മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നാണ് 2002ലെ നാറ്റ് വെസ്റ്റ് സീരിസ്. ലോര്‍ഡ്സില്‍ നടന്ന ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഇന്ത്യ കിരീടം നേടിയപ്പോള്‍ നായകന്‍ സൗരവ് ഗാംഗുലി ബാല്‍ക്കണിയില്‍ ജേഴ്സി ഊരി ആഘോഷിച്ചത് ഇന്നും ഓരോ ആരാധകനും രോമാഞ്ചം കൊള്ളിക്കുന്ന ഓര്‍മയാണ്. ഇന്ത്യയുടെ ഏറ്റവും മികച്ച പോരാട്ടം കണ്ട ടൂര്‍ണമെന്റുകളിലൊന്നായിരുന്നു ഇത്.
326 എന്ന വമ്പന്‍ ടോട്ടലിന് മറുപടിക്കിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും പിന്നീട് തുടര്‍ച്ചയായി വിക്കറ്റ് പോയി. ഈ സമയത്ത് പ്രതിരോധിച്ച് വിക്കറ്റ് കാത്ത് കളിക്കാനും പതിയെ നിലയുറപ്പിക്കാനുമായിരുന്നു നായകന്‍ സൗരവ് ഗാംഗുലി ഉപദേശിച്ചത്. എന്നാല്‍ അന്ന് സെവാഗ് ഇത് കേട്ടില്ല. ഒരോവറില്‍ത്തന്നെ തുടര്‍ച്ചയായി ബൗണ്ടറികളടക്കം നേടിയാണ് സെവാഗ് കളിച്ചത്. സെവാഗിന്റെ പോസിറ്റീവായ മനോഭാവമാണ് ഇന്ത്യന്‍ ടീമിന്റേയും തന്റേയും ചിന്ത മാറ്റിയത്.
പ്രതിരോധിച്ച് കളിക്കുന്നതില്‍ കാര്യമില്ലെന്നും ഇത്തരം സന്ദര്‍ഭങ്ങളില്‍ പോസിറ്റീവായി കളിക്കണമെന്നുമുള്ള വലിയ പാഠം സെവാഗിനെ കണ്ടാണ് അന്ന് ഞങ്ങള്‍ പഠിച്ചതെന്നുമാണ് ഗാംഗുലി പറഞ്ഞത്. മുഹമ്മദ് കൈഫിനോട് ഗാംഗുലി സിംഗിള്‍ എടുത്ത് യുവരാജിന് സ്ട്രൈക്ക് കൈമാറാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അടുത്ത പന്തില്‍ ഗാംഗുലി സിക്സര്‍ പറത്തി ഗാംഗുലിക്ക് മറുപടി നല്‍കിയതും കൈഫ് ഇന്ത്യയുടെ മാച്ച് വിന്നറായി മാറിയതും ഈ മത്സരത്തിലാണ്.
സൗരവ് ഗാംഗുലിയുടെ തന്ത്രങ്ങളെ മറികടന്ന് കളിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ ധൈര്യം കാട്ടിയതാണ് നാറ്റ് വെസ്റ്റ് പരമ്പര ജയിക്കാന്‍ കാരണമെന്നതാണ് വസ്തുത. ഇതിന് ആദ്യം ധൈര്യം കാട്ടിയത് സെവാഗാണ്. ആരേയും ഭയമില്ലാതെ കളിക്കുന്ന സെവാഗിന്റെ മനോഭാവം അധികം താരങ്ങളില്‍ കാണാന്‍ സാധിക്കാത്തതാണെന്നും ഗാംഗുലി പറഞ്ഞു. നാറ്റ് വെസ്റ്റ് പരമ്പരയുടെ ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് അഞ്ച് വിക്കറ്റിന് 325 റണ്‍സാണ് നേടിയത്.

അപ്പോള്‍ത്തന്നെ അവര്‍ വിജയം ഉറപ്പിച്ചിരുന്നു. കാരണം ഇംഗ്ലണ്ടിന്റെ തട്ടകമായ ലോര്‍ഡ്സില്‍ ഇത്രയും വലിയ സ്‌കോര്‍ മറികടക്കാന്‍ ഇന്ത്യക്കാവുമെന്ന് അവര്‍ കരുതിയിരുന്നില്ല. ഇംഗ്ലണ്ടിനായി മാര്‍ക്കസ് ട്രസ്‌ക്കോത്തിക്ക് 100 പന്തില്‍ 7 ഫോറും 2 സിക്സും ഉള്‍പ്പെടെ 109 റണ്‍സ് നേടിയപ്പോള്‍ നായകന്‍ നാസര്‍ ഹുസൈന്‍ 128 പന്തില്‍ 10 ഫോറടക്കം 115 റണ്‍സും സ്വന്തമാക്കി. ആന്‍ഡ്രൂ ഫ്ളിന്റോഫ് 40 റണ്‍സും നേടിയതോടെയാണ് വലിയ സ്‌കോറിലേക്ക് ഇംഗ്ലണ്ട് എത്തിയത്.
ഇന്ത്യക്കായി സഹീര്‍ ഖാന്‍ മൂന്നും ആശിഷ് നെഹ്റ, അനില്‍ കുംബ്ലെ എന്നിവര്‍ ഓരോ വിക്കറ്റും നേടി. മറുപടിയില്‍ ഓപ്പണര്‍മാരായി ഇറങ്ങിയ സെവാഗും ഗാംഗുലിയും ചേര്‍ന്ന് 106 റണ്‍സ് ഒന്നാം വിക്കറ്റില്‍ സൃഷ്ടിച്ചു.
ഗാംഗുലി 60 റണ്‍സും സെവാഗ് 45 റണ്‍സും നേടിയാണ് പുറത്തായത്. എന്നാല്‍ മധ്യനിരയില്‍ ഇന്ത്യക്ക് തകര്‍ച്ച നേരിട്ടു. ദിനേഷ് മോംഗിയ 9 റണ്‍സിലും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 14 റണ്‍സിലും രാഹുല്‍ ദ്രാവിഡ് 5 റണ്‍സിലും മടങ്ങിയതോടെ ഇന്ത്യ 5ന് 146 എന്ന നിലയിലേക്ക് തകര്‍ന്നു.
തോല്‍വി ഉറപ്പിച്ചിടത്തുന്നിന്നാണ് കൈഫും യുവരാജും ചേര്‍ന്ന് ടീമിനെ ഉയര്‍ത്തിക്കൊണ്ടുവന്നത്. യുവരാജ് 63 പന്തില്‍ 9 ഫോറും 1 സിക്സും ഉള്‍പ്പെടെ 69 റണ്‍സെടുത്ത് പുറത്തായി. കൈഫ് 75 പന്തില്‍ 6 ഫോറും 2 സിക്സും ഉള്‍പ്പെടെ 87 റണ്‍സോടെ പുറത്താവാതെ നിന്നു. ഇതോടെ രണ്ട് വിക്കറ്റിന്റെ ത്രില്ലിങ് ജയത്തോടെ ഇന്ത്യ കിരീടവും സ്വന്തമാക്കി.