനം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ബാങ്കോക്കില്‍ അവധിക്കാലം ആസ്വദിക്കുന്നതിനു പകരം നേരിട്ട് ഹാജരാകണം. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ യോഗത്തില്‍ പങ്കെടുക്കേണ്ടതിനാലാണ് ശാസ്ത്രി എത്തുമ്പോള്‍ താന്‍ ഇല്ലാതിരുന്നതെന്ന് ഗാംഗുലി പറഞ്ഞു.

ഇനിമുതല്‍ എന്ന് എവിടെവെച്ച് മീറ്റിങ്ങിനെത്താന്‍ കഴിയുമെന്ന് രവിശാസ്ത്രി ഉപദേശം തരണം. 20 വര്‍ഷമായി ബിസിസിഐയുടെ ഭാഗമായ ഒരാളില്‍ നിന്നും ഇത്തരത്തിലുള്ള പരാമര്‍ശം താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും ഗാംഗുലി വ്യക്തമാക്കി. അനില്‍ കുംബ്ലെയെയാണ് ഗാംഗുലി ഉള്‍പ്പെടുന്ന കമ്മറ്റി കോച്ച് ആയി തെരഞ്ഞെടുത്തത്. ഇതിന് പിന്നാലെയായിരുന്നു രവിശാസ്ത്രിയുടെ പരസ്യ പരാമര്‍ശങ്ങള്‍.

Story first published: Thursday, June 30, 2016, 8:34 [IST]
Other articles published on Jun 30, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+